ലണ്ടൻ: ബോണ്ട് പരമ്പരയിലെ 25ാം ചിത്രമായ നോ ടൈം ടു ഡൈയിലാണ് ക്രെയ്ഗ് അവസാനം വേഷമിട്ടത്. ചിത്രം സെപ്തംബർ 30 ന് യുകെയിലും, ഒക്ടോബർ 8 ന് അമേരിക്കയിലും റിലീസ് ചെയ്യും.
ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമായിരുന്നു ജെയിംസ് ബോണ്ട് പരമ്പരയിലെ നോ ടൈം ടു ഡൈ. ചിത്രത്തിന്റെ റിലീസ് വീണ്ടും മാറ്റി വച്ചിരുന്നു. ഡാനിയല്‍ ക്രെയ്‍ഗിനെ വീണ്ടും ജെയിംസ് ബോണ്ടായി കാണാൻ കാത്തിരിക്കുകയായിരുന്നു ആരാധകര്‍.
ചിത്രീകരണത്തിനിടെ വലിയ പ്രതിസന്ധികള്‍ ചിത്രം നേരിട്ടിരുന്നു. കൊവിഡ് രോഗ വ്യാപനത്തെ തുടര്‍ന്നാണ് ചിത്രത്തിന്റെ റിലീസ് നീട്ടിയത്. നവംബറോടെ ചിത്രം റിലീസ് ചെയ്യാനുകുമെന്നായിരുന്നു നേരത്തെ കരുതിയിരുന്നത്. ആരാധകര്‍ ചിത്രം റിലീസ് ചെയ്യുന്നതിന്റെ ആവേശത്തിലുമായിരുന്നു.
ഡാനിയല്‍ ക്രേഗ് അവസാനമായി ജെയിംസ് ബോണ്ട് ആകുന്ന ചിത്രമാണ് ഇത്. ചിത്രത്തിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. സര്‍വീസില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ജെയിംസ് ബോണ്ടിനെയല്ല ചിത്രത്തില്‍ ആദ്യം കാണുകയെന്ന് സിനിമയുടെ പ്രവര്‍ത്തകര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.
അഞ്ചാം തവണയാണ് ഡാനിയല്‍ ക്രേഗ് ജെയിംസ് ബോണ്ട് എന്ന കഥാപാത്രമായി എത്തുന്നത്. ഇതിനു മുമ്പ് സ്‍പെക്ട്രെ എന്ന ചിത്രത്തിലാണ് ഡാനിയല്‍ ക്രേഗ് ജെയിംസ് ബോണ്ട് ആയി എത്തിയത്.
ജെയിംസ് ബോണ്ട് ചിത്രങ്ങളിലൂടെ ലോകപ്രശസ്തനായ ഹോളിവുഡ് നടൻ ഡാനിയൽ ക്രെയ്ഗിന് ബ്രിട്ടീഷ് റോയൽ നേവിയുടെ ആദരം. അദ്ദേഹത്തോടുള്ള ബഹുമാനാർത്ഥം കമാൻഡർ പദവി നൽകിയാണ് ബ്രിട്ടീഷ് റോയൽ നേവി ആദരിച്ചത്.
15 വർഷമായി സിനിമയിൽ, ക്രെയ്ഗിന്റെ ബോണ്ട് ബ്രിട്ടീഷ് ചാര സംഘടനയ്ക്കു വേണ്ടി ലോകം മുഴുവൻ യാത്ര ചെയ്ത് ശത്രുക്കളുടെ പദ്ധതികൾ തകർക്കുകയാണ്. ഇതു തന്നെയാണ് നേവിയും ചെയ്യുന്നത്- റോയൽ നേവി അഡ്മിറൽ സർ ആന്റണി ഡേവിഡ് റഡാക്കിൻ ക്രെയ്‍ഗിനെ ആദരിച്ച് വ്യക്തമാക്കി.
2006 ലെ കാസിനോ റൊയലേ മുതലാണ് ക്രെയ്ഗ് ജെയിംസ് ബോണ്ട് ചിത്രങ്ങളുടെ ഭാഗമാകുന്നത്. പിന്നീട് ക്വാണ്ടം ഓഫ് സൊളേസ്, സ്‌കൈഫാൾ, സ്‌പെക്റ്റർ തുടങ്ങിയ ചിത്രങ്ങളിൽ ബോണ്ട് വേഷത്തിലെത്തി. സര്‍വീസിലുള്ള ജെയിംസ് ബോണ്ടല്ല പുതിയ സിനിമയിലുള്ളത്. ജമൈക്കയില്‍ വിശ്രമ ജീവിതം നയിക്കുന്ന ജെയിംസ് ബോണ്ട് വീണ്ടും അന്വേഷണത്തിന് ഇറങ്ങുന്നതാണ് നോ ടൈം ടു ഡൈ എന്ന ജെയിംസ് ബോണ്ട് ചിത്രത്തിന്റെ പ്രമേയം.
ഒസ്‍കര്‍ ജേതാവ് റമി മലേക് ആയിരിക്കും വില്ലൻ കഥാപാത്രമായി എത്തുക.
ജെയിംസ് ബോണ്ടിന്റെ പുതിയ ചിത്രം ജീവിതത്തിലെ മികച്ച അനുഭവമായിരുന്നുവെന്ന് ഡാനിയല്‍ ക്രേഗ് പറയുന്നു. മുമ്പ് ചെയ്‍തതില്‍ വെച്ച് ഏറ്റവും മികച്ച വേഷമാണ് ഇത്. കരിയറിലെ മികച്ച അനുഭവം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.