കൈ നീലനിറമായി, നീര് വ്യാപിച്ചു; ആര്‍സിസിക്കെതിരെ ഗുരുതര ആരോപണവുമായി കുട്ടിയുടെ മാതാപിതാക്കള്‍

കൈ നീലനിറമായി, നീര് വ്യാപിച്ചു; ആര്‍സിസിക്കെതിരെ ഗുരുതര ആരോപണവുമായി കുട്ടിയുടെ മാതാപിതാക്കള്‍

 തിരുവനന്തപുരം: രക്താര്‍ബുദ ചികിത്സയ്‌ക്കായി റീജിയണല്‍ കാന്‍സര്‍ സെന്ററില്‍ (ആര്‍സിസി) എത്തിയ കുട്ടിക്ക് കൈയില്‍ ഗുരുതര അണുബാധയുണ്ടായതിനെ തുടര്‍ന്ന് നില വഷളായി.

അഞ്ച് ദിവസമായി വെന്റിലേറ്ററില്‍ കഴിയുകയാണ് കുട്ടി. ക്യാനുല ഇട്ട കൈയില്‍ തന്നെ രക്തസമ്മര്‍ദം പരിശോധിച്ചതാണ് രക്തക്കുഴലുകള്‍ക്ക് ക്ഷതമേല്‍ക്കാനും അണുബാധയുണ്ടാകാനും കാരണമായതെന്നാണ് മാതാപിതാക്കളുടെ ആരോപണം.

 പരാതിയില്‍ ആര്‍സിസി ആഭ്യന്തര അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൊല്ലം മങ്ങാട് സ്വദേശികളായ വിഷ്ണുവിന്റെയും വീണയുടെയും മകന്‍ വിധാനാണ് ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുന്നത്.

 മാതാപിതാക്കളുടെ പരാതിയെ തുടര്‍ന്ന് നടത്തിയ പരിശോധനയിലും പാത്തോളജി റിപ്പോര്‍ട്ടിലും കുട്ടിയുടെ കൈയിലെ രക്തക്കുഴലുകള്‍ക്ക് ക്ഷതവും അണുബാധയും ഉണ്ടായതായി കണ്ടെത്തിയെന്നാണ് വിവരം.

കഴിഞ്ഞ സെപ്റ്റംബറില്‍ കൊച്ചിയിലെ അമൃത ആശുപത്രിയിലാണ് കുട്ടിക്ക് രക്താര്‍ബുദം സ്ഥിരീകരിച്ചത്. തുടര്‍ന്ന് സെപ്റ്റംബര്‍ 24ന് കീമോതെറാപ്പിക്കായി ആര്‍സിസിയില്‍ പ്രവേശിപ്പിച്ചു. ഒക്ടോബര്‍ 14ന് ആദ്യഘട്ട കീമോചികിത്സ പൂര്‍ത്തിയാക്കി. ഒക്ടോബര്‍ 19ന് മരുന്ന് നല്‍കുന്നതിനായി ഇടതുകൈയില്‍ ക്യാനുല സ്ഥാപിച്ചിരുന്നു. ഇതേ കൈയില്‍ തന്നെ ബിപി പരിശോധിച്ചതിന് പിന്നാലെ കൈ നീലനിറമാകുകയും നീര് പ്രത്യക്ഷപ്പെടുകയും ചെയ്‌തെന്നാണ് മാതാപിതാക്കള്‍ പറയുന്നത്. 

കൈയുടെ നിറം മാറുന്നതും നീര് വരുന്നതും ശ്രദ്ധയില്‍പ്പെട്ട ഉടന്‍ ഡോക്ടര്‍മാരെയും നഴ്സുമാരെയും വിവരം അറിയിച്ചെങ്കിലും ആവശ്യമായ ശ്രദ്ധ ലഭിച്ചില്ലെന്ന് കുട്ടിയുടെ അച്ഛന്‍ വിഷ്ണു ആരോപിച്ചു. പിന്നീട് നീര് വ്യാപിക്കുകയും അണുബാധ ഗുരുതരമാകുകയും ചെയ്തു. ഒന്‍പത് ദിവസത്തോളം കുട്ടിക്ക് മതിയായ ചികിത്സ ലഭിച്ചില്ലെന്നും കുടുംബം പരാതിപ്പെടുന്നു.

തുടര്‍ന്ന് മാതാപിതാക്കള്‍ ആര്‍സിസി ഡയറക്ടറെ നേരിട്ട് കണ്ട് പരാതി നല്‍കിയതോടെയാണ് മെഡിക്കല്‍ ബോര്‍ഡ് ചേര്‍ന്ന് അടിയന്തരശസ്ത്രക്രിയയ്‌ക്ക് നിര്‍ദേശം നല്‍കിയത്. ശസ്ത്രക്രിയയ്‌ക്ക് ശേഷവും കുട്ടിയുടെ ആരോഗ്യനിലയില്‍ ആശങ്ക തുടരുകയാണ്. 

കൈയുടെ മുകള്‍ഭാഗം മുതല്‍ താഴെവരെ മുറിവുകളുള്ള നിലയിലാണ് കുട്ടിയെ കണ്ടതെന്ന് വിഷ്ണു പറഞ്ഞു. ഹൃദയത്തിന്റെ പ്രവര്‍ത്തനത്തെയും അണുബാധ ബാധിച്ചിട്ടുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതായും പിതാവ് വ്യക്തമാക്കി.

അതേസമയം, കുട്ടിയുടെ ചികിത്സയുമായി ബന്ധപ്പെട്ട് മാതാപിതാക്കള്‍ നല്‍കിയ പരാതിയില്‍ ആഭ്യന്തര അന്വേഷണം നടക്കുകയാണെന്ന് ആര്‍സിസി ഡയറക്ടര്‍ ഡോ. രജനീഷ് കുമാര്‍ അറിയിച്ചു. അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചശേഷം കൂടുതല്‍ വിവരങ്ങള്‍ നല്‍കാമെന്നും അദ്ദേഹം പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

കേരളത്തിലെ ക്രൈസ്തവ ദേവാലയങ്ങളിൽ എന്താണ് സംഭവിക്കുന്നത്? കരുവാരക്കുണ്ട് സംഭവം ചർച്ചയാകുന്നു!

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network