തിരുവനന്തപുരം: പെട്രോളില്‍ എഥനോളിന്‍റെ അളവ് അറിയാൻ കേരളത്തിലും പരിശോധന തുടങ്ങി. കർണാടകയില്‍ എഥനോള്‍ അളവ് കൂടുതലാണെന്ന കണ്ടത്തലിന് പിന്നാലെയാണ് കേരളത്തിലെ നാല് ജില്ലകളില്‍ പരിശോധന നടത്തുന്നത്.
തിരുവനന്തപുരം, എറണാകുളം കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ പമ്പുകളില്‍ രാവിലെയോടെ പരിശോധന നടന്നു. ആറു സാമ്പിളുകളാണ് ശേഖരിച്ചരിച്ചത്. ഓയില്‍ കമ്പനികളുടെ പ്രതിനിധികളുടെ സാന്നിധ്യത്തില്‍ ആയിരുന്നു സാമ്പിള്‍ ശേഖരണം. മുൻവിധിയോടെയുള്ള പരിശോധന അല്ലെന്നും എന്നാല്‍ എഥനോള്‍ കൂടുതല്‍ ഉണ്ടെങ്കില്‍ പ്രോസിക്യൂഷൻ നടപടികള്‍ സ്വീകരിക്കുമെന്നും ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി അനൂപ് ജേക്കബ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.ജനങ്ങള്‍ക്ക് സത്യം അറിയാം
കർണാടക സർക്കാർ നടത്തിയ പരിശോധനയില്‍ 31 ശതമാനം വരെ എഥനോള്‍ പെട്രോളില്‍ ഉള്ളതായി കണ്ടെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് മുഖ്യമന്ത്രി വി ഡി സതീശനും ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രിയും തമ്മില്‍ ചർച്ച നടത്തി കേരളത്തില്‍ പരിശോധനയ്ക്ക് തീരുമാനിച്ചത്.
തിരുവനന്തപുരം, എറണാകുളം കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ പമ്പുകളില്‍ രാവിലെയോടെ പരിശോധന നടന്നു. ആറു സാമ്പിളുകളാണ് ശേഖരിച്ചരിച്ചത്. ഓയില്‍ കമ്പനികളുടെ പ്രതിനിധികളുടെ സാന്നിധ്യത്തില്‍ ആയിരുന്നു സാമ്പിള്‍ ശേഖരണം.
പരിശോധന ഫലം ലഭിക്കുന്ന മുറയ്ക്കാകും തുടർ നടപടി. എഥനോള്‍ അളവ് കൂടുതലുണ്ടെങ്കില്‍ കോടതിയെ സമീപിക്കാനാണ് സംസ്ഥാന സർക്കാർ നീക്കം. ഇക്കാര്യം മന്ത്രി അനൂപ് ജേക്കബ് തന്നെ വ്യക്കമാക്കി. പെട്രോളില്‍ എഥനോള്‍ കലർത്തുന്നതില്‍ നേരത്തെ തന്നെ വിമർശനമുണ്ട്.
മൈലേജ് കുറയുന്നു, വാഹന തകരാർ സംഭവിക്കുന്നു തുടങ്ങി പരാതികളുണ്ടെന്നും മന്ത്രി വിവരിച്ചു. ഇക്കാര്യത്തില്‍ ജനങ്ങളുടെ ആശങ്ക പരിഹരിക്കലാണ് പ്രധാനം. അതിനാണ് സാംപിള്‍ പരിശോധന നടത്തുന്നതെന്നും പരിശോധന ഫലം വരുമ്പോള്‍ സത്യം അറിയാനാകുമെന്നും അനൂപ് ജേക്കബ് കൂട്ടിച്ചേർത്തു.
ദേശീയ തലത്തിലും നിർണായകം
അതേസമയം എഥനോള്‍ അളവ് കൂടുതലെന്നുള്ള കർണാടകയുടെ കണ്ടെത്തല്‍ ദേശീയതലത്തില്‍ തന്നെ തർക്കത്തിന് വഴി വച്ചിട്ടുണ്ട്. കർണാടക സർക്കാരിന്‍റെ പരിശോധന ഫലത്തെ കേന്ദ്ര സർക്കാർതള്ളിക്കളഞ്ഞിരിക്കുകയാണ്.പെട്രോളിയം കമ്പനികളും തള്ളിയിട്ടുണ്ട്.
അളവ് ശാസ്ത്രീയമല്ലെന്ന വിമർശനമാണ് ഇവർ മുന്നോട്ട് വച്ചിരിക്കുന്നത്. അതിനാല്‍ തന്നെ കേരളത്തിലെ പരിശോധന ഫലം എന്താണെന്നറിയാൻ ദേശീയതലത്തിലും ആകാംക്ഷയാണ്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്‍റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.