തിരുവനന്തപുരം: മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ത്യാസഖ്യ പ്രതിഷേധത്തിന് പിന്തുണ പ്രഖ്യാപിച്ച സിജെപി കേരളത്തിലെ യുഡിഎഫ് സര്‍ക്കാരിനെതിരെയുള്ള സമരത്തിലും മുന്‍നിരയില്‍.
എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്സിന്റെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചാണ് സിജെപി രംഗത്തുവന്നത്.സിജെപി സൗത്ത് സോണ്‍ കോര്‍ഡിനേറ്റര്‍ വിജയ് റെഡ്ഡി ഉള്‍പ്പടെയുള്ളവര്‍ വ്യാഴാഴ്ച സെക്രട്ടേറിയറ്റിനു മുന്നില്‍ നടന്ന് 12 മണിക്കൂര്‍ നിരാഹാര സമരത്തില്‍ പങ്കെടുത്തു. യുഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റ് 24 മണിക്കൂറിനകം എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡര്‍മാരുടെ പരാതികള്‍ പരിഹരിക്കുമെന്ന് മുഖ്യമന്ത്രി വിഡി സതീശന് വാഗ്ദാനം ചെയ്തിരുന്നതായി വിജയ് റെഡ്ഡി പറഞ്ഞു.
മുഖ്യമന്ത്രി വാക്ക് പാലിക്കുമെന്ന വലിയ പ്രതീക്ഷയിലായിരുന്നു ഇവര്‍. എന്നാല്‍ മുഖ്യമന്ത്രി സത്യപ്രതിജ്ഞ ചെയ്ത് ആറ് മാസത്തോടടുക്കുമ്പോഴും പ്രശ്നം പരിഹരിക്കപ്പെടാതെ തുടരുകയാണെന്നും അവര്‍ പറഞ്ഞു. പഠിച്ച് പരീക്ഷ എഴുതി റാങ്ക് ലിസ്റ്റിൽ എത്തിയവർ നിയമനം കിട്ടാൻ തെരുവിൽ ഇറങ്ങേണ്ട സ്ഥിതിയാണെന്ന് സിജെപി നേതാക്കൾ പറഞ്ഞു.
സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകളിലെ അധ്യാപക നിയമനത്തില്‍ ക്രമക്കേടും അഴിമതിയും ആരോപിച്ച സിജെപി നേതാവ്, എല്ലാ സ്കൂളുകളിലേയും നിയമനങ്ങള്‍ പിഎസ്സി വഴി നടത്തണമെന്നും ആവശ്യപ്പെട്ടു. ആക്ഷന്‍ കൗണ്‍സില്‍ സെക്രട്ടറിയും എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡര്‍മാരുടെ കണ്‍വീനറുമായ വളര്‍മതി എസ് സെക്രട്ടറിയേറ്റിന് മുന്നില്‍ അനിശ്ചിതകാല നിരാഹാര സമരത്തിലാണ്.
എൽപിഎസ്ടി പ്രതിഷേധക്കാർക്ക് നീതി ഉറപ്പാക്കുന്നതു വരെ സമരരംഗത്തുണ്ടാകുമെന്നും അവർ വ്യക്തമാക്കി. സമരം 123–ാം ദിവസത്തിലേക്ക് കടന്നിട്ടും സർക്കാർ അനുകൂല നിലപാട് സ്വീകരിക്കാത്ത സാഹചര്യത്തിലാണ് പിന്തുണയുമായി സിജെപി രംഗത്തെത്തിയത്






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.