അബുദാബി: ഒമാൻ കടലില്‍ തീപിടിത്തമുണ്ടായ ചരക്കുകപ്പലില്‍ നിന്ന് 22 ജീവനക്കാരെ യുഎഇ നാഷണല്‍ ഗാർഡ് വിജയകരമായി രക്ഷപ്പെടുത്തി.
കപ്പലിന് തീപിടിച്ചതായി ജീവനക്കാരില്‍ നിന്ന് കോസ്റ്റ് ഗാർഡിന് സന്ദേശം ലഭിച്ചതിനെ തുടർന്ന് പ്രത്യേക രക്ഷാപ്രവർത്തന സംഘം ഉടൻ തന്നെ സ്ഥലത്തെത്തുകയായിരുന്നു. കപ്പല്‍ സ്ഥിതി ചെയ്യുന്ന സ്ഥലം കണ്ടെത്തി നടത്തിയ ദ്രുതഗതിയിലുള്ള ഓപ്പറേഷനിലൂടെ കപ്പലിലുണ്ടായിരുന്ന 22 പേരെയും സുരക്ഷിതമായി പുറത്തെത്തിച്ചു.കപ്പലിലുണ്ടായിരുന്ന ജീവനക്കാർ അറബ് പൗരന്മാരാണെന്ന് നാഷണല്‍ ഗാർഡ് വ്യക്തമാക്കി. കപ്പലില്‍ തീപിടുത്തമുണ്ടാകാനുള്ള കാരണം വ്യക്തമായിട്ടില്ല. കഴിഞ്ഞ മാസവും അറേബ്യൻ ഉള്‍ക്കടലില്‍ തീപിടിച്ച ഒരു എണ്ണക്കപ്പലില്‍ (MT GEM No. 2) നിന്ന് 22 ജീവനക്കാരെ യുഎഇ കോസ്റ്റ് ഗാർഡ് സമാനമായ രീതിയില്‍ രക്ഷപ്പെടുത്തിയിരുന്നു. ഈ ജീവനക്കാരെല്ലാം സുരക്ഷിതരാണെന്ന് ദുബായിലെ ഇന്ത്യൻ കോണ്‍സുലേറ്റ് പിന്നീട് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.