രോഗത്തെ അതിജീവിച്ചുവെന്ന പ്രതീക്ഷകൾക്കിടെ, വീണ്ടും രോഗം എത്തി, രാജശ്രീ ജെയ്‌സൺ ബെൽഫാസ്റ്റിൽ അന്തരിച്ചു

രോഗത്തെ അതിജീവിച്ചുവെന്ന പ്രതീക്ഷകൾക്കിടെ, വീണ്ടും രോഗം എത്തി, രാജശ്രീ ജെയ്‌സൺ ബെൽഫാസ്റ്റിൽ അന്തരിച്ചു

ബെൽഫാസ്റ്റ് (യുകെ): കാൻസറിനെതിരായ തന്റെ ധീരമായ പോരാട്ടത്തിലൂടെ സോഷ്യൽ മീഡിയയിൽ അനേകർക്ക് ആത്മവിശ്വാസവും പ്രചോദനവുമായി മാറിയ പ്രശസ്ത ഡിജിറ്റൽ ക്രിയേറ്ററും കാൻസർ അവബോധ പ്രചാരകയുമായ രാജശ്രീ ജെയ്‌സൺ (36) അന്തരിച്ചു. 

അർബുദ ബാധയെ തുടർന്ന് ചികിത്സയിലായിരുന്ന രാജശ്രീ, രോഗാവസ്ഥ മൂർച്ഛിച്ചതിനെത്തുടർന്ന് ബെൽഫാസ്റ്റിലെ മേരി ക്യൂറി ആശുപത്രിയിൽ വെച്ചാണ് മരണത്തിന് കീഴടങ്ങിയത്. ഭർത്താവ് ജെയ്‌സനെയും രണ്ട് പെൺമക്കളെയും കണ്ണീരിലാഴ്ത്തിയാണ് രാജശ്രീയുടെ വിയോഗം.

കെയറർ വിസയിലാണ് രാജശ്രീയും ഭർത്താവ് ജെയ്‌സനും യുകെയിലെത്തിയത്. മുൻപ് ഫാഷൻ ഇൻഡസ്ട്രിയുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്ന രാജശ്രീ പിന്നീട് കെയററായും ജോലിചെയ്തിരുന്നു. ചെന്നൈയിലാണ് ജനിച്ചുവളർന്നതെങ്കിലും മികച്ച രീതിയിൽ മലയാളം സംസാരിച്ചിരുന്ന അവർ, കഴിഞ്ഞ മൂന്ന് വർഷമായി കുടുംബത്തോടൊപ്പം ബെൽഫാസ്റ്റിലായിരുന്നു താമസം. ചുരുങ്ങിയ കാലം കൊണ്ടുതന്നെ സഹപ്രവർത്തകർക്കിടയിലും ബെൽഫാസ്റ്റിലെ മലയാളി സമൂഹത്തിലും ഊഷ്മളമായ സൗഹൃദം നേടിയെടുക്കാൻ ഇവർക്ക് സാധിച്ചിരുന്നു.

യുകെ ജീവിതം ആരംഭിച്ച് അധികം വൈകാതെയാണ് കാൻസറിന്റെ രൂപത്തിൽ വിധി വില്ലനായെത്തിയത്. എന്നാൽ തളർന്നുപോകാതെ രോഗാവസ്ഥയെ അസാധാരണമായ മനോധൈര്യത്തോടെയും ശുഭാപ്തിവിശ്വാസത്തോടെയുമാണ് രാജശ്രീ നേരിട്ടത്. പ്രതിസന്ധികളിലും മായാത്ത പുഞ്ചിരിയോടെ ഇൻസ്റ്റാഗ്രാമിലൂടെയും മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയും പങ്കുവെച്ച വീഡിയോകളും പ്രചോദനാത്മകമായ കുറിപ്പുകളും ലക്ഷക്കണക്കിന് ആളുകളിലേക്കാണ് എത്തിച്ചേർന്നത്. വേദനകളെ മറന്ന് ജീവിതത്തെ സ്നേഹിക്കാനും രോഗത്തെ ഭയപ്പെടാതെ മുന്നോട്ട് പോകാനും അനേകർക്ക് രാജശ്രീ വലിയ ധൈര്യം പകർന്നു.

കാൻസറിനെ അതിജീവിച്ചുവെന്ന പ്രതീക്ഷകൾക്കിടയിലാണ് കഴിഞ്ഞ രണ്ടാഴ്ചയായി രോഗം വീണ്ടും മൂർച്ഛിച്ചത്. അവസാന നിമിഷം വരെ പൊരുതിയ ശേഷമാണ് രാജശ്രീയുടെ വിടവാങ്ങൽ. പ്രിയതാരത്തിന്റെ അപ്രതീക്ഷിത വിയോഗവാർത്ത വലിയ ഞെട്ടലോടെയാണ് സോഷ്യൽ മീഡിയ ലോകവും പ്രവാസികളും ഉൾക്കൊണ്ടത്. സമൂഹമാധ്യമങ്ങളിൽ വലിയ തോതിലുള്ള അനുശോചന പ്രവാഹമാണ് ഉയരുന്നത്.

മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിക്കാനാണ് കുടുംബം ആഗ്രഹിക്കുന്നത്. ഈ പ്രതിസന്ധി ഘട്ടത്തിൽ കുടുംബത്തിന് ആവശ്യമായ എല്ലാ പിന്തുണയും ആശ്വാസവുമായി ബെൽഫാസ്റ്റിലെ മലയാളി സമൂഹം ഒപ്പമുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

കേരളത്തിലെ ക്രൈസ്തവ ദേവാലയങ്ങളിൽ എന്താണ് സംഭവിക്കുന്നത്? കരുവാരക്കുണ്ട് സംഭവം ചർച്ചയാകുന്നു!

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network