ഹൈലൈറ്റ്:
ഒക്ടോബർ 20 മുതൽ അപേക്ഷിച്ചു തുടങ്ങാം
അപേക്ഷിക്കാനായി ibps.in സന്ദർശിക്കാം
ആകെ 4135 ഒഴിവുകൾ
വിവിധ ബാങ്കുകളിലേക്ക് പ്രൊബേഷണറി ഓഫീസർ, മാനേജ്മെന്റ് ട്രെയിനി തസ്തികകളിലേക്ക് ഐ.ബി.പി.എസ് നടത്തുന്ന നിയമനത്തിനായുള്ള വിജ്ഞാപനം വന്നു.
വിജ്ഞാപനം ഐ.ബി.പി.എസിന്റെ ഔദ്യോഗിക വെബ്സൈറ്റായ ibps.in ൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഓൺലൈനായി നടക്കുന്ന പ്രിലിമിനറി പരീക്ഷ, ഓൺലൈൻ മെയിൻസ് പരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും നിയമനം നൽകുക. മൂന്ന് ഘട്ടങ്ങളിലും യോഗ്യത നേടുന്ന ഉദ്യോഗാർത്ഥികൾക്ക് വിവിധ ബാങ്കുകളിൽ നിയമനം ലഭിക്കും. ഏകദേശം 4135 ഒഴിവുകളിലേക്കാണ് പരീക്ഷ നടത്തുന്നത്.
ഓൺലൈൻ അപേക്ഷ ഒക്ടോബർ 20ന് ആരംഭിക്കും. നവംബർ 10 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി. ഒക്ടോബർ 20 മുതൽ നവംബർ 10 വരെ അപേക്ഷാ ഫീസ് അടയ്ക്കാം.
ഒരു അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദമാണ് അപേക്ഷിക്കാനുള്ള അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത. 20 വയസിനും 30 വയസിനും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. 2-10-1991 നും 1-10-2002 നും ഇടയിൽ ജനിച്ചവരായിരിക്കണം. ഇരു തീയതികളിൽ ജനിച്ചവർക്കും അപേക്ഷിക്കാൻ അർഹതയുണ്ട്.
കാൺപൂർ ഐ.ഐ.ടിയിലെ 95 ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം
ഓൺലൈൻ പ്രിലിമിനറി പരീക്ഷ ഡിസംബർ 4നും 11നും നടക്കാനാണ് സാധ്യത. പ്രലിമിനറി പരീക്ഷയുടെ ഫലം 2022 ഡിസംബർ, ജനുവരി മാസങ്ങളിൽ പ്രതീക്ഷിക്കാം. മെയിൻസ് പരീക്ഷ 2022 ജനുവരിയിലായിരിക്കും. അഭിമുഖം ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ നടക്കും. പ്രൊവിഷണൽ അലോട്ട്മെന്റ് ഏപ്രിലിലായിരിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.