ഡ്യൂട്ടി വാഹനം നിയന്ത്രണംവിട്ട് കൊക്കയിലേക്ക് പതിച്ചു; ലഡാക്കില്‍ രണ്ട് സൈനികര്‍ക്ക് വീരമൃത്യു

ഡ്യൂട്ടി വാഹനം നിയന്ത്രണംവിട്ട് കൊക്കയിലേക്ക് പതിച്ചു; ലഡാക്കില്‍ രണ്ട് സൈനികര്‍ക്ക് വീരമൃത്യു

 ശ്രീനഗർ: ല‌ഡാക്കില്‍ ഡ്യൂട്ടി വാഹനം കൊക്കയിലേക്ക് മറിഞ്ഞ് രണ്ട് സൈനികർക്ക് വീരമൃത്യു. കാർഗില്‍ ജില്ലയിലെ നമിക ലാ ചുരത്തിന് സമീപം നിയന്ത്രണം വിട്ട ഹെവി ഡ്യൂട്ടി വാഹനം 600 അടി താഴ്‌ചയുള്ള കൊക്കയിലേക്ക് മറിയുകയായിരുന്നു.

ബുധനാഴ്‌ച ഉച്ചയ്‌ക്ക് ഒന്നരയോടെ കാർഗില്‍-ലേ ദേശീയപാത എൻഎച്ച്‌ 01-ല്‍ ആയിരുന്നു അപകടം. വാഹനം റോഡില്‍നിന്ന് തെന്നിമാറി കൊക്കയിലേക്ക് പതിക്കുകയായിരുന്നു. വിവരമറിഞ്ഞ് ഉടൻ സ്ഥലത്തെത്തിയ ജില്ലാ പൊലീസ് സംഘം രക്ഷാപ്രവർത്തനം ആരംഭിച്ചെങ്കിലും രണ്ട് സൈനികരും സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടു.

പോസ്‌റ്റമോർട്ടത്തിനും തുടർനടപടികള്‍ക്കുമായി ഭൗതിക ശരീരങ്ങള്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലേക്ക് മാറ്റി. അപകടത്തിന്റെ കൃത്യമായ കാരണം വ്യക്തമായിട്ടില്ല. സംഭവത്തില്‍ കേസെടുത്ത വാഖ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

കേരളത്തിലെ ക്രൈസ്തവ ദേവാലയങ്ങളിൽ എന്താണ് സംഭവിക്കുന്നത്? കരുവാരക്കുണ്ട് സംഭവം ചർച്ചയാകുന്നു!

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network