ഡബ്ലിൻ: കഴിഞ്ഞ പത്തു വർഷത്തെ പ്രവർത്തന മികവിലൂടെ ലോകത്തിന്റെ എല്ലാ കോണുകളിലുമുള്ള മലയാളികളെ ഒരു കുടക്കീഴിൽ അണിനിരത്തിയ ലോകത്തിലെ ഏറ്റവും വലിയ പ്രവാസി സംഘടനയായ വേൾഡ് മലയാളി ഫെഡറേഷൻ (WMF) പുതിയ സംഗീത-ആസ്വാദക വേദിക്ക് തുടക്കമിടുന്നു.
ലോകമെമ്പാടുമുള്ള മലയാളി സംഗീതപ്രേമികളെ ഒന്നിപ്പിക്കുന്ന ‘മെഹ്ഫിൽ ഇന്റർനാഷണൽ’ (Mehfil International) എന്ന ഈ സംരംഭത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം നവംബർ 14-ന് ഡബ്ലിനിൽ വെച്ച് നടക്കും.
മനുഷ്യജീവിതവുമായി സംഗീതത്തിനുള്ള അഭേദ്യമായ ബന്ധത്തിൽ നിന്നുരുത്തിരിഞ്ഞ ഈ ആശയം, പ്രവാസലോകത്തെയും കേരളത്തിലെയും മലയാളികളുടെ സംഗീത വാസനയെയും ആസ്വാദനത്തെയും ഒത്തൊരുമയുടെ ഒരു പുതിയ സദസ്സിലൂടെ അവതരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് WMF സമർപ്പിക്കുന്നത്. സംഗീതത്തെ സ്നേഹിക്കുന്ന ഏതൊരു കലാകാരനും ആസ്വാദകനും ഭാഗമാകാൻ കഴിയുന്ന ഈ കൂട്ടായ്മയിലേക്ക് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നിരവധി മലയാളികൾ ഇതിനോടകം തന്നെ അണിചേർന്നു കഴിഞ്ഞു.
ഉപജീവനത്തിനായും ഔദ്യോഗിക വളർച്ചയ്ക്കായും പുതിയ സംരംഭങ്ങൾക്കായും കേരളം വിട്ട ഓരോ പ്രവാസിക്കും കൂട്ടായ്മകൾ എന്നും ഒരു സാന്ത്വന തണലായിരുന്നു. അത്തരം ഒത്തുചേരലുകളിൽ സംഗീതം ഒഴിച്ചുകൂടാനാകാത്ത ഒരു ഘടകമാണ്. നിബന്ധനകളില്ലാതെ ഒരു മൂളിപ്പാട്ട് പാടുന്നവർ മുതൽ ലോകമറിയുന്ന സംഗീതജ്ഞർക്കും, ഉപകരണ സംഗീതം ജീവിതത്തിന്റെ ഭാഗമാക്കിയവർക്കും, സർവോപരി സംഗീതാസ്വാദകർക്കും തികഞ്ഞ സമത്വത്തോടെ പങ്കെടുക്കാൻ കഴിയുന്ന വേദിയാണ് 'മെഹ്ഫിൽ'. ലോകത്തിന്റെ ഏത് കോണിലിരുന്നും പാടുവാനും ആസ്വദിക്കുവാനും സാധിക്കുന്ന രീതിയിലാണ് ഇതിന്റെ രൂപകൽപ്പന.
അയർലൻഡ് WMF ഫാമിലി മീറ്റിംഗിനോടനുബന്ധിച്ച് നവംബർ 14-ന് നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ സംഘടനയുടെ സ്ഥാപകൻ ശ്രീ. പ്രിൻസ് പള്ളിക്കുന്നേൽ (ഓസ്ട്രിയ), ആഗോള അധ്യക്ഷ ശ്രീമതി. ആനി ലിബു (യു.എസ്.എ), യൂറോപ്പ് റീജിയണൽ പ്രസിഡന്റ് ശ്രീ. ഷൈജു തോമസ് (അയർലൻഡ്), ആഗോള ഉപാധ്യക്ഷ ശ്രീമതി. റോസ്‌ലെറ്റ് ഫിലിപ്പ് (അയർലൻഡ്) എന്നിവർക്കൊപ്പം മറ്റ് യൂറോപ്യൻ പ്രതിനിധികളും പങ്കെടുക്കും.
ഡബ്ലിനിൽ വട്ടത്തിലിരുന്ന് മലയാളനാടിന്റെ ഗൃഹാതുരത്വമുണർത്തുന്ന ഗാനങ്ങളോടെ തുടക്കം കുറിക്കുന്ന ഈ സംഗീത സദസ്സിൽ അയർലൻഡിലെ പ്രമുഖ കലാകാരന്മാരും സംഗീതാസ്വാദകരും ഒന്നിക്കും.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.