ടെഹ്റാൻ: ബഹ്റൈനിലെ അമേരിക്കയുടെ മുൻകൂട്ടി മുന്നറിയിപ്പ് നൽകുന്ന റഡാർ കേന്ദ്രം ലക്ഷ്യമിട്ട് ആക്രമണം നടത്തിയതായി ഇറാന്റെ റെവല്യൂഷണറി ഗാർഡ്സ് അവകാശപ്പെട്ടു. തെക്കൻ ഇറാനിലെ ഹോർമോസ്ഗാൻ പ്രവിശ്യയിലെ സിറിക് കൗണ്ടിയിലുള്ള ടെലികോം ടവറിനു നേരെയുണ്ടായ ആക്രമണത്തിന് തിരിച്ചടിയായാണ് നടപടിയെന്നാണ് ഇറാന്റെ വിശദീകരണം.
ഗൾഫ് മേഖലയിലെ അമേരിക്കൻ സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് സെപ്റ്റംബറിന് ശേഷം നടത്തുന്ന ആദ്യ ആക്രമണമാണിതെന്നാണ് ഇറാന്റെ അവകാശവാദം. എന്നാൽ ആക്രമണത്തിന്റെ വ്യാപ്തിയോ റഡാർ കേന്ദ്രത്തിനുണ്ടായ നാശനഷ്ടങ്ങളോ സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. അമേരിക്കയോ ബഹ്റൈനോ സംഭവത്തിൽ ഉടൻ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.
അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷത്തിൽ താൽക്കാലിക ശമനം നിലനിൽക്കുന്ന സാഹചര്യത്തിലാണ് പുതിയ അവകാശവാദം പുറത്തുവന്നത്. ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതവും മേഖലയിലെ എണ്ണ-വാതക വിതരണവും അന്താരാഷ്ട്ര ശ്രദ്ധയിൽ തുടരുകയാണ്.
അതേസമയം, കൂടുതൽ ആക്രമണങ്ങൾ നടത്തുന്നതിൽനിന്ന് താൽക്കാലികമായി വിട്ടുനിൽക്കണമെന്ന് ഗൾഫ് രാജ്യങ്ങൾ ആവശ്യപ്പെട്ടതായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.