വിദ്യാര്‍ഥികള്‍ക്ക് നിര്‍ണായകം;കാലടി സര്‍വകലാശാല ഹര്‍ജിയില്‍ ഹൈക്കോടതി വിധി ഇന്ന്,

വിദ്യാര്‍ഥികള്‍ക്ക് നിര്‍ണായകം;കാലടി സര്‍വകലാശാല ഹര്‍ജിയില്‍ ഹൈക്കോടതി വിധി ഇന്ന്,

കൊച്ചി: പരീക്ഷ എഴുതാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സസ്‌പെന്‍ഷനിലുള്ള കാലടി സര്‍വകലാശാല വിദ്യാര്‍ഥികള്‍ നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് വിധി പ്രസ്താവിക്കും.

ഹൈക്കോടതി സിംഗിള്‍ ബെഞ്ചാണ് വിധി പുറപ്പെടുവിക്കുന്നത്. കോടതി കഴിഞ്ഞ ദിവസം നടത്തിയ അനുകൂല പരാമര്‍ശങ്ങളില്‍ വിദ്യാര്‍ഥികള്‍ പ്രതീക്ഷ പുലര്‍ത്തുന്നു

കുട്ടികള്‍ രണ്ടര മാസമായി സസ്‌പെന്‍ഷനിലാണ്. ഇനിയെന്ത് മാപ്പ്?. വിദ്യാര്‍ഥികളോടുള്ള അരിശം തീര്‍ന്നില്ലേയെന്നും കോടതി അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ ഹാജരില്ലാത്തതിനാല്‍ പരീക്ഷ എഴുതാന്‍ അനുവദിക്കരുതെന്ന നിലപാടിലാണ് സര്‍വകലാശാല അധികൃതര്‍. മതിയായ ഹാജര്‍ ഇല്ലാത്ത കുട്ടികളെ പരീക്ഷ എഴുതാന്‍ അനുവദിക്കുന്നത് സര്‍വകലാശാല ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടുന്നു.

സസ്‌പെന്‍ഷനിലുള്ളതില്‍ 7 പിജി വിദ്യാര്‍ഥികളും മൂന്ന് ഡിഗ്രി വിദ്യാര്‍ഥികളുമാണ് പരീക്ഷ എഴുതാനുള്ളത്. വിദ്യാര്‍ഥികളുടെ അനിശ്ചിതകാല നിരാഹാര സമരം 12-ാം ദിവസത്തിലേക്ക് കടന്നു.

 സസ്‌പെന്‍ഡ് ചെയ്തവരില്‍ മൂന്നുപേരാണ് കാലടി സര്‍വകലാശാലയ്ക്ക് മുന്നില്‍ നിരാഹാര സമരം നടത്തുന്നത്. പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ ഇന്ന് വിദ്യാര്‍ഥികളുടെ സമരപ്പന്തല്‍ സന്ദര്‍ശിക്കും

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

കേരളത്തിലെ ക്രൈസ്തവ ദേവാലയങ്ങളിൽ എന്താണ് സംഭവിക്കുന്നത്? കരുവാരക്കുണ്ട് സംഭവം ചർച്ചയാകുന്നു!

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network