വാഷിങ്ടണ്‍: ഖാലിസ്ഥാന്‍ പ്രവര്‍ത്തകനും അഭിഭാഷകനായ ഗുര്‍പത് വന്ത് സിങ് പന്നുന്‍ നല്കിയ സിവില്‍ കേസില്‍, ഇന്ത്യന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍,
റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിങ് (റോ) മുന്‍ മേധാവി സാമന്ത് ഗോയല്‍ എന്നിവര്‍ക്ക് ഇന്ത്യന്‍ കോടതികള്‍ വഴി സമന്‍സ് അയക്കാന്‍ യുഎസ് ഫെഡറല്‍ കോടതി അനുമതി നല്കി.ന്യൂയോര്‍ക്കിലെ സതേണ്‍ ഡിസ്ട്രിക്റ്റ് യുഎസ് ജില്ലാ ജഡ്ജി കാതറിന് പോള്‍ക് ഫൈല്ല നവംബര്‍ 9-ന് പുറപ്പെടുവിച്ച ഉത്തരവിലാണ് ഡോവലിനും ഗോയലിനും എതിരെയുള്ള സമന്‍സ് യുഎസ് നീതിന്യായ വകുപ്പ് വഴി അവര്‍ താമസിക്കുന്ന പരിധിയിലുള്ള ഇന്ത്യന്‍ കോടതികളിലേക്ക് കൈമാറണമെന്ന പന്നുന്റെ ആവശ്യം അംഗീകരിച്ചത്.
ഇന്ത്യയിലെ കേന്ദ്ര സര്‍ക്കാരിനെതിരെയുള്ള സമന്‍സും പരാതിയും കഴിഞ്ഞ മാസം വാഷിംഗ്ടണിലെ ഇന്ത്യന്‍ എംബസിക്ക് കൈമാറിയതായി യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റും സ്ഥിരീകരിച്ചു. ഇന്ത്യന്‍ സര്‍ക്കാരിനെതിരെയുള്ള കേസ് ഒക്ടോബര്‍ 20ലെ കത്തിലൂടെ യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് കോടതിയെ അറിയിച്ച് മൂന്നാഴ്ചയ്ക്ക് ശേഷമാണ് ഈ വിധി വരുന്നത്. സെപ്റ്റംബര്‍ 30ന് ഒപ്പുവെച്ച നയതന്ത്ര കുറിപ്പിന്റെ അടിസ്ഥാനത്തില്‍ ഒക്ടോബര്‍ 9നാണ് വാഷിംഗ്ടണിലെ ഇന്ത്യന്‍ എംബസിക്ക് രേഖകള്‍ കൈമാറിയത്.
2024 സെപ്റ്റംബറിലാണ് പന്നുന്‍ ഈ സിവില്‍ കേസ് ഫയല്‍ ചെയ്തത്. ഇന്ത്യന്‍ സര്‍ക്കാര്‍, അജിത് ഡോവല്‍, സാമന്ത് ഗോയല്‍, റോ മുന്‍ ഉദ്യോഗസ്ഥന് വികാഷ് യാദവ്, നിഖില്‍ ഗുപ്ത എന്നിവരും പേര് വെളിപ്പെടുത്താത്ത മറ്റ് 50 പേരുമാണ് കേസിലെ എതിര്‍കക്ഷികള്‍. സ്വതന്ത്ര സിഖ് രാഷ്ട്രവാദത്തിന് വേണ്ടി നിലകൊണ്ടതിന് പ്രതികാരമായി ന്യൂയോര്‍ക്കില്‍ വച്ച് തന്നെ വധിക്കാന്‍ ഗൂഡാലോചന നടത്തിയെന്നാണ് പന്നുന്റെ ആരോപണം.
ഈ ഗൂഡാലോചനയില്‍ നിഖില്‍ ഗുപ്തക്കെതിരേ ക്രിമിനല്‍ കേസുണ്ട്. റോ ഉദ്യോഗസ്ഥന്റെ നിര്‍ദ്ദേശപ്രകാരം പന്നുനെ വധിക്കാന്‍ വാടകക്കൊലയാളിയെ ഏര്‍പ്പാടാക്കാന്‍ ശ്രമിച്ചതിനാണ് ഗുപ്തയെ യുഎസ് പ്രോസിക്യൂട്ടര്‍മാര്‍ പ്രതിചേര്‍ത്തത്.
തുടര്‍ന്ന് പുറത്തുവന്ന കുറ്റപത്രത്തില്‍ വികാഷ് യാദവ് ആണ് ഈ ഗൂഢാലോചനയുടെ സൂത്രധാരന്‍ എന്ന് ആരോപിക്കുന്നു. ഈ വധശ്രമ ഗൂഢാലോചനയിലെ മൂന്ന് കുറ്റങ്ങളും നിഖില്‍ ഗുപ്ത സമ്മതിച്ചിട്ടുണ്ട്. നവംബര്‍ 20നാണ് ഗുപ്തയുടെ ശിക്ഷാവിധി.
അതേസമയം, ഫോറിന് സോവറിന്‍ ഇമ്മ്യൂണിറ്റീസ് ആക്ട് (FSIA) സെക്ഷന്‍ 1608(എ)(4) പ്രകാരം ഇന്ത്യന്‍ എംബസിക്ക് നല്കിയ നയതന്ത്ര കുറിപ്പില്‍, സമന്‍സും പരാതിയും അനുയോജ്യമായ ഇന്ത്യന്‍ അതോറിറ്റിക്ക് കൈമാറാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പരാതി കൈമാറി
60 ദിവസത്തിനകം ഇന്ത്യന്‍ സര്‍ക്കാര്‍ മറുപടി നല്‍കണമെന്നും, അല്ലാത്തപക്ഷം സ്വന്തം വാദങ്ങളോ തെളിവുകളോ ഹാജരാക്കാന്‍ അവസരം ലഭിക്കാതെ തന്നെ സര്‍ക്കാരിനെതിരെ വിധി പ്രസ്താവിക്കാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
നവംബര്‍ 9-ലെ വിധി ഡോവലിനും ഗോയലിനും വ്യക്തിപരമായ ശേഷിയില്‍ സമന്‍സ് എത്തിക്കാനുള്ള പ്രത്യേക ശ്രമങ്ങളെക്കുറിച്ചുള്ളതാണ്. 'ഹേഗ് കണ്വെന്ഷന്' ആര്‍ട്ടിക്കിള്‍ 19 പ്രകാരം വിദേശ ജുഡീഷ്യല്‍ രേഖകള്‍ കൈമാറാന്‍ ഇന്ത്യയുടെ ആഭ്യന്തര നിയമത്തില്‍ വ്യവസ്ഥയുള്ളതിനാല്‍ ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥ വഴി സമന്‍സ് അയക്കാമെന്ന പന്നുന്റെ വാദം ജഡ്ജി അംഗീകരിച്ചു.
ഇന്ത്യയുടെ സിവില്‍ പ്രൊസീജ്യര്‍ കോഡ് (സിപിസി) സെക്ഷന്‍ 29(സി) കോടതി ചൂണ്ടിക്കാണിച്ചു. വിദേശ സിവില്‍ കോടതികള്‍ പുറപ്പെടുവിക്കുന്ന സമന്‍സുകള്‍ ഇന്ത്യന്‍ കോടതികളിലേക്ക് അയക്കാനും ആ കോടതികള്‍ തന്നെ പുറപ്പെടുവിച്ചതുപോലെ നടപ്പിലാക്കാനും ഈ വകുപ്പ് അനുവദിക്കുന്നു.
ഹേഗ് കണ്‍വെന്‍ഷനില്‍ പങ്കാളികളായ എല്ലാ രാജ്യങ്ങളിലെയും സിവില്‍ കോടതികള്‍ക്ക് സെക്ഷന്‍ 29 ബാധകമായിരിക്കുമെന്ന് പ്രഖ്യാപിക്കുന്ന ഇന്ത്യന്‍ സര്‍ക്കാരിന്റെ 2009 ജനുവരിയിലെ വിജ്ഞാപനവും കോടതി പരാമര്‍ശിച്ചു.
സിപിസി ഓര്‍ഡര്‍ 5, സെക്ഷന്‍ 21 പ്രകാരമുള്ള നടപടിക്രമങ്ങള്‍ അനുസരിച്ച്, പ്രതി താമസിക്കുന്ന സ്ഥലത്ത് അധികാരപരിധിയുള്ള മറ്റൊരു കോടതിയിലേക്ക് സമന്‍സ് അയക്കാന്‍ കോടതിക്ക് അനുവാദമുണ്ട്. ഡോവലിനും ഗോയലിനും സമന്‍സ് സ്വീകരിക്കുന്നതിനായി പട്യാല ഹൗസ് കോര്‍ട്ട് കോംപ്ലക്സ്, ദ്വാരക കോര്‍ട്ട് കോംപ്ലക്സ്, തിസ് ഹസാരി കോര്‍ട്ട് കോംപ്ലക്സ് എന്നിങ്ങനെ ഡല്‍ഹിയിലെ മൂന്ന് കോടതികള്‍ പന്നുന്‍ ചൂണ്ടിക്കാണിച്ചിരുന്നു. ഈ കോടതികളിലേക്ക് സമന്‍സ് അയക്കുന്നത് ഹേഗ് കണ്വെന്ഷന് ആര്‍ട്ടിക്കിള്‍ 19 പ്രകാരം സാധുവാണെന്ന് ജഡ്ജി ഫൈല്ല വ്യക്തമാക്കി.
ഡോവല്‍ യുഎസ് സന്ദര്‍ശിച്ച വേളയില്‍ വ്യക്തിപരമായി സമന്‍സ് കൈമാറാന്‍ പന്നുന്റെ നിയമസംഘം നടത്തിയ പരാജയപ്പെട്ട ശ്രമങ്ങള്‍ക്ക് ശേഷമാണ് ഈ പുതിയ ഉത്തരവ് വരുന്നത്. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പമുള്ള ഔദ്യോഗിക സന്ദര്‍ശന വേളയില്‍ ഡോവലിന് സമന്‍സ് നല്‍കാനുള്ള മൂന്ന് ശ്രമങ്ങള്‍ അദ്ദേഹത്തിന്റെ സുരക്ഷാ ഉദ്യോഗസ്ഥര്‍ തടഞ്ഞിരുന്നു.
ഹേഗ് കണ്വെന്ഷന് പ്രകാരം വിദേശ സമന്‍സുകള്‍ കൈകാര്യം ചെയ്യുന്ന ഇന്ത്യയുടെ നിയമ-നീതി മന്ത്രാലയം വഴിയും ഡോവല്‍, ഗോയല്‍, വികാഷ് യാദവ് എന്നിവര്‍ക്ക് സമന്‍സ് നല്കാന് അഭിഭാഷകര്‍ ശ്രമിച്ചിരുന്നു.

നവംബര്‍ 9-ലെ ഉത്തരവ് പ്രകാരം, ഡോവലിനും ഗോയലിനുമുള്ള സമന്‍സിന്റെ പകര്‍പ്പുകള്‍, സമന്‍സ് അയക്കേണ്ട രീതി വ്യക്തമാക്കുന്ന നിര്‍ദ്ദേശം, ആധാരമാക്കിയ ഇന്ത്യന്‍ നിയമ വ്യവസ്ഥകള്‍ എന്നിവ അടങ്ങിയ നിര്‍ദ്ദിഷ്ട പാക്കറ്റ് പന്നുന്‍ നവംബര്‍ 30നകം സമര്‍പ്പിക്കണം.
കോടതി ഇത് അംഗീകരിച്ചാല്‍, രേഖകള്‍ പന്നുന്‍ നിര്‍ദ്ദേശിച്ച മൂന്ന് ഇന്ത്യന്‍ കോടതികളിലേക്ക് അയക്കും. എന്നിരുന്നാലും, രേഖകള്‍ പ്രസക്തമായ വിഭാഗങ്ങളില്‍ പെടുന്നില്ലെന്ന് കാണിച്ച് ഇന്ത്യന്‍ സെന്‍ട്രല്‍ അതോറിറ്റി തിരിച്ചയച്ചെന്ന് പന്നുന്‍ വാദിച്ചു.
ഇത് സാങ്കേതികമായോ നടപടിക്രമപരമായോ ഉള്ള നിരസിക്കല്‍ മാത്രമായിരിക്കാം എന്ന് കോടതി നിരീക്ഷിച്ചു. ഇന്ത്യന്‍ സര്‍ക്കാരിന്റെ പ്രതികരണം മന്ദഗതിയിലാണെന്ന് കണ്ടെത്തിയിട്ടുണ്ടെങ്കിലും, ഇന്ത്യ ഇത്തരം അഭ്യര്‍ത്ഥനകള്‍ പൂര്‍ണ്ണമായി നിരസിക്കുന്നുവെന്ന് പന്നുന്‍ തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് ജഡ്ജി പറഞ്ഞു.
അജിത് ഡോവല്‍, സാമന്ത് ഗോയല്‍ തുടങ്ങിയ വിദേശ 'ഉദ്യോഗസ്ഥര്‍ക്ക്' എതിരെ FSIA പ്രകാരമുള്ള നയതന്ത്ര ചാനലുകള്‍ വഴി സമന്‍സ് അയക്കാന്‍ നിയമപരമായി കഴിയില്ലെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് കോടതിയെ അറിയിച്ചിരുന്നു. ഏപ്രില്‍ 1-ലെ ഉത്തരവിലൂടെ ജഡ്ജി ആ നിലപാട് അംഗീകരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നീട് ഇന്ത്യന്‍ കോടതികള്‍ വഴി സമന്‍സ് അയക്കാനുള്ള പന്നുന്റെ നിര്‍ദ്ദേശത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് പ്രത്യേക നിലപാടുകളൊന്നും എടുത്തില്ല. വിദേശ രാജ്യങ്ങള്‍ക്ക് സമന്‍സ് നല്‍കാനുള്ള ഏക മാര്‍ഗ്ഗം FSIA ആണെന്ന് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വ്യക്തമാക്കിയിട്ടുണ്ട്.
നിഖില്‍ ഗുപ്തയുടെ ശിക്ഷാവിധി 30ന്
നിഖില്‍ ഗുപ്തയ്ക്കെതിരെയുള്ള ക്രിമിനല്‍ കേസില്‍ ഒരു ഇര ഏകദേശം 20 മിനിറ്റ് പ്രസ്താവന നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്. കോടതി രേഖകളില്‍ പന്നുന്റെ പേര് ഔദ്യോഗികമായി പരാമര്‍ശിച്ചിട്ടില്ലെങ്കിലും, ഇന്ത്യ ലക്ഷ്യമിട്ട വ്യക്തി താനാണെന്ന് പന്നുന്‍ പരസ്യമായി പറഞ്ഞിട്ടുണ്ട്.
യു.എസ് പ്രോസിക്യൂട്ടര്‍ തുറന്ന കോടതിയില്‍ തെളിവുകള്‍ ഹാജരാക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. പരമാവധി 15 മിനിറ്റ് ദൈര്‍ഘ്യമുള്ള ഓഡിയോ, വീഡിയോ ദൃശ്യങ്ങള്‍ ശിക്ഷാവിധി പ്രഖ്യാപിക്കുന്ന സമയത്ത് കോടതിയില്‍ പ്രദര്‍ശിപ്പിക്കും. കൂടാതെ ഇരുനൂറോളം കാണികള്‍ ഈ വാദം കേള്‍ക്കാന്‍ വരാന്‍ സാധ്യതയുള്ളതിനാല്‍ വലിയ ജനക്കൂട്ടത്തെ ഉള്‍ക്കൊള്ളാന്‍ വിശാലമായ കോടതിമുറി ഒരുക്കണമെന്നും പ്രോസിക്യൂട്ടര്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

.jpg)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.