നവംബര്‍ മാസം ഒന്നാം തീയതി തന്നെ സ്കൂള്‍ തുറക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. ആരോഗ്യ വകുപ്പും വിദ്യാഭ്യാസ വകുപ്പും പൂര്‍ണ സജ്ജമാണ്. സ്കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട മാര്‍ഗരേഖ ഉടന്‍ തയ്യാറാകുമെന്നും മന്ത്രി പറഞ്ഞു. സ്കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട ഉന്നതതല യോഗത്തിന് ശേഷം പ്രതികരിക്കുകയായിരുന്നു മന്ത്രി.
വിദ്യാഭ്യാസ മന്ത്രിയും ആരോഗ്യമന്ത്രിയും ഉള്‍പ്പെടെ പങ്കെടുത്ത ഉന്നതതല യോഗം ഒന്നര മണിക്കൂര്‍ നീണ്ടു നിന്നു. ഓരോ കാര്യങ്ങളും വളരെ സൂക്ഷ്മമായി പരിശോധിച്ചുവെന്ന് മന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു. ചെറിയ കാര്യങ്ങള്‍ ചര്‍ച്ചയായി. കൊവിഡ് മാനദണ്ഡം പാലിച്ച് എല്ലാ പഴുതുകളും അടച്ചുള്ള മാര്‍ഗനിര്‍ദേശ പദ്ധതിക്കാണ് രൂപം നല്കാന് പോകുന്നത്. ഇതിന് മറ്റുവകുപ്പുകളുടെ അഭിപ്രായങ്ങള്‍ കൂടി തേടേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.
വിദ്യാഭ്യാസ വകുപ്പിന് എല്ലാ പിന്തുണയും നല്‍കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. സ്കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് ശാസ്ത്രീയമായ പരിശോധനകള്‍ കൂടി നടത്തും. ഈ മാസം അവസാനത്തോടെ മാര്‍ഗരേഖ തയ്യാറാകുമെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
ഡെയിലി മലയാളി, ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... ഞങ്ങളുടെ ന്യൂസുകൾക്കും അപ്ഡേറ്റിനും സബ്സ്ക്രൈബ് ചെയ്യാൻ വാട്സ് ആപ്പ് ലിങ്കുകളിൽ ക്ലിക്കു ചെയ്യുക. https://chat.whatsapp.com/CpQDVWlTYng1QQatsZ3xEV
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.