തിരുവനന്തപുരം: വർക്കലയിൽ പൊലീസ് നടത്തിയ പരിശോധനയിൽ അഞ്ച് സ്പാകൾ പൂട്ടിച്ചു. മതിയായ ലൈസൻസും അനുബന്ധ രേഖകളുമില്ലാതെ പ്രവർത്തിച്ച സ്ഥാപനങ്ങളാണ് പൂട്ടിച്ചത്.
വർക്കലയിലും പരിസരപ്രദേശങ്ങളിലും സ്പാകളുടെ മറവിൽ അനാശാസ്യ പ്രവർത്തനങ്ങൾ നടക്കുന്നതായുള്ള രഹസ്യവിവരത്തെ തുടർന്നാണ് പൊലീസ് വ്യാപക പരിശോധന നടത്തിയത്നി യമപരമായ മാനദണ്ഡങ്ങൾ പാലിക്കാത്ത മറ്റ് ഏഴ് സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകുകയും ചെയ്തിട്ടുണ്ട്.അനാശാസ്യം നടക്കുന്നു എന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ വർക്കല, അയിരൂർ പൊലീസ് സ്റ്റേഷൻ പരിധികളിലെ 12 സ്പാകളിലാണ് ഒരേസമയം പൊലീസ് മിന്നൽ പരിശോധന നടത്തിയത്. വർക്കലയിലെ വിനോദസഞ്ചാര മേഖല കേന്ദ്രീകരിച്ച് സ്പാകളുടെ മറവിൽ നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്നതായുള്ള വിവരങ്ങൾ ഗൗരവത്തോടെയാണ് കാണുന്നതെന്ന് പൊലീസ് വ്യക്തമാക്കി






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.