ചേരാനെല്ലൂര്‍ അപകടം; ജഡ്ജിക്കെതിരായ പരാതിയില്‍ ഇന്ന് മൊഴി എടുക്കും: 17കാരന്റെ ചിത്രങ്ങള്‍ പ്രചരിപ്പിച്ച 18 പേര്‍ക്കെതിരെ കേസ്;

ചേരാനെല്ലൂര്‍ അപകടം; ജഡ്ജിക്കെതിരായ പരാതിയില്‍ ഇന്ന് മൊഴി എടുക്കും: 17കാരന്റെ ചിത്രങ്ങള്‍ പ്രചരിപ്പിച്ച 18 പേര്‍ക്കെതിരെ കേസ്;

 കൊച്ചി: കണ്ടെയ്‌നര്‍ റോഡില്‍ സ്‌കൂട്ടര്‍ യാത്രക്കാരന്‍ ആഡംബരക്കാര്‍ കാറിടിച്ചു മരിച്ച സംഭവത്തില്‍ കാറോടിച്ച പതിനേഴുകാരന്റെ പേരുവിവരങ്ങള്‍ വെളിപ്പെടുത്തിയവര്‍ക്കെതിരെ പൊലീസ് കേസ് എടുത്തു.

പേരും ചിത്രവും വെളിപ്പെടുത്തിയെന്ന പരാതിയില്‍ പതിനെട്ടുപേര്‍ക്കെതിരെയാണ് കേസ് എടുത്തത്. കഴിഞ്ഞ ദിവസം ഇതുമായി ബന്ധപ്പെട്ട് എന്തുനടപടിയാണ് എടുത്തിട്ടുള്ളതെന്ന് കേസ് പരിഗണിക്കുന്ന കോടതി പൊലീസിനോട് ആരാഞ്ഞിരുന്നു. ഇതേതുടര്‍ന്നാണ് 18 പേര്‍ക്കെതിരെ കൊച്ചി സിറ്റി സൈബര്‍ പൊലീസ് കേസ് എടുത്തത്.

അപകടത്തില്‍ മരിച്ച ജയബാലകൃഷ്ണന്റെ കുടുംബം പുതിയതായി നല്‍കിയ പരാതിയില്‍ ക്രൈംബ്രാഞ്ച് ബുധനാഴ്ച മൊഴിയെടുക്കും. പതിനേഴുകാരന്റെ അച്ഛനായ ജഡ്ജിക്കെതിരെ ഗുരുതരമായ ആരോപണങ്ങളാണ് കുടുംബം ചേരാനെല്ലൂര്‍ പൊലീസിന് നല്‍കിയ പരാതിയില്‍ പറഞ്ഞിട്ടുള്ളത്.

 അപകടം നടന്ന സമയം മുതല്‍ മൂന്നുമണിക്കൂറോളം സംഭവസ്ഥലത്ത് തങ്ങിയ ജഡ്ജി തെളിവുകള്‍ നശിപ്പിക്കാനും അന്വേഷണം വഴിതിരിച്ചുവിടാനും ഇടപെടല്‍ നടത്തിയെന്നുമാണ് പരാതി.

സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തണമെന്നും പ്രത്യേക എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നുമാണ് ആവശ്യം. ഈ പരാതി കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ചിന് കൈമാറിയതായി കഴിഞ്ഞ ദിവസം കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ ആര്‍ നിശാന്തിനി പറഞ്ഞിരുന്നു. 

ഇതിന്റെ തുടര്‍ച്ചയെന്ന നിലയിലാണ് ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചത്. ബുധനാഴ്ച രാവിലെ 11.30ന് ക്രൈംബ്രാഞ്ചിന്റെ കൊച്ചിയിലെ ഓഫീസില്‍ മൊഴി രേഖപ്പെടുത്തുന്നതിനായി വിളിച്ചിട്ടുണ്ടെന്ന് ജയബാലകൃഷ്ണന്റെ മകള്‍ ഭദ്രകീര്‍ത്തി പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

കേരളത്തിലെ ക്രൈസ്തവ ദേവാലയങ്ങളിൽ എന്താണ് സംഭവിക്കുന്നത്? കരുവാരക്കുണ്ട് സംഭവം ചർച്ചയാകുന്നു!

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network