ലാഹോർ: സോഷ്യല്‍ മീഡിയയില്‍ വൈറല്‍ വീഡിയോ ചിത്രീകരിക്കാനുള്ള പാക് ഇന്‍ഫ്ലുവൻസറുടെ ശ്രമം ഒരാളുടെ മരണത്തില്‍ അവസാനിച്ചു.
പാകിസ്ഥാനിലെ ഒരു സ്വകാര്യ വന്യജീവി പ്രജനന ഫാമിലാണ് സംഭവം നടന്നത്. പാകിസ്ഥാനിലെ ലാഹോറില്‍ ടിക് ടോക്ക് വീഡിയോ ചിത്രീകരിക്കുന്നതിനിടെയാണ് ഫാം ജീവനക്കാരനായ 19 -കാരൻ കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ടിക് ടോക്കറും ഫാം ഉടമയും ഉള്‍പ്പെടെയുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്തു.ടിക് ടോക് വീഡിയോയ്ക്ക് വേണ്ടി!
ലാഹോറിലെ കഹ്ന പ്രദേശത്തുള്ള ഒരു സ്വകാര്യ വന്യജീവി പ്രജനന ഫാമില്‍ വച്ച് വീഡിയോ ചിത്രീകരണത്തിനായി നോമാൻ ഹസ്സൻ എന്ന ടിക് ടോക്കർ എത്തിയിരുന്നു. നോമാൻ ഹസ്സന്‍റെ ആവശ്യപ്രകാരം കൂട്ടിലടച്ചിരുന്ന പെണ്‍ കടുവയെ പുറത്തിറക്കാൻ 19 -കാരനായ ജീവനക്കാരൻ തല്‍ഹയോട് ഫാം ഉടമ ആവശ്യപ്പെട്ടു.
കൂട്ടില്‍ നിന്നും പുറത്തിറക്കുന്നതിനിടെ കടുവ അപ്രതീക്ഷിതമായി തല്‍ഹയെ അക്രമിക്കുകയായിരുന്നെന്ന് റിപ്പോർട്ടുകള്‍. കടുവയെ പിന്നീട് നിയന്ത്രണവിധേയമാക്കിയ ശേഷം, ഗുരുതരമായി പരിക്കേറ്റ തല്‍ഹയെ ഹസ്സൻ കാറില്‍ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അച്ഛന്‍റെ പരാതിയില്‍ കേസ്
തല്‍ഹയുടെ അച്ഛൻ മുനീർ അഹമ്മദും സഹോദരനും ഇതേ ഫാമിലെ ജീവനക്കാരാണ്. ഇവരുടെ സാന്നിധ്യത്തിലായിരുന്നു കടുവയുടെ ആക്രമണമെന്നാണ് പരാതിയില്‍ പറയുന്നത്. അതേസമയം സംഭവം ആദ്യം നായയുടെ ആക്രമണമാണെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ചതായും പൊലീസ് അന്വേഷണത്തില്‍ പറയുന്നു.
തല്‍ഹയുടെ അച്ഛന്‍റെ പരാതിയില്‍ വന്യജീവി സംരക്ഷണ നിയമപ്രകാരം കേസെടുത്തു. ടിക് ടോക്കർ നോമാൻ ഹസ്സനെയും ഫാം ഉടമ ഫയ്യാസിനെയും പൊലീസ് അറസ്റ്റ് ചെയ്തു. കടുവയെ വന്യജീവി വകുപ്പിന് കൈമാറിയെന്നും റിപ്പോർട്ടില്‍ പറയുന്നു. അതേസമയം ഫാമിന് പ്രവർത്തനക്ഷമമായ ലൈസൻസ് ഉണ്ടെന്ന് പരിശോധിക്കുകയാണെന്ന് പോലീസ് അറിയിച്ചു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.