അമ്മയെ കുത്തിപ്പരിക്കേല്‍പ്പിച്ചതിന് പിന്നാലെ പത്താം നിലയില്‍നിന്ന് ചാടി: വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം!,

അമ്മയെ കുത്തിപ്പരിക്കേല്‍പ്പിച്ചതിന് പിന്നാലെ പത്താം നിലയില്‍നിന്ന് ചാടി: വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം!,

ഗുവാഹത്തി: അസമിലെ ഗുവാഹത്തിയില്‍ അമ്മയെ കുത്തിപ്പരിക്കേല്‍പ്പിച്ചെന്ന് ആരോപിക്കപ്പെട്ട സ്കൂള്‍ വിദ്യാർഥി, കെട്ടിടത്തിന്‍റെ പത്താം നിലയില്‍നിന്ന് വീണ് മരിച്ചു.

സംഭവത്തിന് പിന്നാലെ സ്കൂളിലെ വാട്സ്‌ആപ്പ് ഗ്രൂപ്പില്‍ വിദ്യാർഥി അയച്ച സന്ദേശങ്ങളാണ് സംഭവത്തിന്‍റെ വിവരം പുറത്തറിയാൻ സഹായിച്ചതെന്ന് റിപ്പോർട്ടുകള്‍ പറയുന്നു. അമ്മ ചന്ദ്രാണി കലിതയെ (50) ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അമ്മയെ കുത്തിപ്പരിക്കേല്‍പ്പിച്ചു

ഗുവാഹത്തിയിലെ ബാമുനിമൈദാം മേഖലയിലെ ജ്യോതിനഗറിലുള്ള വീട്ടില്‍ കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. ഗുരുകുല്‍ ഗ്രാമർ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിയായ അരുണാഭ് കലിത അമ്മയെ മൂർച്ചയുള്ള ആയുധം ഉപയോഗിച്ച്‌ ആക്രമിച്ചെന്ന് റിപ്പോർട്ടുകള്‍ പറയുന്നു.

 ഇതിന് പിന്നാലെ വീട്ടില്‍നിന്ന് ഇറങ്ങിയ വിദ്യാർഥി സ്കൂള്‍ വാട്സ്‌ആപ്പ് ഗ്രൂപ്പില്‍ സംഭവം വിവരിച്ച്‌ സന്ദേശമയച്ചു. അമ്മയ്ക്ക് പരിക്കേറ്റിട്ടുണ്ടെന്നും വീട് കണ്ടെത്തി അമ്മയെ സഹായിക്കണമെന്നും വിദ്യാർത്ഥിനി തന്‍റെ സഹപാഠികളോട് ആവശ്യപ്പെട്ടതായാണ് വിവരം.

സന്ദേശം ശ്രദ്ധയില്‍പ്പെട്ട സ്കൂള്‍ പ്രിൻസിപ്പല്‍ ഉടൻ പൊലീസിനെ വിവരമറിയിച്ചു. പൊലീസ് വീട്ടിലെത്തിയപ്പോള്‍ രക്തത്തില്‍ കുളിച്ച നിലയില്‍ ചന്ദ്രാണിയെ കണ്ടെത്തി. ഇവരെ ഉടൻ ഗുവാഹത്തി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

അതിനിടെ, നഗരത്തിലെ എബിസി മേഖലയിലുള്ള മയൂർ ഹൈറ്റ്സ് കെട്ടിടത്തിന്‍റെ പത്താം നിലയില്‍നിന്ന് ഒരു വിദ്യാർത്ഥി വീണെന്ന വിവരമെത്തി. അന്വേഷണത്തില്‍ അത് സന്ദേശമയച്ച വിദ്യാർത്ഥിയാണെന്ന് കണ്ടെത്തുകയായിരുന്നെന്നും റിപ്പോർട്ടുകള്‍ പറയുന്നു. ചന്ദ്രാണിയുടെ തലയ്ക്കും മുഖത്തും ഗുരുതര പരിക്കുകളുണ്ടായിരുന്നുവെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. 

ഇവർ ഇപ്പോള്‍ ഭക്ഷണം കഴിച്ച്‌ തുടങ്ങിയെന്നും റിപ്പോർട്ടുണ്ട്. പഠനത്തില്‍ മിടുക്കനായിരുന്ന അരുണാഭ് ഒളിമ്പ്യാഡ് മത്സരത്തില്‍ സ്വർണമെഡല്‍ നേടിയിരുന്നതായും ബന്ധുക്കള്‍ പറഞ്ഞു. അതേസമയം സംഭവത്തിന് പിന്നിലെ കാരണം വ്യക്തമല്ല. പൊലീസ് അന്വേഷണം തുടരുകയാണ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

കേരളത്തിലെ ക്രൈസ്തവ ദേവാലയങ്ങളിൽ എന്താണ് സംഭവിക്കുന്നത്? കരുവാരക്കുണ്ട് സംഭവം ചർച്ചയാകുന്നു!

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network