ഹൈലൈറ്റ്:
റീബ്രാൻഡിങ്ങിനൊരുങ്ങി ഫേസ്ബുക്ക്
കമ്പനി പേര് മാറ്റാൻ ഒരുങ്ങുന്നു
റീബ്രാൻഡിങ്ങിൻെറ ഭാഗമായി പേര് മാറ്റാൻ ഒരുങ്ങി ഫേസ്ബുക്ക്. സോഷ്യൽ നെറ്റ്‍വര്‍ക്കിങ്ങിനപ്പുറം മെറ്റവേഴ്സ് ഉൾപ്പെടെ കൂടുതൽ മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഒരുങ്ങുകയാണ് കമ്പനി. ഇതിൻെറ ഭാഗമായി ആണ് കമ്പനി പേര് മാറ്റുന്നാതായാണ് സൂചന. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക വിശദീകരണമൊന്നും ഫെയ്സ്ബുക്ക് നൽകിയിട്ടില്ല. അതേസമയം ഒക്ടോബർ 28- ന് നടക്കുന്ന ഫേസ്ബുക്ക് വാര്‍ഷിക യോഗത്തിൽ കമ്പനിയുടെ പേര് മാറ്റം സംബന്ധിച്ച് കമ്പനി സിഇഒ മാര്‍ക്ക് സുക്കര്‍ബര്‍ഗ് പ്രഖ്യാപനം നടത്തിയേക്കും എന്നാണ് റിപ്പോര്‍ട്ടുകൾ. കമ്പനിയുടെ പേരിൽ മാറ്റം വരുമെങ്കിലും ഫെയ്സ്ബുക്ക് ആപ്പും മറ്റ് സേവനങ്ങളും മാറ്റമില്ലാതെ തുടർന്നേക്കാം. വാട്സാപ്പും, ഇന്‍സ്റ്റഗ്രാമും അടക്കമുള്ള ആപ്പുകള്‍ എല്ലാം കമ്പനിയുടെ മാതൃകമ്പനിയായ ആൽഫബെറ്റിൻെറ കുടക്കീഴില്‍ എത്തിയേക്കും
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.