ഈ പടം ഇനി ഒരിക്കലും ഞാന്‍ കാണില്ല,ഉറങ്ങാന്‍ പോലും കഴിഞ്ഞില്ല, ജയ് ഭീമിനെ കുറിച്ചുള്ള കുറിപ്പ് വൈറലാകുന്നു
സൂര്യ നായകനായ ഏറ്റവും പുതിയ ചിത്രമാണ് ജയ് ഭീം. മലയാളി നടി ലിജോ മോളും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ആമസോണ്‍ പ്രൈമിലൂടെ റിലീസായ ഈ ചിത്രത്തെ കുറിച്ച് മികച്ച അഭിപ്രായങ്ങളാണ് പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ ഈ ചിത്രത്തെ കുറിച്ച് ആരാധകന്‍ ഒരു സിനിമാഗ്രൂപ്പിലിട്ട പോസ്റ്റാണ് ചര്‍ച്ചയാകുന്നത്.
ആരാധകന്റെ കുറിപ്പ്
സത്യസന്ധമായിട്ട് പറയുവാണ് ഇന്നലെരാത്രി ഈ പടം കണ്ടതിന് ശേഷം നേരേ ഒന്ന് ഉറങ്ങാൻ പോലും പറ്റിയിട്ടില്ലസാധാരണ ഞാൻ ഏതേലും പടം കണ്ടാൽരാവിലെ കഴിവതും നേരത്തെ തന്നെ സകല ഗ്രൂപ്പുകളിലും, എന്റെ വാളിലുംചെറിയൊരു റിവ്യൂ കുറിച്ചിടാറുണ്ട് അതൊരു ശീലമാണ്ഒന്നുമില്ലേലും അടുപ്പമുള്ള സുഹൃത്തുകൾക്ക് മെസ്സേജ് എങ്കിലും അയച്ചിടും നല്ല പടമാണ് കാണണം മിസ്സ് ആക്കരുത് എന്നൊക്കെ. ഇതിപ്പോൾ ആദ്യമായിട്ടാണ് ഒരു സിനിമ കണ്ട് കഴിഞ്ഞ്എന്ത് എഴുതണം??എങ്ങനെ എഴുതണം??എന്ത് പറയണം??എന്ന് അറിയാൻവയ്യാതെ ഇരിക്കുന്നത്പടം കണ്ട് കഴിഞ്ഞ് ഇപ്പൊ ഏകദേശം ഒരു 9 മണിക്കൂർ എങ്കിലും കഴിഞ്ഞിട്ടുണ്ടാകുംഈ 9 മണിക്കൂറിനിടയിൽ ഒരു 3 മണിക്കൂർ പോലും തികച്ചു ഉറങ്ങാൻ പറ്റിയില്ലആ പോലീസ് സ്റ്റേഷൻ സീനുകൾ ഇങ്ങനെ വീണ്ടും വീണ്ടും മനസ്സിൽ കേറി വന്നു കൊണ്ടേയിരുന്നുഇതൊക്കെ നടന്നത് നമ്മുടെ രാജ്യത്താണെന്നേ !!അതും തൊട്ട് അപ്പുറത്ത് കിടക്കുന്ന തമിഴ് നാട്ടിൽഹോ അതൊക്കെ ഓർക്കുമ്പോൾ തന്നെ നെഞ്ചിടിക്കുന്ന് പുല്ല്എന്തായാലും ഒരു കാര്യം ഉറപ്പ് ഈ പടം ഈ ജന്മത്ത് ഞാൻ ഇനി കാണില്ലനിങ്ങൾ ഇപ്പോ വിചാരിക്കും രാവിലെ തന്നെ പടം കണ്ടിട്ട് വന്ന് തള്ള് തുടങ്ങിയെന്ന്ഒരിക്കലും ഇല്ലാI challenge you, seriously i challenge you allനിങ്ങൾ ഈ സിനിമ ഒന്ന് കണ്ട് നോക്ക്ഒരൊറ്റ തവണ മാത്രമേ നിങ്ങൾ ഈ സിനിമ കാണൂപക്ഷേ ഈ സിനിമയിലെ ഒരൊറ്റ സീനുകൾ പോലും നിങ്ങൾ മറക്കില്ലഇതിലെ കഥാപാത്രങ്ങളൊന്നും തന്നെ അത്രപെട്ടെന്ന് നിങ്ങളെ വിട്ട് പോകത്തുമില്ല.കാര്യമായിട്ട് പറഞ്ഞതാണ് നിങ്ങൾ കണ്ട് നോക്ക്നന്ദി പറയാനുള്ളത് സൂര്യയോടാണ്ഇതുപോലെയൊരു ചിത്രത്തിന് വേണ്ടി കാശ് മുടക്കിയതിന്..ഇങ്ങനെയൊരു വേഷം ചെയ്യാൻ തയ്യാറായതിന്…ഒരു സൂപ്പർ താരത്തിന്റേതായ ഗിമ്മിക്കുകൾ ഒന്നും തന്നെയില്ലാതെ പ്രേക്ഷകരുടെ മനസ്സ് കവർന്ന മറ്റൊരു മികച്ച പ്രകടനംനിങ്ങളെ എനിക്ക് ഇങ്ങനെ കാണാനാണ് കൂടുതൽ ഇഷ്ടം എപ്പോഴും പറ്റില്ല എന്ന് അറിയാം എന്നാലും ഇടക്കിടക്ക് ഇതുപോലെ വരണം….!ലിജോ മോൾ വല്ലാത്തൊരു സർപ്രൈസ് ആയിപോയി , ഇത്രയും റേഞ്ചുള്ള നടിയാണെന്ന് അറിഞ്ഞിരുന്നില്ല ഇതിലും മികച്ച വേഷങ്ങൾ കിട്ടട്ടേഎല്ലാവരും ഒന്നിനൊന്നു മികച്ച പ്രകടനമായിരുന്നുപ്രകാശ്രാജ്, മണികണ്ഠൻ, റജീഷാ പിന്നെ പേരറിയാത്ത കുറേപേരുണ്ട് സ്‌ക്രീനിൽ വന്ന് പോയ എല്ലാവരും പൊളിച്ചടുക്കിഒരുപാട് പറയണം എന്നുണ്ട് ഒന്നും പറയാനും പറ്റുന്നില്ല
കൂടുതൽ വായിക്കുക
https://www.dailymalayaly.com/
The latest News, Advertise, Your Doubts, Information, Help Request & Accommodation is at your Fingertips. Click on the WhatsApp links to Subscribe to our news and updates
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.