മരിക്കാത്ത മനുഷത്വം: വെള്ളപ്പൊക്കത്തില്‍ കുടുങ്ങിയ ചിമ്പാൻസികള്‍ക്ക് ഡ്രോണ്‍ വഴി ഭക്ഷണവും പുതപ്പുമെത്തിച്ച്‌ രക്ഷാപ്രവര്‍ത്തകര്‍,

മരിക്കാത്ത മനുഷത്വം: വെള്ളപ്പൊക്കത്തില്‍ കുടുങ്ങിയ ചിമ്പാൻസികള്‍ക്ക് ഡ്രോണ്‍ വഴി ഭക്ഷണവും പുതപ്പുമെത്തിച്ച്‌ രക്ഷാപ്രവര്‍ത്തകര്‍,

ഫ്ലോറിഡ: അമേരിക്കയിലെ ഫ്ലോറിഡയിലുണ്ടായ കനത്ത മഴയെത്തുടർന്ന് വെള്ളപ്പൊക്കത്തില്‍ കുടുങ്ങിയ ചിമ്പാൻസികള്‍ക്ക് ഡ്രോണ്‍ ഉപയോഗിച്ച്‌ ഭക്ഷണവും പുതപ്പും എത്തിച്ച്‌ മൃഗസംരക്ഷകർ.

ഫ്ലോറിഡയിലെ ഫോർട്ട് പിയേഴ്‌സിലുള്ള 'സേവ് ദ ചിമ്പാൻസീസ്' സാങ്‍ച്വറിയിലാണ് സംഭവം. ഡ്രോണ്‍ ഉപയോഗിച്ച്‌ എത്തിച്ച പേപ്പര്‍ കവറില്‍ നിന്ന് ചിമ്പാൻസിയായ കാലെബ് വാഴപ്പഴം എടുത്ത് കഴിക്കുന്ന ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.

കനത്ത വെള്ളപ്പൊക്കത്തെത്തുടർന്ന് 150 ഏക്കറോളം വിസ്തൃതിയുള്ള സാങ്‍ച്വറിയുടെ വലിയൊരു ഭാഗം വെള്ളത്തിനടിയിലായി. ഇതോടെ മൃഗങ്ങളുടെ അടുത്തേക്കെത്താൻ ജീവനക്കാർക്ക് കഴിയാത്ത സാഹചര്യമുണ്ടായി. 

അടിയന്തര രക്ഷാപ്രവർത്തനത്തിനുള്ള സംവിധാനങ്ങള്‍ ഒരുക്കിയിരുന്നെങ്കിലും ഗോള്‍ഫ് കാർട്ടുകള്‍ക്കോ സാധാരണ വാഹനങ്ങള്‍ക്കോ വെള്ളം കയറിയ പ്രദേശങ്ങളിലൂടെ സഞ്ചരിച്ച്‌ മൃഗങ്ങളുടെ അടുത്തെത്താൻ സാധിച്ചില്ല.

വെള്ളം ഇറങ്ങുന്നതുവരെ കാത്തിരിക്കാതെ ചിമ്പാൻസികള്‍ക്ക് ഭക്ഷണവും മറ്റ് ആവശ്യവസ്തുക്കളും എത്തിക്കാൻ ജീവനക്കാർ ഡ്രോണ്‍ ഉപയോഗിക്കുകയായിരുന്നു. വൈറലായ മറ്റൊരു ദൃശ്യത്തില്‍, ഡ്രോണ്‍ വഴി എത്തിച്ച പുതപ്പില്‍ വിശ്രമിക്കുന്ന ഒരു ചിമ്പാൻസിയുടെ ചെവിയില്‍നിന്ന് മറ്റൊരു ചിമ്പാൻസി പ്രാണികളെ പിടിക്കുന്നതും കാണാം.

ഞങ്ങളുടെ സാങ്‍ച്വറിയിലെ ചിമ്പാൻസികളെല്ലാം സുരക്ഷിതരാണ്. എന്നാല്‍, വെള്ളപ്പൊക്കം സാങ്‍ച്വറിയിലെ റോഡുകള്‍ക്ക് വലിയ നാശനഷ്ടമുണ്ടാക്കിയിട്ടുണ്ട്. റോഡുകള്‍ പുനർനിർമിക്കേണ്ടതുണ്ട്. ഗോള്‍ഫ് കാർട്ടുകള്‍, ഫോർ വീല്‍ ഡ്രൈവ് വാഹനം, ഭക്ഷണസാധനങ്ങള്‍ സൂക്ഷിക്കുന്ന ശീതീകരിച്ച മുറിയിലെ കംപ്രസർ എന്നിവയുള്‍പ്പെടെ വാഹനങ്ങള്‍ക്കും ഉപകരണങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. സാങ്‍ച്വറി നന്നാക്കാനായി നിങ്ങളുടെ സഹായം ആവശ്യമാണ്' എന്ന കുറിപ്പോടെയാണ് സേവ് ദ ചിമ്പാൻസീസ് വിഡിയോ പങ്കുവെച്ചത്.

സംഭവം ജീവനക്കാർക്ക് വലിയ വെല്ലുവിളിയായിരുന്നുവെന്ന് സാങ്‍ച്വറി സിഇഒ അന പോള ടവാരസ് ന്യൂയോർക്ക് പോസ്റ്റിനോട് പറഞ്ഞു. ഉയർന്ന പ്രദേശങ്ങളിലുള്ള പരിചരണകേന്ദ്രങ്ങളോടു കൂടിയ ദ്വീപുകളിലാണ് ചിമ്പാൻസികള്‍ താമസിക്കുന്നത്. 

അതിനാല്‍ അവയെല്ലാം സുരക്ഷിതരാണ്. വെള്ളം ഇറങ്ങിയശേഷം മാത്രമേ നാശനഷ്ടങ്ങളുടെ പൂർണമായ വ്യാപ്തി വിലയിരുത്താനും നന്നാക്കാനുള്ള പ്രവർത്തനങ്ങള്‍ ആരംഭിക്കാനും കഴിയൂവെന്നും അധികൃതർ വ്യക്തമാക്കി

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

കേരളത്തിലെ ക്രൈസ്തവ ദേവാലയങ്ങളിൽ എന്താണ് സംഭവിക്കുന്നത്? കരുവാരക്കുണ്ട് സംഭവം ചർച്ചയാകുന്നു!

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network