രാജ്യാന്തര യാത്രക്കാർക്ക് പ്രീഓർഡർ സൗകര്യമൊരുക്കി കൊച്ചിൻ ഡ്യൂട്ടി ഫ്രീ cochindutyfree.com
വിദേശത്തുനിന്നും കൊച്ചിയിലെത്തുന്ന യാത്രക്കാർക്ക് ഉത്പന്നങ്ങൾ മുൻകൂട്ടി ഓൺലൈനായി ഓർഡർ ചെയ്യാനുള്ള നൂതന സൗകര്യമൊരുക്കി കൊച്ചിൻ ഡ്യൂട്ടി ഫ്രീ. കൊച്ചിയിൽ നടന്ന ചടങ്ങിൽ ഒളിമ്പ്യൻ പി.ആർ. ശ്രീജേഷ് (Sreejesh P R ) പ്രീ ഓർഡറിങ് വെബ്സൈറ്റ് ഉദ്‌ഘാടനം ചെയ്തു.
കൊച്ചിൻ ഡ്യൂട്ടി ഫ്രീയുടെ ഔദ്യോഗിക വെബ്സൈറ്റായ cochindutyfree.com വഴി പ്രീ ഓർഡർ സംവിധാനത്തിലെത്തി പ്രൊഡക്ടുകൾ കണ്ട് തിരഞ്ഞെടുക്കാം. ഓഫറുകൾ, വില തുടങ്ങി എല്ലാ വിവരങ്ങളും ഇതിലൂടെ അറിയാം. ഡ്യൂട്ടി ഫ്രീയുടെ അറൈവൽ സ്റ്റോറിലാണ് നിലവിൽ പ്രീ ഓർഡർ സൗകര്യം ലഭ്യമാവുക. ഷോപ്പിൽ എത്തിയാൽ പ്രത്യേക കൗണ്ടറിൽ പണം നൽകി കസ്റ്റമർക്ക് ഓർഡർ ചെയ്‌ത പ്രോഡക്ടുകൾ സ്വീകരിക്കാം. ഇതുവഴി സമയം ലാഭിക്കാം എന്ന് മാത്രമല്ല, പ്രീ ഓർഡർ ചെയ്യുന്ന ഉപഭോക്താക്കൾക്ക് പ്രത്യേക ഡിസ്‌കൗണ്ടുകളും കൊച്ചിൻ ഡ്യൂട്ടി ഫ്രീ നൽകുന്നുണ്ട്.
വിദേശത്തുനിന്നെത്തുന്ന കുടുംബങ്ങൾക്ക് വളരെ പ്രയോജനപ്രദമായ സംരംഭമാണ് പ്രീ ഓർഡർ സംവിധാനമെന്ന് ശ്രീ. ശ്രീജേഷ് അഭിപ്രായപ്പെട്ടു. ക്യൂ വേണ്ട എന്നതുകൊണ്ടുതന്നെ സമയം ലാഭിക്കാം. പ്രവാസികൾക്കു പുറമെ വിദേശത്തുനിന്ന് ഇവിടെ ജോലിക്കെത്തുന്നവർക്കും ആദ്യമായി കൊച്ചിയിൽ എത്തുന്നവർക്കും ഈ സംവിധാനം ഏറെ ഗുണം ചെയ്യുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഡ്യൂട്ടി ഫ്രീയുടെ പ്രീ ഓർഡർ സംവിധാനം ഉറപ്പായും ഉപയോഗപ്പെടുത്തുമെന്നും ശ്രീജേഷ് കൂട്ടിച്ചേർത്തു.
സിയാൽ മാനേജിങ് ഡയറക്ടറും സിയാൽ ഡ്യൂട്ടി ഫ്രീ എക്സിക്യൂട്ടീവ് ചെയർമാനുമായ ശ്രീ. എസ്. സുഹാസ് ഐ എ എസ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. നൂതന സംരംഭങ്ങളിലൂടെ യാത്രക്കാർക്ക് മികച്ച സേവനം ലഭ്യമാക്കുകയാണ് കൊച്ചിൻ ഡ്യൂട്ടി ഫ്രീയുടെ ലക്ഷ്യമെന്ന് ശ്രീ. സുഹാസ് ചൂണ്ടിക്കാട്ടി. പ്രവാസി മലയാളികൾക്ക് ഏറെ ഗുണം ചെയ്യുന്ന ഒരു സംരംഭമാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എയർപോർട്ട് ഡയറക്ടർ ശ്രീ. എ. സി. കെ. നായർ, ചീഫ് എയർപോർട്ട് സെക്യൂരിറ്റി ഓഫീസർ (സി. ഐ. എസ്. എഫ്.) ശ്രീ. സുനിത് ശർമ്മ, ഇമിഗ്രേഷൻ അസിസ്റ്റന്റ് ഡയറക്ടർ, ശ്രീ. കെ. എ. ചന്ദ്രൻ, എ.ഓ.സി. വൈസ് ചെയർമാൻ സിയാൽ എക്സിക്യൂട്ടീവ് ഡയറക്ടറും സിയാൽ ഡ്യൂട്ടി ഫ്രീ മാനേജിങ് ഡയറക്ടറുമായ ശ്രീ. എ എം ഷബീർ, കസ്റ്റംസ് അസിസ്റ്റന്റ് കമ്മിഷണർ ശ്രീ. ഉമ്മൻ ജോസഫ് ഐ.ആർ.എസ്., ശ്രീ. ദീപു, എയർപോർട്ട് മാനേജർ, ഫ്ലൈ ദുബായ് എന്നിവർ ചടങ്ങിൽ സംസാരിച്ചു.
#cial #kochi #airport #nedumbasseryairport #kerala #dutyfree #shopping #website #CochinDutyFree #preorder
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.