ഇന്ത്യൻ വ്യോമസേനയ്ക്കായി 56 C-295MW യാത്രാ വിമാനങ്ങൾ സ്പെയിനിലെ എയർബസ് ഡിഫൻസ് ആൻഡ് സ്പേസുമായിപ്രതിരോധ മന്ത്രാലയം കരാർ ഒപ്പിട്ടു.
ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ പ്രവര്‍ത്തിക്കുന്നതാണ് സി 295 എംവി വിമാനങ്ങള്‍. 5 മുതല്‍ 10 ടണ്‍ വരെ സംഭരണശേഷിയും ഇതിനുണ്ട്. സ്‌പെയിനു പുറമേ ഈജിപ്ത്, പോളണ്ട്, കാനഡ, ബ്രസീല്‍, മെക്‌സിക്കോ, പോര്‍ച്ചുഗല്‍ എന്നിവ നിലവില്‍ സി 295 വിമാനം ഉപയോഗിക്കുന്നുണ്ട്.
56 -ൽ നാൽപ്പത് വിമാനങ്ങൾ ടാറ്റ കൺസോർഷ്യം ഇന്ത്യയിൽ നിർമ്മിക്കും. കരാർ ഒപ്പിട്ട് പത്ത് വർഷത്തിനുള്ളിൽ എല്ലാ വിമാനങ്ങളും കൈമാറും. 56 വിമാനങ്ങളിലും തദ്ദേശീയ ഇലക്ട്രോണിക് വാർഫെയർ സ്യൂട്ട് സ്ഥാപിക്കും. ഡെലിവറി പൂർത്തിയായ ശേഷം, ഇന്ത്യയിൽ നിർമ്മിക്കുന്ന വിമാനങ്ങൾ കേന്ദ്രസർക്കാർ അംഗീകരിക്കുന്ന രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യാനും കഴിയും.
പൂർണ്ണ സജ്ജമായ റൺവേ ആവശ്യമില്ലാത്ത എയർ സ്ട്രിപ്പുകളിൽ പ്രവർത്തിക്കാൻ കഴിയുന്ന ഈ വിമാനം അടിയന്തിര സാഹചര്യങ്ങൾ നേരിടുന്നതിനും സൈന്യത്തിന്റെയും ചരക്കുകളുടെയും നീക്കങ്ങൾക്കും പ്രയോജനപ്രദമാണ്. പാരാ ഡ്രോപ്പിംഗിനായി പിൻഭാഗത്ത് റാമ്പ് ഡോർ ഇതിലുണ്ട്. വ്യോമസേനയുടെ, പ്രത്യേകിച്ച് വടക്ക്, വടക്കുകിഴക്കൻ മേഖലയിലും ആൻഡമാൻ നിക്കോബാർ ദ്വീപുകളിലും തന്ത്രപരമായ എയർലിഫ്റ്റ് ശേഷി വർദ്ധിക്കാൻ ഈ വിമാനം പ്രയോജനപ്രദമാണ്.
ഇന്ത്യൻ വ്യോമസേനയുടെ ഗതാഗത സംവിധാനം ആധുനികവൽക്കരിക്കുന്നതിൽ ഒരു സുപ്രധാന ചുവടുവെപ്പായിരിക്കും C-295MW . ആധുനിക സാങ്കേതികവിദ്യകൾ ഉൾക്കൊള്ളുന്ന 5-10 ടൺ ശേഷിയുള്ള ഗതാഗത വിമാനമാണിത്. ഇന്ത്യൻ വ്യോമസേനയുടെ കാലപ്പഴക്കം ചെന്ന അവ്രോ ഗതാഗത വിമാനത്തിന് പകരമായാണ് ഇത് സേനയുടെ ഭാഗമാകുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.