വിശ്വസിച്ചാലും ഇല്ലെങ്കിലും: ഈ തടാകത്തില്‍ വീണാല്‍ കല്ലാകും? അടുത്തെത്തിയാല്‍ അപകടം, ചുവന്ന വെള്ളത്തിന് പിന്നിലെ രഹസ്യം,

വിശ്വസിച്ചാലും ഇല്ലെങ്കിലും: ഈ തടാകത്തില്‍ വീണാല്‍ കല്ലാകും? അടുത്തെത്തിയാല്‍ അപകടം, ചുവന്ന വെള്ളത്തിന് പിന്നിലെ രഹസ്യം,

ടാൻസാനിയ: ഇന്നും വിചിത്രമായി തുടരുന്ന നിരവധി സ്ഥലങ്ങള്‍ ഭൂമിയിലുണ്ട്. അത്തരമൊരു വിസ്മയമാണ് ടാൻസാനിയയിലെ നാട്രോണ്‍ തടാകം.

ഭംഗികണ്ട് ഈ തടാകത്തിന് അടുത്തെത്തുന്നതിന് മുൻപ് അതിന്റെ ഭയപ്പെടുത്തുന്ന മുഖവും മനസിലാക്കണം. ചുവന്ന ജലമുള്ള ഈ തടാകം ജീവജാലങ്ങളെ കല്ലാക്കി മാറ്റുമത്രെ. കേട്ടാല്‍ വിശ്വസിക്കാൻ പറ്റില്ലെങ്കിലും ഇത് സത്യമാണ് അതിന് പിന്നാലെ ശാസ്ത്രീയ കാരണങ്ങള്‍ നോക്കാം.

 നട്രോണ്‍ തടാകം

വടക്കൻ ടാൻസാനിയയില്‍ 'ഓള്‍ ഡോയിൻയോ ലെൻഗായി' എന്ന അഗ്നിപർവതത്തിന് സമീപമാണ് 'ലേക് നാട്രോണ്‍' സ്ഥിതി ചെയ്യുന്നത്. 56 കിലോമീറ്റർ നീളവും 22 കിലോമീറ്റർ വീതിയുമുള്ള ഈ തടാകത്തിലെ ജലത്തിന് ചുവപ്പ്, ഓറഞ്ച് നിറമാണ്. 

2013ല്‍ വടക്കൻ ടാൻസാനിയയില്‍ ഒരു വിനോദയാത്രയ്ക്കിടെ ബ്രിട്ടീഷ് ഫോട്ടോഗ്രഫർ നിക്ക് ബ്രാൻഡിന്റാണ് ഈ തടാകത്തിന്റെ ചിത്രങ്ങള്‍ പകർത്തി പുറംലോകത്തെത്തിച്ചത്. കല്ലില്‍ കൊത്തിയ പക്ഷികളുടെയും വവ്വാലുകളുടെയും ചിത്രങ്ങളായിരുന്നു അത്. മരിച്ച പക്ഷികള്‍ കല്ലായി നില്‍ക്കുന്ന ചിത്രം ലോകത്ത് വലിയ ശ്രദ്ധനേടി.

കാരണം

കാണാൻ മനോഹരമാണെങ്കിലും നാട്രോണ്‍ തടാകത്തിലെ വെള്ളം വളരെ ക്ഷാരഗുണങ്ങളുള്ള ഒന്നാണ്. ഇതിലെ pH 10.5 വരെ ഉയർന്നതായിരുന്നു. സോഡിയം കാർബണേറ്റ്, സോഡിയം ബൈകാർബണേറ്റ് എന്നിവയുടെ ഉയർന്ന സാന്ദ്രത ഈ വെള്ളത്തിലുണ്ട്. വരണ്ട പ്രദേശമായതിനാല്‍ ഇവിടെ മഴ തീരെ ലഭിക്കില്ല. ചില നദികളില്‍ നിന്നും ചൂടുനീരുറവകളില്‍നിന്നും മാത്രമാണ് തടാകത്തിലേക്ക് വെള്ളമെത്തുന്നത്.

 തടാകത്തിന് സമീപമുള്ള ഓള്‍ ഡോയിൻയോ ലെംഗൈ എന്ന അഗ്നിപർവതം തടാകത്തിന്റെ പ്രതികൂല സാഹചര്യങ്ങള്‍ക്ക് ഒരു പരിധി വരെ കാരണമാകുന്നുണ്ട്. നാട്രോകാർബണേറ്റുകള്‍ പുറപ്പെടുവിക്കുന്ന ഒരേയൊരു സജീവ അഗ്നിപർവതമാണിത്.

 ഈ തടാകത്തിലെ ജലത്തിന് കടലിലേക്കോ വലിയ നദികളിലേക്കോ ഒഴുകിപ്പോകാൻ ഒരു മാർഗവുമില്ല എന്നതാണ് മറ്റൊരു കാര്യം. അഗ്നിപർവതത്തില്‍ നിന്നുള്ള നാട്രോകാർബണേറ്റ് ലാവ പക്ഷികള്‍ക്കും മൃഗങ്ങള്‍ക്കും മനുഷ്യനും വരെ അപകടകരമാണ്. അങ്ങനെയാണ് തടാകത്തിന് നാട്രോണ്‍ എന്ന പേര് ലഭിച്ചതെന്നാണ് വിവരം.

കല്ലായി മാറുമോ?

തടാകത്തില്‍ എത്തുന്ന പക്ഷികള്‍ ഉടൻ തന്നെ കല്ലായി മാറുന്നില്ലെന്നാണ് വിദഗ്ധർ പറയുന്നത്. ക്ഷാരഗുണമുള്ള വെള്ളത്തില്‍ അടങ്ങിയിരിക്കുന്ന ധാതുക്കള്‍ ചത്ത പക്ഷികളുടെയും മൃഗങ്ങളുടെയും ശരീരത്തില്‍ അടിഞ്ഞുകൂടുകയും തല്‍ഫലമായി അവ കല്ലുകള്‍ക്ക് സമാനമായ കട്ടിയുള്ള ഒന്നായി മാറുകയും ചെയ്യുന്നുവെന്ന് ശാസ്ത്രജ്ഞർ വ്യക്തമാക്കുന്നു. '

കാല്‍സിഫിക്കേഷൻ' എന്നാണ് ഇതിന് വിളിക്കുന്നത്. തടാകത്തിലെ ഉയർന്ന താപനില അവിടത്തെ സാഹചര്യങ്ങളെ കൂടുതല്‍ ദുഷ്കരമാക്കുന്നു. കഠിനമായ ചൂടുള്ള സമയങ്ങളില്‍ വെള്ളത്തിന്റെ താപനില ഏകദേശം 60 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയർന്നേക്കാം. അമിതമായ ചൂടും ഉയർന്ന ക്ഷാരഗുണവുമുള്ള വെള്ളം പല ജീവികള്‍ക്കും മരണകാരണമായേക്കാം. എന്നാല്‍ തടാകത്തിലെ വെള്ളത്തില്‍ തൊടുന്ന ആരും ഉടൻ തന്നെ കല്ലായി മാറില്ല.

 ഫ്ലെമിംഗോ

തടാകത്തിലെ ജലം മാരകമായി അറിയപ്പെടുന്നുണ്ടെങ്കിലും ഫ്ലെമിംഗോകള്‍ക്ക് അങ്ങനെയല്ല. കിഴക്കൻ ആഫ്രിക്കയിലെ 2.5 ദശലക്ഷം ഫ്ലെമിംഗോകളുടെ ഏക സ്ഥിരമായ പ്രജനന മേഖലയാണ് ഈ തടാകവും അതിന്റെ പരിസരപ്രദേശങ്ങളും. 

മുട്ടയിടാനും ഈ പക്ഷികള്‍ ഇവിടം തിരഞ്ഞെടുക്കുന്നു. ഫ്ലെമിംഗോകളെ സംബന്ധിച്ചിടത്തോളം നാട്രോണ്‍ തടാകം ഭക്ഷണവും സംരക്ഷണവും ഒരുപോലെ നല്‍കുന്നു. ഈ തടാകത്തിലെ ജലത്തില്‍ വളരുന്ന പ്രത്യേകതരം ആല്‍ഗകളും സൂക്ഷ്മജീവികളുമാണ് ഇവ ഭക്ഷണമാക്കുന്നത്. 

തടാകത്തിലേക്ക് മറ്റ് മൃഗങ്ങളോ വേട്ടക്കാരോ എത്തുന്നില്ല. ഇത് ഇവയുടെ കുഞ്ഞുങ്ങള്‍ക്കും മുട്ടകള്‍ക്കും കൂടുതല്‍ സുരക്ഷിതത്വം നല്‍കുന്നു. മനുഷ്യരെ ഈ തടാകം കല്ലായി മാറ്റുമോ എന്നത് സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമല്ല. എന്നാല്‍ ഈ തടാകത്തിലെ വെള്ളം കുടിക്കുന്നതോ അതില്‍ നീന്തുന്നതോ മനുഷ്യന് ദോഷമായി വരാൻ സാദ്ധ്യതയുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

കേരളത്തിലെ ക്രൈസ്തവ ദേവാലയങ്ങളിൽ എന്താണ് സംഭവിക്കുന്നത്? കരുവാരക്കുണ്ട് സംഭവം ചർച്ചയാകുന്നു!

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network