ഓൾഡി ഓഫ് ദി ഇയർ പുരസ്കാരത്തെ കുറിച്ച് കേട്ടിട്ടുണ്ടോ? പ്രശസ്ത ബ്രിട്ടീഷ് മാഗസിൻ, ആ വർഷത്തെ ഏറ്റവും പ്രായം ചെന്ന ആൾക്ക് സമ്മാനിക്കുന്ന പുരസ്‌കാരം ആണ് ഓൾഡി ഓഫ് ദി ഇയർ പുരസ്‌കാരം. ഇത്തവണ ഈ പുരസ്‍കാരത്തിനായി മാഗസിൻ അധികൃതർ തെരഞ്ഞെടുത്തിരിക്കുന്നത് ആരെയാണെന്നറിയാമോ? തൊണ്ണൂറ്റിയഞ്ചുകാരി എലിസബത്ത് രാഞ്ജിയെയാണ്. എന്നാൽ ഈ പുരസ്‌കാരം ബഹുമാനപൂർവ്വം നിരസിച്ചിരിക്കുകയാണ് രാഞ്ജി.
എലിസബത്ത് രാഞ്ജി പുരസ്‌കാരം നിരസിച്ച വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്നത്. ബ്രിട്ടണിൽ ഏറ്റവും കൂടുതൽ കാലം അധികാരത്തിലിരുന്ന ഭരണാധികാരിയാണ് എലിസബത്ത് രാഞ്ജി. എങ്കിലും ഓൾഡി ഓഫ് ദി ഇയർ പുരസ്‌കാരം സ്വീകരിക്കാൻ രാഞ്ജി തയ്യാറായില്ല. പുരസ്‌കാരം സ്വന്തമാക്കാനുള്ള മാനദണ്ഡം താൻ കടന്നിട്ടില്ലെന്നും ഒരാൾക്ക് അവനവന്റെ ഉള്ളിൽ തോന്നുന്നതാണ് യഥാർത്ഥ പ്രായം എന്നും അതുകൊണ്ട് ഈ പുരസ്‌കാരം അർഹിക്കപ്പെട്ടവരുടെ കയ്യിൽ എത്തട്ടെ എന്നും രാഞ്ജി ആശംസിച്ചു.
2011 ൽ എലിസബത്ത് രാഞ്ജിയുടെ ഭർത്താവ് ഫിലിപ്പ് രാജകുമാരൻ ഈ പുരസ്‌കാരം സ്വന്തമാക്കിയിരുന്നു. 90 വയസ്സായിരുന്നു അന്ന് അദ്ദേഹത്തിന്റെ പ്രായം. ഈ കഴിഞ്ഞ ഏപ്രിലിലാണ് അദ്ദേഹം മരണപ്പെട്ടത്. രാഞ്ജിയുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി ലെയിങ് ബേക്കറാണ് പുരസ്‌കാരം തിരസ്കരിച്ച വിവരം മാഗസിൻ അധികൃതരെ അറിയിച്ചത്. രാഞ്ജി പുരസ്‌കാരം നിരസിച്ചതോടെ ഫ്രഞ്ച് അമേരിക്കൻ അഭിനേത്രിയും നർത്തകിയുമായ ലെസ്ലി കാരണിൻ ആണ് പുരസ്‌കാരം സ്വന്തമാക്കുന്നത്. തന്റെ തൊണ്ണൂറാം വയസ്സിലാണ് ലെസ്ലി ഈ പുരസ്‌കാരത്തിന് അർഹയാകുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.