ഇത്തിരി കൗതുകം കൂടിപ്പോയി: ! ട്രെയിനിന് നേരെ കല്ലെറിഞ്ഞ പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പേര്‍ പിടിയില്‍, മൊഴിയില്‍ അമ്പരന്ന് ആര്‍പിഎഫ്,

ഇത്തിരി കൗതുകം കൂടിപ്പോയി: ! ട്രെയിനിന് നേരെ കല്ലെറിഞ്ഞ പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പേര്‍ പിടിയില്‍, മൊഴിയില്‍ അമ്പരന്ന് ആര്‍പിഎഫ്,

 ചെങ്ങന്നൂർ: ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് നേരെ കല്ലെറിഞ്ഞ സംഭവത്തില്‍ മൂന്ന് കൗമാരക്കാരെ റെയില്‍വെ സംരക്ഷണ സേന പിടികൂടി.

മൂന്ന് പേർക്കും പ്രായപൂർത്തിയായിട്ടില്ല. ഷാലിമാർ- നാഗർകോവില്‍ ഗുരുദേവ് എക്സ്പ്രസിന് ശനിയാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ് കല്ലേറുണ്ടായത്. ചിങ്ങവനം, ചങ്ങനാശേരി സ്റ്റേഷനുകള്‍ക്കിടയിലെ കുറിച്ചിയില്‍ വച്ചായിരുന്നു സംഭവം.

ജനറല്‍ കോച്ചിന്റെ ഗ്ലാസ് കല്ലേറില്‍ തകർന്നു. വനിതാ ഗാർഡിന്റെ തൊട്ടടുത്താണ് കല്ല് വീണതെങ്കിലും ആർക്കും പരിക്കേറ്റില്ല. തുടർന്ന് ട്രെയിൻ ചങ്ങനാശേരി സ്റ്റേഷനില്‍ നിർത്തി സ്റ്റേഷൻ മാസ്റ്ററെ വിവരം അറിയിച്ചതിന് ശേഷമാണ് യാത്ര തുടർന്നത്.

സംഭവത്തിന് പിന്നാലെ ആർപിഎഫും ചിങ്ങവനം പൊലീസും സ്ഥലത്തെത്തി അന്വേഷണം നടത്തിയാണ് കല്ലെറിഞ്ഞവരെ തിരിച്ചറിഞ്ഞത്. തുടർന്ന് മൂന്ന് പേരും രക്ഷിതാക്കള്‍ക്കൊപ്പം ആർപിഎഫ് സ്റ്റേഷനില്‍ ഹാജരായി. 

ഇവരെ കോട്ടയം ജുവനൈല്‍ ജസ്റ്റിസ് ബോർഡിന് മുന്നില്‍ ഹാജരാക്കിയ ശേഷം ജാമ്യത്തില്‍ രക്ഷിതാക്കള്‍ക്കൊപ്പം വിട്ടു. റെയില്‍വെ ആക്‌ട് പ്രകാരമുള്ള നിയമനടപടികള്‍ ഇവർക്കെതിരെ തുടരുമെന്ന് ചെങ്ങന്നൂർ ആർപിഎഫ് അറിയിച്ചു. കൗതുകത്തിനാണ് കല്ലെറിഞ്ഞതെന്നാണ് ഇവർ നല്‍കിയ മറുപടിയെന്ന് അധികൃതർ.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

കേരളത്തിലെ ക്രൈസ്തവ ദേവാലയങ്ങളിൽ എന്താണ് സംഭവിക്കുന്നത്? കരുവാരക്കുണ്ട് സംഭവം ചർച്ചയാകുന്നു!

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network