ഇത്തവണയും പതിവ് തെറ്റിക്കാതെ മോദി, സൈനികര്‍ക്കൊപ്പം ദീപാവലി ആഘോഷം; അയോധ്യയില്‍ തെളിഞ്ഞത് 3 ദശലക്ഷം ദീപങ്ങള്‍,

ഇത്തവണയും പതിവ് തെറ്റിക്കാതെ മോദി, സൈനികര്‍ക്കൊപ്പം ദീപാവലി ആഘോഷം; അയോധ്യയില്‍ തെളിഞ്ഞത് 3 ദശലക്ഷം ദീപങ്ങള്‍,

ന്യൂഡൽഹി: ദീപാവലി ആഘോഷത്തിനൊരുങ്ങി രാജ്യം. തെരുവുകളും വീടുകളും  വർണവിളക്കുകളാലും മണ്‍ചരാതുകളാലും അലംകൃതമാകും.

മധുരപലഹാരങ്ങള്‍ പങ്കുവെക്കാനും ആകാശത്ത് വിസ്മയം തീർക്കുന്ന പടക്കങ്ങള്‍ പൊട്ടിക്കാനും വലിയ ആവേശത്തോടെയും സന്തോഷത്തോടെയുമാണ് നാട് ഒരുങ്ങിയിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി പതിവുപോലെ സൈനികർക്കൊപ്പമാണ് ദീപാവലി ആഘോഷിക്കുന്നത്. എല്ലാവർക്കും ദീപാവലി ആശംസകൾ നേർന്ന മോദി, ഇന്ന് സൈനികർക്കൊപ്പമായിരിക്കും തൻ്റെ ആഘോഷമെന്ന് വ്യക്തമാക്കുകയും ചെയ്തു.

2014ല്‍ പ്രധാനമന്ത്രിയായത് മുതല്‍ സൈനികർക്കൊപ്പം വിവിധ മേഖലകളില്‍ ദീപാവലി ആഘോഷിക്കുന്ന നരേന്ദ്ര മോദി, കഴിഞ്ഞ വർഷം ഐഎൻഎസ് വിക്രാന്തില്‍ ഗോവ കാർവാർ തീരത്തായിരുന്നു ആഘോഷിച്ചിരുന്നത്. അതിനു മുമ്പ്, ഗുജറാത്തിലെ കച്ചിലും 2023ല്‍ ഹിമാചല്‍ പ്രദേശിലെ ലെപ്ചയിലുമായിരുന്നു മോദിയുടെ ദീപാവലി ആഘോഷം.

 ഇന്നലെ വൈകുന്നേരം അയോധ്യ ദീപപ്രഭയില്‍ തിളങ്ങി.

ദീപോത്സവത്തില്‍ സരയൂ നദിക്കരയിലെ 56 ഘാട്ടുകളിലായി 30 ലക്ഷത്തോളം ദീപങ്ങളാണ് ഇത്തവണ തെളിച്ചത്. ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണൻ ചടങ്ങില്‍ മുഖ്യാതിഥിയായി. മുഖ്യമന്ത്രി യോഗി ആദിത്യനാഥും ചടങ്ങില്‍ പങ്കെടുത്തു. 

2,500 ഡ്രോണുകള്‍ ഉപയോഗിച്ചുള്ള രാമായണത്തിലെ ഭാഗങ്ങള്‍ അവതരിപ്പിക്കുന്ന ഡ്രോണ്‍ ഷോയും നടന്നു. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ഭരണം അയോധ്യയിലും ഉത്തർ പ്രദേശിലെമ്പാടും സുരക്ഷ ഉറപ്പാക്കിയെന്ന് ഉപരാഷ്ട്രപതി പുകഴ്ത്തി. വിദേശത്തുനിന്നുള്ള കലാകാരന്മാർ അടക്കം പങ്കെടുത്ത പരിപാടികളും ചടങ്ങില്‍ നടന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

കേരളത്തിലെ ക്രൈസ്തവ ദേവാലയങ്ങളിൽ എന്താണ് സംഭവിക്കുന്നത്? കരുവാരക്കുണ്ട് സംഭവം ചർച്ചയാകുന്നു!

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network