ഹൈദരാബാദ്: ബിസിനസ് ആവശ്യങ്ങൾക്കായി ഇന്ത്യയിലെത്തിയ അമേരിക്കൻ പൗരനെ ഹൈദരാബാദിലെ ആഡംബര ഹോട്ടൽ മുറിയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി.
കാലിഫോർണിയ സ്വദേശിയായ മിഷേൽ ബ്രയാൻ ലീ (41) ആണ് മരിച്ചത്. ഗച്ചിബൗളിയിലെ എസ്എൽഎൻ ടെർമിനസിലുള്ള മാരിയറ്റ് എക്സിക്യൂട്ടീവ് അപ്പാർട്ട്‌മെന്റിലാണ് സംഭവം. സംഭവത്തിൽ ഗച്ചിബൗളി പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.തന്റെ ബിസിനസ് പങ്കാളിയായ ഡേവിഡിനൊപ്പം നവംബർ രണ്ടിനാണ് മിഷേൽ ബ്രയാൻ ലീ ഹൈദരാബാദിലെത്തിയത്. തുടർന്ന് ഇരുവരും ഈ ഹോട്ടലിൽ മുറിയെടുക്കുകയായിരുന്നു. പന്ത്രണ്ടാം നിലയിലെ 1218-ാം നമ്പർ മുറിയിലായിരുന്നു ലീ താമസിച്ചിരുന്നത്. എന്നാൽ നവംബർ നാലാം തീയതി വൈകുന്നേരം മുതൽ ഇദ്ദേഹം ഫോൺ കോളുകളോട് പ്രതികരിക്കാതായി. തുടർച്ചയായി ബന്ധപ്പെടാൻ ശ്രമിച്ചിട്ടും പ്രതികരണമില്ലാതായതോടെ ഹോട്ടൽ അധികൃതർക്ക് സംശയം തോന്നി.
തുടർന്ന് നവംബർ അഞ്ചിന് വൈകുന്നേരം 6.30-ഓടെ ഹോട്ടൽ ജീവനക്കാർ മാസ്റ്റർ കീ ഉപയോഗിച്ച് മുറി തുറന്നപ്പോഴാണ് ലീ കിടക്കയിൽ ബോധരഹിതനായി കിടക്കുന്നത് കണ്ടത്. ഉടൻ തന്നെ ജീവനക്കാർ 108 ആംബുലൻസ് സർവീസിനെ വിവരമറിയിച്ചു. സ്ഥലത്തെത്തിയ വൈദ്യസംഘം പരിശോധിച്ചപ്പോഴേക്കും അദ്ദേഹം മരണപ്പെട്ടിരുന്നു.
ഹോട്ടൽ മാനേജ്‌മെന്റ് അറിയിച്ചതിനെ തുടർന്ന് ഗച്ചിബൗളി പോലീസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധനകൾ പൂർത്തിയാക്കി കേസെടുത്തു. മരണകാരണം സംബന്ധിച്ച് വ്യക്തത വരുത്താൻ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിനായി കാത്തിരിക്കുകയാണെന്ന് പോലീസ് അറിയിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.