സംസ്ഥാനത്ത് രണ്ട് ഡോസ് കൊവിഡ് വാക്സിനും സ്വീകരിച്ചവരുടെ എണ്ണം ഒരു കോടിയിലധികം എത്തിയതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. 2,41,20,256 പേര് ആദ്യ ഡോസ് വാക്സിനും 1,00,90,634 പേര് രണ്ടാം ഡോസും സ്വീകരിച്ചു. 37.78 ശതമാനമാണ് രണ്ടാം ഡോസ് വാക്സിനേഷന്. ആദ്യഡോസ് 90.31 ശതമാനമായി. ഇതോടെ ആകെ സമ്പൂര്‍ണ കൊവിഡ് വാക്സിന് സ്വീകരിച്ചവരുടെ എണ്ണം 3,42,10,890 ആയി. total covid vaccination kerala
സംസ്ഥാനത്ത് എറണാകുളം, തിരുവനന്തപുരം, വയനാട്, പത്തനംതിട്ട, ഇടുക്കി ജില്ലകളാണ് വാക്സിനേഷന് മുന്നിലുള്ളത്. 1,77,51,202 സ്ത്രീകളും 1,64,51,576 പുരുഷന്മാരുമാണ് വാക്സിന് ഇതുവരെ സ്വീകരിച്ചത്. ഇനിയും വാക്സിന് എടുക്കാനുള്ളവര്‍ എത്രയും വേഗം വാക്സിനേഷന് സ്വീകരിക്കണമെന്നും ആരോഗ്യമന്ത്രി അറിയിച്ചു.
കൊവിഡ് മുന്നണിപോരാളികളില്‍ 100 ശതമാനം പേര് ആദ്യഡോസ് വാക്സിനും 87 ശതമാനം പേര് രണ്ടാംഡോസും എടുത്തു. 45ല്‍ വയസ്സില്‍ കൂടുതലുള്ള 96 ശതമാനത്തിലധികം പേര് ആദ്യഡോസും 56 ശതമാനം പേര് രണ്ടാംഡോസും സ്വീകരിച്ചു. ഒപ്പം സംസ്ഥാനത്ത് 50,000 ഡോസ് കൊവാക്സിനും കൂടി ലഭിച്ചിട്ടുണ്ട്.
അതേസമയം സംസ്ഥാനത്ത് ഇന്ന 15,768 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 14.94 ആണ് ടിപിആര്‍. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 214 മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 23,897 ആയി. 21,367 പേര് രോഗമുക്തി നേടി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.