ഒമിക്രോണ്‍: വിമാനസര്‍വീസുകള്‍ നിര്‍ത്തിയേക്കാം; വിദേശജോലി വൈകുമെന്ന ആശങ്കയില്‍ നഴ്‌സ് ജീവനൊടുക്കി ​,

ഒമിക്രോണ് വ്യാപനം മൂലം വിമാനസര്വീസുകള് നിര്ത്തലാക്കുന്നതോടെ വിദേശ ജോലിക്കു പോകാന് വൈകുമെന്ന മനോ വിഷമത്തില് യുവതി ജീവനൊടുക്കി.


വാഴൂര് ഈസ്‌റ്റ്‌ ആനകുത്തിയില് നിമ്മി പ്രകാശ്‌ (27) ആണു മരിച്ചത്‌. ഞായറാഴ്‌ച രാത്രി ഒമ്പതോടെ മണിമല വള്ളംചിറയിലെ ഭര്തൃഗൃഹത്തിലെ ബെഡ്‌റൂമിലാണു യുവതി തൂങ്ങിമരിച്ചത്‌.
കര്ണാടകയില് നഴ്‌സായിരുന്ന നിമ്മി സ്വീഡനില് ജോലി ശരിയായതോടെ രണ്ടുമാസം മുമ്പാണു മണിമലയിലെ വീട്ടിലെത്തിയത്‌. കോവിഡ്‌ മൂലം വിദേശജോലി നഷ്‌ടപ്പെട്ട ഭര്ത്താവ്‌ റോഷന് പാലായിലെ സ്വകാര്യസ്‌ഥാപനത്തില് ജോലി ചെയ്യുകയാണ്‌. രണ്ടു വര്ഷം മുമ്പായിരുന്നു വിവാഹം. കുടുംബപ്രശ്‌നങ്ങളോ സാമ്പത്തിക ബുദ്ധിമുട്ടുകളോ ഇല്ലായിരുന്നെന്ന്‌ ഇവരുമായി അടുപ്പമുള്ളവര് വ്യക്‌മാക്കി.
ഞായറാഴ്‌ച ഇരുവരും വള്ളംചിറയിലെ ഇടവകപ്പള്ളിയില് പോയിരുന്നു. തിരികെ വീട്ടിലെത്തി റോഷന്റെ മാതാപിതാക്കളുമൊരുമിച്ചു ഭക്ഷണം കഴിച്ചതിനു ശേഷം നിമ്മി മുറിയിലേക്കു പോയി. കുറേക്കഴിഞ്ഞ്‌ റോഷന് ചെല്ലുമ്പോള് ബെഡ്‌റൂമിന്റെ കതക്‌ ഉള്ളില്നിന്നു പൂട്ടിയിരുന്നു. വിളിച്ചിട്ടും തുറക്കാതായതോടെ കതക്‌ വെട്ടിപ്പൊളിച്ചപ്പോള് നിമ്മിയെ ഷാളില് കുരുക്കുണ്ടാക്കി തൂങ്ങിയ നിലയിലാണു കണ്ടത്‌. ഷാള് മുറിച്ചുമാറ്റി മണിമലയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.

പോസ്‌റ്റ്‌മോര്ട്ടത്തിനുശേഷം മൃതദേഹം സ്വന്തം വീടായ വാഴൂര് ഈസ്‌റ്റ്‌ ആനകുത്തിയിലേക്കു കൊണ്ടുപോയി. സംസ്‌കാരംനാളെ 11-ന്‌ വാഴൂര് ചെങ്കല് തിരുഹൃദയ പള്ളിയില്.

https://www.dailymalayaly.com/ ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക:   https://chat.whatsapp.com/CpQDVWlTYng1QQatsZ3xEV  
🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !