ഉത്ത‌ര്‍ പ്രദേശില്‍ വീണ്ടും കരട് വോട്ടര്‍ പട്ടിക; യോഗിയുടെ പരാതിക്ക് മറുപടിയുമായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍,

ഉത്ത‌ര്‍ പ്രദേശില്‍ വീണ്ടും കരട് വോട്ടര്‍ പട്ടിക; യോഗിയുടെ പരാതിക്ക് മറുപടിയുമായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍,

 ലഖ്നൌ: ഒരു കോടിയിലേറെ ഹിന്ദു വോട്ടർമാരെ എസ്‌ഐആറിലൂടെ വെട്ടിയെന്ന മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ പരാതിക്കിടെ ഉത്ത‌ർ പ്രദേശില്‍ വീണ്ടും കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു.

ഏപ്രില്‍ പത്തിന് പ്രസിദ്ധീകരിച്ച ആദ്യ പട്ടികയേക്കാള്‍ 18.84 ലക്ഷം പേരെ കൂടി ഉള്‍പ്പെടുത്തിയാണ് ഇന്ന് കരട് പട്ടിക യുപി തെരഞ്ഞെടുപ്പ് കമ്മീഷൻ ഇറക്കിയത്. മുഖ്യമന്ത്രിയുടെ പരാതിക്ക് മറുപടിയായി, വോട്ടർമാരുടെ ജാതിയോ മതമോ അടിസ്ഥാനമാക്കിയുള്ള ഒരു രേഖയും കമ്മീഷൻ സൂക്ഷിക്കാറില്ലെന്നാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ നവദീപ് റിൻവ പറഞ്ഞത്. 

എസ്‌ഐആറിനെതിരെ പ്രതിപക്ഷം കടുത്ത പ്രതിഷേധം തുടരുമ്പോഴാണ് യുപിയില്‍ എസ്‌ഐആർ നടപടികള്‍ പുരോഗമിക്കുന്നത്. 7.87 ലക്ഷം പുരുഷൻമാരും 10.97 ലക്ഷം വനിതകളുമാണ് പുതിയ കരട് പട്ടികയില്‍ കൂടുതലായി ഉള്ളത്. 

എന്നാല്‍ 2.58 കോടി പേർ ഇപ്പോഴും പട്ടികയ്ക്ക് പുറത്താണെന്നാണ് കണക്ക്. ഡിസംബർ 16 വരെ വോട്ടർ പട്ടികയില്‍ പേര് ചേർക്കാനുള്ള നടപടികള്‍ തുടരും. 2027 ജനുവരി 4 ന് അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കും.

എസ്‌ഐആർ സംബന്ധിച്ച്‌ ബിജെപി ദേശീയ തലത്തില്‍ എടുത്തിരിക്കുന്ന നിലപാടിന് വിരുദ്ധമാണ് യോഗി ആദിത്യനാഥിൻ്റെ ആരോപണം. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ വോട്ടർ പട്ടികയില്‍ ഉണ്ടായിരുന്ന 1 കോടി 27 ലക്ഷം ഹിന്ദുക്കള്‍ എസ്‌ഐആറിന് ശേഷമുള്ള പട്ടികയില്‍ ഇല്ലെന്ന് യോഗി ആദിത്യനാഥ് പറയുന്നു. ഇക്കാര്യംചൂണ്ടിക്കാട്ടി 

യോഗി ആദിത്യനാഥ് സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫീസർക്ക് നിവേദനം നല്‍കി. യുപിയില്‍ വോട്ടർമാരെ ഒഴിവാക്കിയെങ്കില്‍ എന്തുകൊണ്ട് ഗ്യാനേഷ് കുമാറിനെ ഇംപീച്ച്‌ ചെയ്യണം എന്ന ആവശ്യത്തെ യോഗി ആദിത്യനാഥ് പിന്തുണയ്ക്കുന്നില്ല എന്നാണ് അഖിലേഷ് യാദവിന്‍റെ ചോദ്യം.

മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ മറുപടി

നവംബർ 17ന് കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ച ശേഷം മുഖ്യമന്ത്രിയുടെ പരാതി സംബന്ധിച്ച്‌ മറുപടി നല്‍കാമെന്ന് സംസ്ഥാനത്തെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ നവദീപ് റിൻവ വ്യക്തമാക്കിയിരുന്നു. വോട്ടറുടെ പേര്, പിതാവിന്റെയോ പങ്കാളിയുടെയോ പേര്, പ്രായം, വീട്ടുനമ്പർ, ലിംഗഭേദം തുടങ്ങിയ വിവരങ്ങള്‍ മാത്രമാണ് വോട്ടർ ഡാറ്റാബേസില്‍ ഉള്ളതെന്ന് നവദീപ് റിൻവ പ്രതികരിച്ചു. 

മതവും ജാതിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഡാറ്റാബേസില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. വോട്ടർ പട്ടിക പൊതുരേഖകളായതിനാല്‍, മാധ്യമ സ്ഥാപനങ്ങളും സ്വതന്ത്ര വിശകലന വിദഗ്ധരും പേരുകളുടെയും ലഭ്യമായ മറ്റ് വിവരങ്ങളുടെയും അടിസ്ഥാനത്തില്‍ സ്വന്തം നിലയ്ക്ക് ഡാറ്റാ വിശകലനം നടത്താറുണ്ടെന്നും എന്നാല്‍ അത്തരം വിശകലനങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ഔദ്യോഗിക വിവരങ്ങളായോ കണ്ടെത്തലുകളായോ കണക്കാക്കരുതെന്നും അദ്ദേഹം വിശദീകരിച്ചു.

2027-ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് ഉത്തർപ്രദേശില്‍ കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചത്. നിലവില്‍ 13.58 കോടി വോട്ടർമാരാണ് കരടു പട്ടികയില്‍ ഉള്ളതെന്ന് റിൻവ പറഞ്ഞു. ഇതില്‍ 6.20 കോടി സ്ത്രീ വോട്ടർമാരാണ്. 18-19 പ്രായപരിധിയിലുള്ള 11,83,352 വോട്ടർമാരും കരട് പട്ടികയില്‍ ഉള്‍പ്പെടുന്നുണ്ട്. 

പരാതി സമർപ്പിക്കാൻ ഡിസംബർ 16 വരെ സമയമുണ്ട്. ഈ കാലയളവില്‍ അർഹരായ പൗരന്മാർക്ക് വോട്ടർ പട്ടികയില്‍ പേര് ചേർക്കുന്നതിനും നീക്കം ചെയ്യുന്നതിനും തിരുത്തലുകള്‍ വരുത്തുന്നതിനുമായി യഥാക്രമം ഫോം 6, 7, 8 എന്നിവ വഴി അപേക്ഷിക്കാവുന്നതാണെന്നും റിൻവ പറഞ്ഞു. ഡിസംബർ 28-നകം പരാതികളും ആക്ഷേപങ്ങളും തീർപ്പാക്കിയ ശേഷം 2027 ജനുവരി 4-ന് അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

കേരളത്തിലെ ക്രൈസ്തവ ദേവാലയങ്ങളിൽ എന്താണ് സംഭവിക്കുന്നത്? കരുവാരക്കുണ്ട് സംഭവം ചർച്ചയാകുന്നു!

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network