വാഷിംഗ്ടണ്‍ ഡിസി: സ്പേസ് എക്സിന്റെ സ്റ്റാർഷിപ്പ് റോക്കറ്റിന്റെ 15-ാം പരീക്ഷണ വിക്ഷേപണം വിജയകരം. ഇന്ത്യൻ സമയം പുലർച്ചെ 4.17 നായിരുന്നു വിക്ഷേപണം.
റോക്കറ്റിന്റെ രണ്ടാം ഘട്ടം വിജയകരമായി ബഹിരാകാശത്തെത്തുകയും 26 സ്റ്റാർലിങ്ക് വി3 ഉപഗ്രഹങ്ങളെ ഭ്രമണപഥത്തില്‍ എത്തിക്കുകയും ചെയ്തു. എന്നാല്‍ റോക്കറ്റിന്റെ ആദ്യ ഘട്ടമായ സൂപ്പർ ഹെവി ബൂസ്റ്റർ ലോഞ്ച് പാഡില്‍ തിരികെ എത്തിക്കാനുള്ള പദ്ധതി വിജയിച്ചില്ല.വിക്ഷേപണം കഴിഞ്ഞ് ആറര മിനിറ്റിന് ശേഷം റോക്കറ്റ് മെക്സിക്കോയിലെ കടലില്‍ സുരക്ഷിതമായി ഇറക്കി. റോക്കറ്റിന്റെ രണ്ട് ഭാഗങ്ങളും ലാൻഡിംഗ് പാഡില്‍ തിരികെ എത്തിച്ച് ചരിത്ര നേട്ടം കുറിക്കാനായിരുന്നു സ്പേസ് എക്സ് ലക്ഷ്യമിട്ടിരുന്നത്.
ഭൂമിയില്‍ നിന്ന് 275 കിലോമീറ്റർ അകലെയുള്ള ഭ്രമണപഥത്തിലാണ് പേടകം ഇപ്പോള്‍ സഞ്ചരിക്കുന്നത്. ദൗത്യത്തിലുണ്ടായിരുന്ന 26 സ്റ്റാർലിങ്ക് വി3 ഉപഗ്രഹങ്ങളും പേടകത്തില്‍ നിന്ന് വിജയകരമായി വേർപെട്ടു. ആകെ 22 മണിക്കൂർ 32 മിനിറ്റ് നീളുന്ന ദൗത്യമാണിത്. ഭൂമിയെ 14 തവണ ചുറ്റിയ ശേഷമാകും സ്റ്റാർഷിപ്പിന്റെ രണ്ടാം ഘട്ടം ഭൂമിയിലേക്ക് മടങ്ങുക.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.