ആശങ്ക: വിമാനം ഹൈജാക്ക് ചെയ്യുമെന്ന് ഭീഷണിക്കുറിപ്പ്; ഇൻഡിഗോ വിമാനം ബെംഗളൂരുവില്‍ തിരിച്ചിറക്കി,

ആശങ്ക: വിമാനം ഹൈജാക്ക് ചെയ്യുമെന്ന് ഭീഷണിക്കുറിപ്പ്; ഇൻഡിഗോ വിമാനം ബെംഗളൂരുവില്‍ തിരിച്ചിറക്കി,

 ബംഗളൂരു: വിമാനം തട്ടിക്കൊണ്ടു പോകുമെന്ന് ശുചിമുറിയില്‍ ഭീഷണിക്കുറിപ്പ് കണ്ടെത്തി. ബെംഗളൂരുവില്‍ നിന്ന് ലഖ്‌നൗവിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനത്തിന്‍റെ ശുചിമുറിയിലാണ് വിമാനം ഹൈജാക്ക് ചെയ്യുമെന്ന കുറിപ്പ് കണ്ടെത്തിയത്.

കൃത്യം 6.30ന് വിമാനം തട്ടിക്കൊണ്ടുപോകും എന്നായിരുന്നു ഭീഷണി. തുടർന്ന് വിമാനം കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അടിയന്തരമായി തിരികെ ഇറക്കി. വിശദമായ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായിട്ടില്ല. 

178 യാത്രക്കാരുമായി വൈകുന്നേരം 5:50 ന് ബെംഗളൂരുവില്‍ നിന്ന് പറന്നുയർന്ന 6E451 നമ്പർ വിമാനത്തിലെ ശുചിമുറിയിലാണ് ഒരു യാത്രക്കാരൻ ഈ കുറിപ്പ് കണ്ടത്- "ഈ വിമാനം കൃത്യം 06:30-ന് തട്ടിയെടുക്കും. ഇത് അവഗണിച്ചാല്‍ പ്രത്യാഘാതം നേരിടേണ്ടി വരും".

 യാത്രക്കാരൻ വിവരമറിയിച്ചതിനെ തുടർന്ന് ക്യാബിൻ ക്രൂ പൈലറ്റിനെ അറിയിച്ചു. തുടർന്ന് പൈലറ്റ് എയർ ട്രാഫിക് കണ്‍ട്രോളുമായി ബന്ധപ്പെട്ട് മുൻകരുതലെന്ന നിലയില്‍ വിമാനം ബെംഗളൂരുവിലേക്ക് തിരിച്ചുവിടുകയുമായിരുന്നു.

വിമാനം സുരക്ഷിതമായി നിലത്തിറക്കിയ ശേഷം എല്ലാ യാത്രക്കാരെയും പുറത്തിറക്കി സുരക്ഷാ ഉദ്യോഗസ്ഥർ വിമാനത്തില്‍ വിശദമായ പരിശോധന നടത്തി. വിമാനത്തിനുള്ളില്‍ ഉണ്ടായിരുന്ന ആരോ തന്നെയാണ് ഈ കുറിപ്പ് വച്ചതെന്നാണ് സംശയം. തുടർന്ന് അന്വേഷണ ഉദ്യോഗസ്ഥർ യാത്രക്കാരെ ചോദ്യം ചെയ്തു. 

ആരാണ് കുറിപ്പ് വച്ചതെന്ന് കണ്ടെത്താനായിട്ടില്ല. സുരക്ഷാ ഏജൻസികളുടെ പൂർണ്ണ പരിശോധനയ്ക്കും അനുമതിക്കും ശേഷം മാത്രമേ വിമാനം വീണ്ടും പുറപ്പെടുകയുള്ളൂ എന്ന് അധികൃതർ അറിയിച്ചു.

സംഭവത്തെക്കുറിച്ച്‌ ഇൻഡിഗോ പുറത്തിറക്കിയ വാർത്താക്കുറിപ്പില്‍ പറയുന്നതിങ്ങനെ- "കൃത്യമായ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് ബന്ധപ്പെട്ട അധികാരികളെ ഉടൻ തന്നെ വിവരമറിയിക്കുകയും സുരക്ഷാ പരിശോധനകള്‍ക്കായി വിമാനം പുറപ്പെട്ട വിമാനത്താവളത്തിലേക്ക് തന്നെ തിരികെ എത്തിക്കാൻ പൈലറ്റുമാർ തീരുമാനിക്കുകയുമായിരുന്നു. യാത്രക്കാർക്കുണ്ടായ ബുദ്ധിമുട്ടില്‍ ഞങ്ങള്‍ ഖേദിക്കുന്നു. ഭക്ഷണം ഉള്‍പ്പെടെ എല്ലാവിധ സഹായങ്ങളും യാത്രക്കാർക്ക് നല്‍കുന്നുണ്ട്".

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

കേരളത്തിലെ ക്രൈസ്തവ ദേവാലയങ്ങളിൽ എന്താണ് സംഭവിക്കുന്നത്? കരുവാരക്കുണ്ട് സംഭവം ചർച്ചയാകുന്നു!

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network