കാഠ്മണ്ഡു: നേപ്പാളില്‍ എവറസ്റ്റ് കൊടുമുടിക്ക് സമീപം ലാന്‍ഡിങ്ങിനിടെ രണ്ട് ഹെലികോപ്ടറുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഇന്ത്യക്കാരന് മരിച്ചു.
രണ്ടുപേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. കാഠ്മണ്ഡുവില്‍നിന്ന് 250 കിലോമീറ്റര്‍ അകലെയുള്ള സോലുഖുംബു ഹെലിപോര്‍ട്ടിലാണ് സംഭവം.എയര്‍ ഡൈനാസ്റ്റി, ഫിഷ് ടെയില്‍ എന്നീ കമ്പനികളുടെ ഹെലികോപ്ടറുകളാണ് അപകടത്തില്‍പ്പെട്ടത്. രാവിലെ എട്ടേകാലോടെയായിരുന്നു അപകടം. സംഭവത്തിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
അപകടത്തില്‍ ഇന്ത്യക്കാരന് സംഭവ സ്ഥലത്തുവച്ചുതന്നെ മരിച്ചു. ചെന്നൈ സ്വദേശിയായ വസന്ത്കുമാര്‍ ആണ് മരിച്ചത്. അപകടത്തില്‍ പരിക്കേറ്റ ഒരാളുടെ നിലഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ലോകത്ത് തന്നെ അപകടകരമായ വിമാനപാതകളിലൊന്നാണ് സോലുഖുംബു ഹെലിപോര്‍ട്ട്






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.