'അന്നദാനം നടക്കുന്ന സ്ഥലത്ത് എലിയെ കൊണ്ടിട്ടാല്‍ എന്ത് ചെയ്യും:? ശബരിമലയില്‍ സൂക്ഷ്‌മ നിരീക്ഷണത്തിന് നിര്‍ദേശവുമായി ദേവസ്വം മന്ത്രി,

'അന്നദാനം നടക്കുന്ന സ്ഥലത്ത് എലിയെ കൊണ്ടിട്ടാല്‍ എന്ത് ചെയ്യും:? ശബരിമലയില്‍ സൂക്ഷ്‌മ നിരീക്ഷണത്തിന് നിര്‍ദേശവുമായി ദേവസ്വം മന്ത്രി,

പത്തനംതിട്ട: ശബരിമലയിലെ എല്ലാ രംഗത്തും സൂക്ഷ്‌മ നിരീക്ഷണം നടത്തണമെന്ന് പൊലീസുകാർ ഉള്‍പ്പെടെയുള്ള എല്ലാ ഉദ്യോഗസ്ഥർക്കും നിർദേശം നല്‍കി ദേവസ്വം മന്ത്രി കെ മുരളീധരൻ

പത്തനംതിട്ടയില്‍ അഖിലഭാരത അയ്യപ്പസേവാ സംഘത്തിന്റെ അന്നദാന ഉദ്ഘാടനം നിർവഹിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ കാര്യങ്ങളും മോണിറ്റർ ചെയ്യുന്നുണ്ട്. എല്ലാവരുടെയും പിന്തുണയും അനുഗ്രഹവും ഉണ്ടെങ്കില്‍ മണ്ഡലകാലം വളരെ ഭംഗിയായി നടത്താൻ നമുക്ക് കഴിയും. ഭക്ഷണത്തില്‍പ്പോലും മായം ചേർക്കാൻ തയ്യാറാകുന്ന ചില ശക്തികളുണ്ട്. 

അന്നദാനം നടക്കുന്ന സ്ഥലത്ത് പോയി വല്ല എലിയെയും കൊണ്ടിട്ടാല്‍ എന്ത് ചെയ്യും? അതൊക്കെ പരിശോധിക്കാൻ പറഞ്ഞിട്ടുണ്ട്. ചെറുതായി സംഭവിക്കാനിടയുള്ള പാളിച്ചകള്‍പോലും സംഭവിക്കാതിരിക്കാനുള്ള മുൻകരുതല്‍ സർക്കാർ സ്വീകരിച്ചിട്ടുണ്ട്' - കെ മുരളീധരൻ പറഞ്ഞു.

അതേസമയം, ശബരിമല മണ്ഡല - മകരവിളക്ക്കാല മഹോത്സവത്തിന്റെ ഭാഗമായി വിവര പൊതുജന സമ്പർക്ക വകുപ്പ് സന്നിധാനത്ത് ആരംഭിച്ച മീഡിയ സെന്ററിന്റെ ഉദ്ഘാടനവും മന്ത്രി കെ മുരളീധരൻ നിർവഹിച്ചു.

 മണ്ഡലകാലത്ത് വാർത്തകളുടെയും മാദ്ധ്യമങ്ങളുടെയും ഏകോപനവും നിർവഹിക്കുന്നതിനായി ഉദ്യോഗസ്ഥരുടെ സേവനം മീഡിയ സെന്ററില്‍ ലഭ്യമാണ്. ശബരിമല എഡിഎം ദിലീപ് കെ കൈനക്കര, പിആർഡി ഇൻഫർമേഷൻ ഓഫീസർ കെ എസ് സുമേഷ് തുടങ്ങിയവർ ചടങ്ങില്‍ പങ്കെടുത്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

കേരളത്തിലെ ക്രൈസ്തവ ദേവാലയങ്ങളിൽ എന്താണ് സംഭവിക്കുന്നത്? കരുവാരക്കുണ്ട് സംഭവം ചർച്ചയാകുന്നു!

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network