തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷന്‍ മുന്‍ മേയര്‍ ആര്യ രാജേന്ദ്രൻ പ്രവര്‍ത്തന മണ്ഡലം തലസ്ഥാനത്ത് നിന്നും കോഴിക്കോട്ടേക്ക് മാറ്റുന്നു.കോഴിക്കോട് ജില്ല കേന്ദ്രീകരിച്ച് പ്രവർത്തിക്കാൻ ആര്യ രാജേന്ദ്രൻ പാര്‍ട്ടിയുടെ അനുമതി തേടി.
ആര്യ രാജേന്ദ്രൻ്റെ അപേക്ഷ തിരുവനന്തപുരം സിപിഎം ജില്ലാ കമ്മിറ്റി സംസ്ഥാന സെൻ്ററിന് കൈമാറി. കഴിഞ്ഞ ജില്ലാ കമ്മിറ്റി യോഗത്തിലാണ് തീരുമാനം. അപേക്ഷയില്‍ സംസ്ഥാന സമിതി തുടർ തീരുമാനം എടുക്കും. പാർട്ടി അനുമതി നല്‍കിയാല്‍ ആര്യയുടെ ഭാവി രാഷ്ട്രീയ പ്രവർത്തന കേന്ദ്രം കോഴിക്കോട് ജില്ലയിലായിരിക്കും.തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ഏറ്റവും പ്രായ കുറഞ്ഞ സ്ഥാനാര്‍ത്ഥിയായിട്ടാണ് ആര്യ രാജേന്ദ്രൻ എത്തിയത്. വിജയിച്ചുവെന്ന് മാത്രമല്ല, മേയര്‍ സ്ഥാനത്തേക്കും ആര്യ എത്തി. മേയർ ആയിരിക്കെ 2022 സെപ്റ്റംബറിലായിരുന്നു ആര്യയുടെ വിവാഹം.
ഇത്തവണ ആര്യ രാജേന്ദ്രൻ തിരുവനന്തപുരം കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നില്ല. എന്നാല്‍ തിരുവനന്തപുരം കോർപ്പറേഷനില്‍ എല്‍ഡിഎഫിന്‍റെ കനത്ത തോല്‍വിക്ക് പിന്നാലെ ആര്യക്കെതിരെ വിമർശനങ്ങള്‍ ഉയരുകയും ചെയ്തിരുന്നു.
സിപിഎം ജില്ലാ കമ്മിറ്റിയംഗവും ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമാണ് ആര്യ രാജേന്ദ്രൻ. ഡിവൈഎഫ്‌ഐ സംസ്ഥാന നേതാവ് എന്ന നിലയില്‍ കോഴിക്കോട് ഉള്‍പ്പെടെ മറ്റ് ജില്ലകളിലും സംഘടനാ പരിപാടികളില്‍ ആര്യ നേരത്തെ തന്നെ സജീവമാണ്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.