ഒളിമ്പിക് അസോസിയേഷൻ തിരഞ്ഞെടുപ്പില്‍ പി ടി ഉഷക്ക് കനത്ത തിരിച്ചടി, അഞ്ജു ബോബി ജോര്‍ജിന് മിന്നും ജയം,

ഒളിമ്പിക് അസോസിയേഷൻ തിരഞ്ഞെടുപ്പില്‍ പി ടി ഉഷക്ക് കനത്ത തിരിച്ചടി, അഞ്ജു ബോബി ജോര്‍ജിന് മിന്നും ജയം,

ന്യൂഡൽഹി: ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ (ഐഒഎ) ഭരണസമിതി തിരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന സ്പോർട്സ് പേഴ്സണ്‍സ് ഓഫ് ഔട്ട്സ്റ്റാൻഡിങ് മെറിറ്റ് (എസ്‌ഒഎം) വോട്ടെടുപ്പില്‍ നിലവിലെ പ്രസിഡന്‍റ് പി.ടി.ഉഷയ്ക്ക് തോല്‍വി.

വാശിയേറിയ പോരാട്ടം നടന്ന വനിതാ വിഭാഗത്തില്‍ മൂന്ന് വോട്ടിന് ഉഷ അഞ്ചാം സ്ഥാനത്തായി. വനിതാ വിഭാഗത്തില്‍ മത്സരിച്ച ആറു പേരില്‍ നിന്ന് ഏറ്റവും കൂടുതല്‍ വോട്ട് ലഭിച്ച നാല് പേരാണ് ഐഒഎ ജനറല്‍ കൗണ്‍സിലിലേക്ക് തിരഞ്ഞെടുക്കപ്പെടുക. 

മലയാളി താരമായ അഞ്ജു ബോബി ജോർജ്, സൈന നെഹ്‌വാള്‍, റാണി രാംപാല്‍, ഡോള ബാനർജി എന്നിവരാണ് എസ്‌ഒഎം തെരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ വോട്ട് നേടി ജനറല്‍ കൗണ്‍സിലെത്തിയത്. ഇതില്‍ അഞ്ജു ബോബി ജോർജ് ആണ് ഏറ്റവും കൂടുതല്‍ വോട്ടുകള്‍ നേടി ഒന്നാം സ്ഥാനത്തെത്തിയത്.

മുൻനിര താരങ്ങളായ അഞ്ജു ബോബി ജോർജ്, സൈന നെഹ്‌വാള്‍, റാണി രാംപാല്‍, ഡോള ബാനർജി എന്നിവർ തിരഞ്ഞെടുക്കപ്പെട്ടതോടെ വോട്ടെടുപ്പില്‍ അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട പി.ടി. ഉഷ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിനുള്ള പാനലിന് പുറത്തായി. 

എസ്‌.ഒ.എം പ്രതിനിധിയായി എത്താൻ കഴിയാതിരുന്നതോടെ ഐ.ഒ.എ പ്രസിഡന്‍റ് സ്ഥാനത്തേക്ക് വീണ്ടും മത്സരിക്കാനുള്ള ഉഷയുടെ സാധ്യതകളും മങ്ങി. പി ടി ഉഷയ്ക്ക് ഇനി ഐഒഎ പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെങ്കില്‍ ഏതെങ്കിലും ദേശീയ കായിക സംഘടന അവരുടെ പ്രതിനിധി ആയി നാമനിർദേശം ചെയേണ്ടിവരും.

നിലവിലെ സാഹചര്യത്തില്‍ അതിന്സാ സാധ്യത വളരെ കുറവാണെന്നാണ് വിലയിരുത്തല്‍. ബിജെപി നേതൃത്വം ഉഷയ്ക്കായി കടുത്ത നിലപാട് എടുത്തില്ലെങ്കില്‍ മുന്നോട്ടുള്ള വഴി അടയും. അങ്ങനെ സംഭവിച്ചാല്‍ സൈന നെഹ്‌വാളോ ഗഗൻ നരംഗോ ഐഒഎ പ്രസിഡന്‍റ് ആവുമെന്നാണ് കരുതുന്നത്. എന്നാല്‍ ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ ആയതിനാല്‍ അവസാന നിമിഷം വരെയും എന്ത് അട്ടിമറിയും സംഭവിക്കാം.

പുരുഷന്മാരുടെ എസ്‌ഒഎം വിഭാഗത്തില്‍ മുന്‍ താരങ്ങളായ ഗഗൻ നരംഗ് (ഷൂട്ടിങ്), കമലേഷ് നവിൻചന്ദ്ര മേത്ത (ടേബിള്‍ ടെന്നീസ്), യോഗേശ്വർ ദത്ത് (ഗുസ്തി), വിജേന്ദർ സിങ് (ബോക്സിങ്) എന്നിവർ നേരത്തെ തന്നെ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ആകെയുള്ള 80 അംഗ 'എസ്‌ഒഎം' പാനലില്‍ നിന്നുള്ള വോട്ടർമാരാണ് എട്ട് പ്രതിനിധികളെ (നാല് പുരുഷന്മാരും നാല് വനിതകളും) ഐഒഎ ജനറല്‍ അസംബ്ലിയിലേക്ക് തിരഞ്ഞെടുക്കുന്നത്. 

എസ്‌.ഒ.എം പ്രതിനിധികളായി എത്തുന്ന കായികതാരങ്ങള്‍ക്ക് ഡിസംബർ അഞ്ചിന് നടക്കുന്ന ഐ.ഒഎയുടെ പ്രധാന ഭരണസമിതി തിരഞ്ഞെടുപ്പില്‍ നിർണായകമായ വോട്ടവകാശവും എക്സിക്യൂട്ടീവ് കൗണ്‍സിലിലേക്ക് മത്സരിക്കാനുള്ള യോഗ്യതയും ലഭിക്കും.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

കേരളത്തിലെ ക്രൈസ്തവ ദേവാലയങ്ങളിൽ എന്താണ് സംഭവിക്കുന്നത്? കരുവാരക്കുണ്ട് സംഭവം ചർച്ചയാകുന്നു!

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network