റോം: ഇറ്റലിയുടെ തലസ്ഥാനമായ റോമിലുണ്ടായ വാഹനാപകടത്തിൽ പ്രവാസി മലയാളിക്ക് ദാരുണാന്ത്യം. എറണാകുളം അങ്കമാലി കറുകുറ്റി സ്വദേശി ബേബി മൂലൻ (45) ആണ് മരണപ്പെട്ടത്.
കഴിഞ്ഞ ഞായറാഴ്ച രാത്രി റോമിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ അമിതവേഗതയിലെത്തിയ വാഹനം ബേബിയെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. തലയ്ക്ക് അതീവ ഗുരുതരമായി പരുക്കേറ്റ അദ്ദേഹത്തെ ഉടൻതന്നെ സമീപത്തെ സാൻ കാമില്ലോ ഹോസ്പിറ്റലിൽ (San Camillo Forlanini Hospital) പ്രവേശിപ്പിച്ചു. രണ്ട് ദിവസത്തോളം തീവ്രപരിചരണ വിഭാഗത്തിൽ വെന്റിലേറ്റർ സഹായത്തോടെ കോമയിൽ കഴിഞ്ഞെങ്കിലും, മസ്തിഷ്ക മരണം സംഭവിച്ചതിനെ തുടർന്ന് പിന്നീട് വെന്റിലേറ്റർ സഹായം പിൻവലിക്കുകയായിരുന്നു.
ഭാര്യ ഭാവ്യ ജർമ്മനിയിൽ നഴ്സായി ജോലി ചെയ്യുകയാണ്. മുൻപ് ഇറ്റലിയിലായിരുന്ന ഇവർ പിന്നീട് ജർമ്മനിയിലേക്ക് മാറുകയാണുണ്ടായത്. മൂന്ന് മക്കളുമൊത്ത് ജർമ്മനിയിലുള്ള ഭാര്യയുടെ അടുത്തേക്ക് പോകാൻ തയ്യാറെടുക്കുന്നതിനിടെയാണ് ഈ ദാരുണമായ സംഭവം.
ഇറ്റലിയിലെ മലയാളി കൂട്ടായ്മയായ അങ്കമാലി ഫ്രണ്ട്സ് ഇറ്റലിയിലെ സജീവ അംഗമായിരുന്നു ബേബി മൂലൻ. അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗത്തിൽ പ്രവാസി സംഘടനകളും സുഹൃത്തുക്കളും അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.