കോട്ടയം: ചൊവ്വാഴ്ച വൈകിട്ട് മുതല്‍ കുമാരനല്ലൂരില്‍ നിന്ന് കാണാതായ യുവതിയുടെ മൃതദേഹം മീനച്ചിലാറ്റിന്റെ കൈവഴിയില്‍ കണ്ടെത്തി.
കുമാരനല്ലൂർ കടവില്‍ നിമിഷ ഷാജിയെയാണ് (26) മരിച്ച നിലയില്‍ കണ്ടെത്തിയത്. യുവതിയെ കാണാതായതോടെ ബന്ധുക്കള്‍ ഇന്നലെ ഗാന്ധിനഗർ പൊലീസില്‍ പരാതി നല്‍കിയിരുന്നു.പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ ഇന്ന് രാവിലെ ഏഴ് മണിയോടെ കുമാരനല്ലൂർ വടക്കേ നടയ്ക്ക് സമീപത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്. കോട്ടയത്ത് നിന്നുള്ള അഗ്നിരക്ഷാ സേന കരയ്ക്കെത്തിച്ച മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. സംഭവത്തില്‍ ഗാന്ധിനഗർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.