ഗംഗാ ജലം ഇനി നയതന്ത്ര ആയുധം: വരള്‍ച്ചക്കാലത്ത് ഇന്ത്യയ്ക്കും ബംഗ്ലാദേശിനും മാറിമാറി ജലം ലഭിക്കുന്ന രീതിയിൽ ക്രമീകരണം

ഗംഗാ ജലം ഇനി നയതന്ത്ര ആയുധം: വരള്‍ച്ചക്കാലത്ത് ഇന്ത്യയ്ക്കും ബംഗ്ലാദേശിനും മാറിമാറി ജലം ലഭിക്കുന്ന രീതിയിൽ ക്രമീകരണം

ന്യൂഡല്‍ഹി: ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ഗംഗാ ജല കരാറിന്റെ കാലാവധി അടുത്ത മാസം അവസാനിക്കാനിരിക്കെ, കരാര്‍ പുതുക്കാതെ മുന്നോട്ടുപോകാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം.

അതേസമയം, നിലവില്‍ ബംഗ്ലാദേശിന് നല്‍കിവരുന്ന ജലവിഹിതം തുടര്‍ന്നും അനുവദിക്കാനാണ് ഇന്ത്യയുടെ തീരുമാനം. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള നീക്കത്തിന്റെ ഭാഗമായാണ് ജലവിഹിതം തുടരുന്നതെന്നാണ് റിപ്പോര്‍ട്ട്.

1996 ഡിസംബര്‍ 12നാണ് ഇന്ത്യയും ബംഗ്ലാദേശും ഗംഗാ നദിയിലെ ജലം പങ്കിടുന്നത് സംബന്ധിച്ച 30 വര്‍ഷത്തെ കരാറില്‍ ഒപ്പുവച്ചത്. ഫറാക്ക ബാരേജിന് സമീപമുള്ള ജലവിഹിതം ഉള്‍പ്പെടെയുള്ള കാര്യങ്ങളാണ് കരാറിന്റെ പ്രധാന ഉള്ളടക്കം. 2026 ഡിസംബറില്‍ കാലാവധി അവസാനിക്കുന്ന കരാര്‍, ഇരുരാജ്യങ്ങളുടെയും പരസ്പര സമ്മതത്തോടെ പുതുക്കാനായിരുന്നു വ്യവസ്ഥ.

എന്നാല്‍, നിലവിലെ കരാറിലെ വ്യവസ്ഥകള്‍ പുനഃപരിശോധിച്ച് ഇന്ത്യയ്ക്ക് കൂടുതല്‍ ജലം ലഭ്യമാക്കുകയാണ് കേന്ദ്രത്തിന്റെ ലക്ഷ്യം. കൊല്‍ക്കത്തയിലെ ശ്യാമ പ്രസാദ് മുഖര്‍ജി തുറമുഖത്തിന്റെ പ്രവര്‍ത്തനങ്ങള്‍, എന്‍ടിപിസിയുടെ താപവൈദ്യുത നിലയത്തിന്റെ ആവശ്യങ്ങള്‍, സുന്ദര്‍ബന്‍ മേഖലയിലെ ഉപ്പുവെള്ളത്തിന്റെ കടന്നുകയറ്റം തടയല്‍ തുടങ്ങിയവയ്ക്കായി കൂടുതല്‍ ജലം ആവശ്യമാണ്.

നിലവിലെ കരാര്‍ പ്രകാരം വരള്‍ച്ചക്കാലത്ത് (മാര്‍ച്ച് 11 മുതല്‍ മേയ് 11 വരെ) പത്ത് ദിവസത്തെ ഇടവേളകളില്‍ ഇന്ത്യയ്ക്കും ബംഗ്ലാദേശിനും മാറിമാറി 35,000 ക്യുസെക്‌സ് വീതം ജലം ലഭിക്കുന്ന രീതിയിലാണ് ക്രമീകരണം. എന്നാല്‍ കൊല്‍ക്കത്ത തുറമുഖത്തിന്റെ പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കാന്‍ 40,000 ക്യുസെക്‌സ് ജലം ആവശ്യമാണെന്നാണ് ഇന്ത്യയുടെ നിലപാട്.

തുറമുഖത്ത് അടിഞ്ഞുകൂടുന്ന മണ്ണും ചെളിയും നീക്കം ചെയ്യുന്നതിനും സുന്ദര്‍ബന്‍ ഡെല്‍റ്റ മേഖലയിലും സമീപത്തെ കാര്‍ഷിക പ്രദേശങ്ങളിലും ഉപ്പുവെള്ളം കയറുന്നത് തടയുന്നതിനും കുറഞ്ഞത് 5,000 ക്യുസെക്‌സ് അധികജലം ആവശ്യമാണെന്ന് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു. 

ഇതുമായി ബന്ധപ്പെട്ട സാങ്കേതിക വിവരങ്ങളും നിര്‍ദേശങ്ങളും കേന്ദ്ര ജല കമ്മിഷന്‍ കഴിഞ്ഞ മാസം വിദേശകാര്യ മന്ത്രാലയത്തിന് സമര്‍പ്പിച്ചിരുന്നു. കരാര്‍ സംസ്ഥാനങ്ങളുടെ താത്പര്യങ്ങള്‍ക്ക് വിരുദ്ധമാണെന്ന് നേരത്തെ പരാതിപ്പെട്ട പശ്ചിമ ബംഗാള്‍, ബിഹാര്‍ സര്‍ക്കാരുകളുടെ പ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തിരുന്നു.

അതേസമയം, ബംഗ്ലാദേശിലെ ടീസ്റ്റ നദിയുമായി ബന്ധപ്പെട്ട പദ്ധതികളിലും ഇന്ത്യ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്. ടീസ്റ്റ ബാരേജ് പദ്ധതിയുടെ പുനരുദ്ധാരണവും ഭാവി നടത്തിപ്പും പരിശോധിക്കാന്‍ ഇന്ത്യ നേരത്തെ സമിതിയെ നിയോഗിച്ചിരുന്നു. ടീസ്റ്റ നദിയുമായി ബന്ധപ്പെട്ട ബംഗ്ലാദേശിന്റെ പദ്ധതികളില്‍ ചൈനയുടെ ഇടപെടല്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് ഇന്ത്യയുടെ നീക്കം.

ഇന്ത്യയില്‍നിന്ന് ബംഗ്ലാദേശിലേക്ക് ഒഴുകിയെത്തുന്ന 54 നദികളുണ്ടെന്നാണ് കണക്ക്. ഇവയുടെ ജലവിഹിതം സംബന്ധിച്ച് കൂടുതല്‍ കരാറുകള്‍ ആവശ്യമാണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. 

ഇന്ത്യ അനുകൂല നിലപാടുകള്‍ സ്വീകരിച്ച മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ മടങ്ങിവരവുമായി ബന്ധപ്പെട്ട വിഷയവും ഇന്ത്യ-ബംഗ്ലാദേശ് നയതന്ത്ര ചര്‍ച്ചകളില്‍ ഉയര്‍ന്നേക്കാമെന്നാണ് വിലയിരുത്തല്‍.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

കേരളത്തിലെ ക്രൈസ്തവ ദേവാലയങ്ങളിൽ എന്താണ് സംഭവിക്കുന്നത്? കരുവാരക്കുണ്ട് സംഭവം ചർച്ചയാകുന്നു!

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network