ഇസ്താംബൂൾ: വിവാഹത്തിന് മുന്നോടിയായുള്ള ഫോട്ടോഷൂട്ട് ജീവിതത്തിലെ മനോഹരമായാരു ഓർമയാക്കാനായിരുന്നു നവവധുവിന്‍റെ ആഗ്രഹം.
എന്നാല്‍, കൂറ്റൻ ബലൂണുകള്‍ക്കൊപ്പം നടത്തിയ ഫോട്ടോഷൂട്ട് അപ്രതീക്ഷിതമായൊരു അപകടത്തിന് വഴിതെളിച്ചു. ഫോട്ടോഷൂട്ടിനിടെ വീശിയ ശക്തമായ കാറ്റില്‍ ബലൂണുകള്‍ക്കൊപ്പം നവവധുവും പറന്നുപോകുമെന്ന് തോന്നിച്ച ദൃശ്യങ്ങളാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വലിയ ശ്രദ്ധനേടുന്നത്.ഭയം നിറച്ചൊരു ബലൂണ്‍ ഫോട്ടോഷൂട്ട്
തുർക്കിയിലെ ഇസ്താംബൂളില്‍ പ്രസിദ്ധമായ ബോസ്ഫറസ് കടലിടുക്കിന് സമീപമായിരുന്നു സംഭവം. പ്രീ-വെഡ്ഡിങ് ഫോട്ടോഷൂട്ടിന്‍റെ ഭാഗമായി വലിപ്പമേറിയ ബീജ് നിറത്തിലുള്ള ബലൂണുകള്‍ കൂട്ടിക്കെട്ടിയ ചരട് ഒരു പൂച്ചെണ്ട് പോലെ കൈയില്‍ പിടിച്ചാണ് യുവതി ചിത്രങ്ങള്‍ക്കായി പോസ് ചെയ്തത്.
എന്നാല്‍ തീരപ്രദേശത്തെ ശക്തമായ കാറ്റ് ഫോട്ടോഷൂട്ടിന്‍റെ താളം തെറ്റിച്ചു. പെട്ടെന്നുണ്ടായ ശക്തമായ കാറ്റില്‍ ബലൂണുകള്‍ ഉയരുകയും അതിന്‍റെ ശക്തിയില്‍ യുവതി കടല്‍ഭിത്തിയുടെ ഭാഗത്തേക്ക് വലിച്ചിഴയ്ക്കപ്പെടുകയും ചെയ്തു.സഹചര്യം മുന്നില്‍ കണ്ട ഫോട്ടോഗ്രാഫർ
ബലൂണുകള്‍ ദൂരെയ്ക്ക് നീങ്ങാൻ തുടങ്ങിയപ്പോള്‍ കാലുറപ്പിച്ച് നില്‍ക്കാൻ കഴിയാതെ നവവധു നിലത്തുനിന്ന് ഉയർന്നുപോകുമെന്ന അവസ്ഥയിലായി. സമീപത്തെ കെട്ടിടത്തിലേക്ക് നവവധു വലിച്ചിഴയ്ക്കപ്പെടാനുള്ള സാധ്യതയും ഉണ്ടായിരുന്നു.
അപകടസാഹചര്യം തിരിച്ചറിഞ്ഞ ഫോട്ടോഗ്രാഫർ ഉടൻ ഇടപെട്ട് നവവധുവിനെ പിടിച്ചുനിർത്തി. ഇതോടെ കൂടുതല്‍ അപകടമുണ്ടാകാതെ രക്ഷപ്പെട്ടു. യുവതിക്ക് പരിക്കുകളൊന്നും സംഭവിച്ചില്ലെന്ന് റിപ്പോർട്ടുകള്‍ പറയുന്നു.
ആദ്യമൊന്ന് ഭയന്നെങ്കിലും നവവധു ഫോട്ടോഷൂട്ട് പൂർത്തിയാക്കി. പിന്നാലെ സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ ഓണ്‍ലൈനില്‍ പ്രചരിച്ചതോടെ നിരവധി പേരാണ് പ്രതികരണങ്ങളുമായി രംഗത്തെത്തിയത്. വിവാഹചിത്രങ്ങള്‍ക്ക് ഭംഗി കൂട്ടാൻ ഉപയോഗിച്ച ബലൂണുകള്‍ തന്നെ അപകടകാരിയായതിന്‍റെ വിരോധാഭാസവും പലരും ചൂണ്ടിക്കാട്ടി.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.