ഇരുട്ടിന് മേൽ വെളിച്ചം വിജയം കൈവരിക്കുന്നതിന്റെ ആഘോഷമായ ദീപാവലി, ഇരുൾ നിറഞ്ഞ ജീവിതങ്ങളിൽ വെളിച്ചം പകരട്ടെ എന്നാശംസിച്ചുകൊണ്ടാണ് പ്രധാനമന്ത്രി സ്കോട്ട് മോറിസൺ ദീപാവലി സന്ദേശം നൽകിയത്. ഹിന്ദിയിലാണ് പ്രധാനമന്ത്രി ആശംസകൾ നേർന്നത്.
കേരള ചെമ്മീൻ കറിയും, കോക്കനട്ട് ചിക്കൻ കറിയും, പൊട്ടറ്റോ സാഗുമാണ് തന്റെ വീട്ടിൽ വിരുന്നു വന്ന സുഹൃത്തുക്കൾക്കായി പ്രധാനമന്ത്രി തീൻ മേശയിൽ വിളമ്പിയത്. 'ഒരു സ്പെഷ്യൽ ഡിന്നർ നൈറ്റ്' ആണിതെന്ന് കുറിച്ചുകൊണ്ടാണ് മോറിസൺ തന്റെ പാചകത്തിന്റെ ചിത്രങ്ങൾ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്. വാരാന്ത്യത്തിൽ വീട്ടിലെത്തിയ അതിഥികൾക്ക് കേരളീയ രീതിയിൽ ചെമ്മീൻ കറി പാചകം ചെയ്തത്.
കേരള വിഭവം സ്വയം പാചകം ചെയ്തതിന്റെ ചിത്രം മോറിസൺ ഫേസ്ബുക് പേജിൽ പോസ്റ്റ് ചെയ്തതോടെ നിരവധി മലയാളികളാണ് പ്രധാനമന്ത്രിക്ക് കമന്റിലൂടെ നന്ദി അറിയിച്ചത്. അടുത്ത ഇന്ത്യാ സന്ദർശനത്തിൽ കേരളം സന്ദർശിക്കണമെന്നും, കേരളത്തിന്റെ മറ്റ് വിഭവങ്ങളും പരീക്ഷിക്കണമെന്നുമൊക്കെയാണ് മലയാളികൾ പ്രതികരിച്ചത്.
പാചകത്തോട് താത്പര്യം പുലർത്തുന്ന മോറിസൺ, വിവിധ ഇന്ത്യൻ വിഭവങ്ങൾ ഉൾപ്പെടെ നിരവധി രാജ്യങ്ങളിലെ വിഭവങ്ങൾ സ്വയം പാചകം ചെയ്ത്, കുടുംബത്തിന് വിളമ്പുന്നതിന്റെ ചിത്രങ്ങൾ ഫേസ്ബുക്കിൽ സ്ഥിരം പോസ്റ്റ് ചെയ്യാറുണ്ട്. എന്നാൽ, ഇതാദ്യമായാണ് ഒരു കേരളീയ വിഭവം സ്വയം പാചകം ചെയ്യുന്നതിന്റെ ചിത്രങ്ങൾ പ്രധാനമന്ത്രി സമൂഹ മാധ്യമത്തിൽ പങ്കുവയ്ക്കുന്നത്. ഓസ്‌ട്രേലിയയിലെ ഇന്ത്യൻ സമൂഹത്തിന് വീഡിയോ സന്ദേശത്തിലൂടെയും, പ്രസ്താവനയിലൂടെയും പ്രധാനമന്ത്രി സ്കോട്ട് മോറിസൺ ദീപാവലി ആശംസകൾ നേർന്നിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.