തിരുവനന്തപുരം: ശസ്ത കവിയും ഗാനരചയിതാവും സംവിധായകനുമായ ശ്രീകുമാരൻ തമ്പിക്ക് ഈ വർഷത്തെ കമുകറ പുരസ്‌കാരം.
പ്രശസ്ത പിന്നണി ഗായകൻ കമുകറ പുരുഷോത്തമന്റെ സ്മരണാർഥം കമുകറ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ പുരസ്‌കാരത്തിനാണ് അദ്ദേഹം അർഹനായത്.50,000 രൂപയും പ്രശസ്തി പത്രവും ആർട്ടിസ്റ്റ് ഭട്ടതിരി രൂപകല്‍പന ചെയ്ത ശില്‍പവും അടങ്ങുന്നതാണ് പുരസ്‌കാരം.നവംബർ 14ന് വൈകിട്ട് അഞ്ചിന് തിരുവനന്തപുരത്തെ കവടിയാർ ഉദയ് പാലസ് കണ്‍വെൻഷൻ സെന്ററില്‍ നടക്കുന്ന ചടങ്ങില്‍ ഗതാഗത മന്ത്രി സി.പി. ജോണ്‍ പുരസ്‌കാരം സമ്മാനിക്കും. നടി രാധ ചടങ്ങില്‍ മുഖ്യാതിഥിയാകും.
പുരസ്‌കാരദാന ചടങ്ങിന് പിന്നാലെ ‘ഹൃദയഗാനങ്ങളുടെ ശ്രീവസന്തം’ എന്ന പേരില്‍ സംഗീത പരിപാടിയും സംഘടിപ്പിക്കും. കമുകറ ഫൗണ്ടേഷൻ ജനറല്‍ സെക്രട്ടറി പി.വി. ശിവൻ, വൈസ് പ്രസിഡന്റ് കമുകറ ശ്രീകുമാർ എന്നിവരാണ് വാർത്താസമ്മേളനത്തില്‍ പുരസ്‌കാരവിവരം അറിയിച്ചത്.
കേരളത്തിലെ ചലച്ചിത്ര-സാംസ്‌കാരിക രംഗത്ത് കവിയായും ഗാനരചയിതാവായും സംവിധായകനായും തിരക്കഥാകൃത്തായും സംഗീത സംവിധായകനായും ശ്രീകുമാരൻ തമ്പി നല്‍കിയ സമഗ്ര സംഭാവനകള്‍ പരിഗണിച്ചാണ് പുരസ്‌കാരത്തിന് തെരഞ്ഞെടുത്തത്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.