കോഴിക്കോട്: മലയാളികളുടെ പ്രിയപ്പെട്ട ഗായിക റിമി ടോമി വിവാഹിതയാകുന്നു. തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് വിവാഹ കാര്യം പങ്കുവെച്ചത്.
കോഴിക്കോട് വെച്ചാണ് താരം ഈ വിശേഷം പങ്കുവെക്കുന്നത് എന്നും വീഡിയോയില്‍ പറയുന്നു. ചിലപ്പോള്‍ നമ്മുടെ ജീവിതത്തിലേക്ക് ദൈവം കൊണ്ട് തന്ന ഭാഗ്യം സമ്മാനം എന്നൊക്കെ പറയാറില്ലേ അതേ പോലുള്ള ഒരാളെയാണ് താൻ വിവാഹം കഴിക്കാൻ പോകുന്നത് എന്നാണ് റിമി ടോമി വീഡിയോയില്‍ പറയുന്നത്.റിമി ടോമിയുടെ വാക്കുകള്‍..
എന്നെ ചെറുപ്പം മുതലേ കാണുന്നവരാണ് നിങ്ങള്‍, എന്റെ ജീവിതത്തിലെ സന്തോഷവും സങ്കടവും ജീവിതത്തില്‍ ഈ ഒരു കാലയളവില്‍ നടന്നിട്ടുള്ള എല്ലാ കാര്യങ്ങളും അറിയുന്നവരാണ് നിങ്ങള്‍. അതുകൊണ്ടുതന്നെ ഇനിയൊരു സന്തോഷവാർത്ത നിങ്ങളോട് തന്നെ ആദ്യം പറയണം എന്ന് തോന്നി. പലപ്പോഴും നിങ്ങളില്‍ പലരും എന്നോട് ചോദിച്ചിട്ടുള്ള ഒരു ചോദ്യമാണ് വിവാഹമായോ? വിവാഹം കഴിക്കുന്നില്ലേ? എന്നൊക്കെ
പിന്നീട് കഴിഞ്ഞവർഷം ഏതൊക്കെയോ യൂട്യൂബ് ചാനലില്‍ ഞാൻ വിവാഹം കഴിക്കാൻ പോകുന്നു എന്ന തരത്തില്‍ വാർത്തകളും എത്തി. അവസാനം ഞാൻ എന്റെ അക്കൗണ്ടിലൂടെ തന്നെ അങ്ങനെ ഒരു സംഭവം ഇല്ല ഞാൻ വിവാഹം കഴിക്കാൻ പോകുന്നെങ്കില്‍ അത് ഞാൻ തന്നെ പറയും എന്നൊക്കെ നിങ്ങളോട് പറയേണ്ടി വന്നിരുന്നു.
ഇപ്പോള്‍ ഞാൻ തന്നെ ആ സന്തോഷവാർത്ത നിങ്ങളോട് പറയുകയാണ്. ഞാൻ വിവാഹിതയാകാൻ പോവുകയാണ്. നമ്മുടെ ജീവിതത്തില്‍ എന്തൊക്കെ സൗഭാഗ്യങ്ങള്‍ ഉണ്ടെന്ന് പറഞ്ഞാലും എനിക്ക് പിന്തുണക്കാൻ എന്റെ കുടുംബവും എല്ലാവരും ഉണ്ടായിരുന്നു എന്നിരുന്നാലും ഒരു പാർട്ണർ എന്ന ഭാഗം എപ്പോഴും ശൂന്യമായി തന്നെ കിടന്നിരുന്നു.
നമുക്ക് സന്തോഷവും കെയറും തരുന്ന നമ്മുടെ വൈബിനൊത്ത ഒരാളെയാണല്ലോ നാം വിവാഹം കഴിക്കേണ്ടത്, അതുകൊണ്ടാണ് ഇത്ര നീണ്ടു പോയത്. അങ്ങനെ എന്റെ ജീവിതത്തിലേക്കും ദൈവം കൊണ്ട് തന്ന സമ്മാനം പോലെ ഒരാള്‍ എത്തി.
നമുക്ക് നമ്മളെ മനസ്സിലാക്കാൻ കഴിയുന്ന ഒരാളെ കിട്ടുമ്പോഴല്ലേ വിവാഹം കഴിക്കാൻ തോന്നുന്നത് അങ്ങനെ ഒരാളാണ് ഇത്. ഞങ്ങള്‍ കുറെ നാളായി പരിചയത്തിലാണ്. ഞാൻ എന്റെ കാര്യങ്ങളെല്ലാം ആ വ്യക്തിയോട് പറഞ്ഞു.
എന്നെ കേട്ടു എനിക്ക് സമാധാനം കിട്ടുന്നതുപോലെ തോന്നി നമുക്ക് ജീവിതത്തില്‍ ആവശ്യത്തിനു വേണ്ടത് സമാധാനമാണല്ലോ എനിക്ക് അത് ആ വ്യക്തിയില്‍ നിന്നും ലഭിക്കുന്നുണ്ടെന്ന് തോന്നിയപ്പോഴാണ് ഞാൻ ഇങ്ങനെ ഒരു തീരുമാനം എടുത്തത്.
ഞാൻ വിവാഹം കഴിക്കാൻ പോകുന്ന വ്യക്തി വലിയ കോടീശ്വരനോ നടനോ ഗായകനോ ഒന്നുമല്ല. അതിനേക്കാള്‍ എല്ലാം ഉപരി എനിക്ക് സമാധാനം നല്‍കുന്ന ഒരാളാണ്. വഴിയേ ഞാൻ ആരാണെന്ന് കാര്യം കൂടുതല്‍ വെളിപ്പെടുത്താമെന്നും റിമി ടോമി പറയുന്നു.
അതേസമയം റിമി ടോമി തന്റെ വിവാഹ സന്തോഷവാർത്ത പങ്കുവെച്ചതോടെ സോഷ്യല്‍ മീഡിയയില്‍ ആരാധകർ താരത്തെ ആശംസകള്‍ അറിയിച്ചുകൊണ്ട് എത്തുകയാണ് നല്ലൊരു തീരുമാനമാണ് എടുത്തത് ജീവിതത്തില്‍ ഒരു പങ്കാളി അത്യാവശ്യമാണ് എന്നാണ് ആളുകള്‍ കമന്റ് ചെയ്യുന്നത്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.