രസഗുളയെന്നു പറഞ്ഞ് നല്‍കിയത് മാരകമായ ബോംബ്; കടിച്ചയുടൻ പൊട്ടിത്തെറിച്ച്‌ യുവാവിന് ദാരുണാന്ത്യം, അറസ്റ്റ്,

രസഗുളയെന്നു പറഞ്ഞ് നല്‍കിയത് മാരകമായ ബോംബ്; കടിച്ചയുടൻ പൊട്ടിത്തെറിച്ച്‌ യുവാവിന് ദാരുണാന്ത്യം, അറസ്റ്റ്,

ഭോപ്പാല്‍: മധ്യപ്രദേശിലെ ദിൻഡോറി ജില്ലയില്‍ മധുരപലഹാരമെന്നു പറഞ്ഞ് അയല്‍വാസി നല്‍കിയ ബോംബ് കടിച്ച യുവാവ് മരിച്ചു. രാജേന്ദ്ര ബറോട്ടിയ (35) ആണ് കൊല്ലപ്പെട്ടത്.

കഴിഞ്ഞ ദിവസം വൈകിട്ട് വീട്ടില്‍ വിശ്രമിക്കുകയായിരുന്ന രാജേന്ദ്രയുടെ അടുത്തേക്ക് അയല്‍വാസിയായ രാം ഭഗത് ബറോട്ടിയ എത്തുകയായിരുന്നു. ഇരുവരും സൗഹൃദപരമായി സംസാരിച്ചിരിക്കുന്നതിനിടയിലാണ് രാം ഭഗത് കൈയില്‍ കരുതിയിരുന്ന വസ്തു രസഗുളയാണെന്ന് പറഞ്ഞ് രാജേന്ദ്രയ്ക്ക് നല്‍കിയത്.

മുറിക്കുള്ളില്‍ ഇരുട്ടായിരുന്നതിനാല്‍ പലഹാരം എന്താണെന്ന് കൃത്യമായി തിരിച്ചറിയാൻ രാജേന്ദ്രയ്ക്ക് സാധിച്ചില്ല. എന്നാല്‍, ഇത് വായിലിട്ട് കടിച്ചയുടൻ തന്നെ സ്ഫോടനമുണ്ടാകുകയായിരുന്നു. മൃഗങ്ങളെ വേട്ടയാടാനും കൊല്ലാനും ഉപയോഗിക്കുന്നതരം മാരകമായ സ്ഫോടകവസ്തുവാണ് ഇയാള്‍ നല്‍കിയതെന്ന് രാജേന്ദ്രയുടെ ഭാര്യ സുശീല ബായി പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ രാജേന്ദ്രയെ ഉടൻതന്നെ അയല്‍വാസികളുടെ സഹായത്തോടെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സംഭവത്തെ തുടർന്ന് പൊലിസ് ഉടൻതന്നെ അന്വേഷണം ആരംഭിക്കുകയും രാം ഭഗത് ഉള്‍പ്പെടെ രണ്ടുപേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഒരാണ്‍കുട്ടിയാണ് ഈ വസ്തു തന്നതെന്നാണ് രാം ഭഗത് പൊലിസിന് നല്‍കിയിട്ടുള്ള മൊഴി. സംഭവത്തില്‍ ഉള്‍പ്പെട്ട ആണ്‍കുട്ടിയെയും പൊലിസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരികയാണ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

കേരളത്തിലെ ക്രൈസ്തവ ദേവാലയങ്ങളിൽ എന്താണ് സംഭവിക്കുന്നത്? കരുവാരക്കുണ്ട് സംഭവം ചർച്ചയാകുന്നു!

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network