വീണ്ടും യുകെ-ഇന്ത്യ വാക്‌സിൻ പോര് | ഇന്ത്യയിൽ വികസിപ്പിച്ച യുകെ വാക്സീൻ സ്വീകരിച്ചവർക്ക് ബ്രിട്ടനിൽ ക്വാറന്റൈൻ വേണം | വംശീയമായ തീരുമാനം നിന്ദ്യമെന്ന് ശശി തരൂർ, ജയറാം രമേശ്
ബ്രിട്ടണിൽ ഒക്ടോബർ 4 മുതൽ നിലവിൽ വരുന്ന പുതുക്കിയ യാത്രാനിയന്ത്രണങ്ങളിൽ അംഗീകരിച്ച വാക്സീനുകളുടെ പുതുക്കിയ പട്ടികയിലും കൊവാക്സിനും കൊവിഷീൽഡുമില്ല.കൊവിഷീൽഡിൻറോയോ കൊവാക്സിൻറെയോ രണ്ട് ഡോസും സ്വീകരിച്ചവർക്ക് ബ്രിട്ടണിലെത്തിയാൽ 10 ദിവസം ക്വാറൻറൈൻ നിർബന്ധമാണ്.
ഇന്ത്യ കൂടാതെ തെക്കേ അമേരിക്ക, ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങളും യാത്രാ നിയന്ത്രണങ്ങളിൽ അതൃപ്തി അറിയിച്ചിട്ടുണ്ട്. ഇപ്പോൾ പ്രഖ്യാപിച്ച ഈ റെഡ്‌ലിസ്റ് അടുത്ത വർഷം വരെയെങ്കിലും ഈ യാത്രാ നിയന്ത്രണങ്ങൾ തുടരും എന്നാണ് അറിവ്.
അതായത് അയിത്തം ഇവർക്ക് ഒന്നും ഇല്ല.
ആസ്ട്രസെനക്കയുടെ വാക്സിൻ വിതരണം ചെയ്യുന്ന ഓസ്ട്രേലിയ, ബഹൈറൈൻ, സൌദി അറേബ്യ തുടങ്ങിയ രാജ്യങ്ങളിലുള്ളവർക്ക് ഈ ക്വാറൻറൈൻ നിയമം ബാധകമല്ല.
ബ്രിട്ടണിലെ ഓക്സ്ഫോഡ് സർവകലാശാലയും ആസ്ട്രസെനക്കയും ചേർന്ന് വികസിപ്പിച്ച വാക്സീനാണ് സീറം ഇൻസ്റ്റിറ്റ്യൂട്ട് കൊവിഷീൽഡ് എന്ന പേരിൽ ഇന്ത്യയിൽ ഉത്പാദിപ്പിച്ച് വിതരണം ചെയ്യുന്നത്.
ഇന്ത്യക്കാരായ വിദ്യാർത്ഥികളും ബിസിനസുകാരുമുൾപ്പടെ നിരവധിപേർ ബ്രിട്ടണിലേക്ക് യാത്രാ ചെയ്യാൻ കാത്തിരിക്കുന്ന സാഹചര്യത്തിൽ ബ്രിട്ടൻറെ തീരുമാനം വെല്ലുവിളിയായി.
ഇക്കാരണത്താൽ ഞാൻ @cambridgeunion ലെ ഒരു സംവാദത്തിൽ നിന്നും എന്റെ പുസ്തകമായ TheBattleOfBelonging (അവിടെ #TheStruggleForIndiasSoul എന്ന പേരിൽ പ്രസിദ്ധീകരിച്ച) യുകെ എഡിഷന്റെ ലോഞ്ച് ഇവന്റുകളിൽ നിന്നും ഞാൻ പിന്മാറി. പൂർണ്ണമായും പ്രതിരോധ കുത്തിവയ്പ് എടുത്ത ഇന്ത്യക്കാരോട് ക്വാറന്റൈനിൽ പോകാൻ ആവശ്യപ്പെടുന്നത് കുറ്റകരമാണ്. ബ്രിട്ടീഷുകാർ അവലോകനം ചെയ്യുന്നു! തീരുമാനം നിന്ദ്യമെന്ന് ശശി തരൂർ,ട്വിറ്ററിൽ അറിയിച്ചു
Because of this I have pulled out of a debate at the @cambridgeunion &out of launch events for the UK edition of my book #TheBattleOfBelonging (published there as #TheStruggleForIndiasSoul). It is offensive to ask fully vaccinated Indians to quarantine. The Brits are reviewing! https://t.co/YEVy3Ez5dj
— Shashi Tharoor (@ShashiTharoor) September 20, 2021
ബ്രിട്ടൻറെ പുതുക്കിയ അന്താരാഷ്ട്ര യാത്രാ നിർദേശങ്ങളിൽ ഇന്ത്യൻ നിർമ്മിതവും യുകെയിൽ വികസിപ്പിച്ചതുമായ കൊവിഷീൽഡിൻറെയും കൊവാക്സിൻറെയും രണ്ട് ഡോസ് സ്വീകരിച്ചവർക്കും വാക്സീനെടുക്കാത്തവർക്കും ഒരേ നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തി. ബ്രിട്ടൻറേത് വംശീയമായ തീരുമാനമെന്ന് കോൺഗ്രസ് നേതാവ് ജയ്റാം രമേഷ് വിമർശിച്ചു.
നേരത്തെ യൂറോപ്യൻ യൂണിയൻറെ അംഗീകരിച്ച വാക്സീനുകളുടെ പട്ടികയിൽ കൊവിഷീൽഡ് ഉൾപ്പെടുത്താത്തതിൽ ഇന്ത്യ അതൃപ്തി രേഖപ്പെടുത്തിയിരുന്നു. പിന്നീട് ഫ്രാൻസ് ഉൾപ്പടെയുള്ള ഇറോപ്യൻ രാജ്യങ്ങൾ കൊവിഷീൽഡിനെ അംഗീകരിച്ച വാക്സീനുകളുടെ പട്ടികയിൽ ഉൾപ്പെടുത്തി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.