ന്യൂഡൽഹി: ഭാരത് ഉച്ചകോടിയില്‍ ഇന്ത്യാ വിരുദ്ധ പ്രസ്താവനകള്‍ നടത്തി രാജ്യത്തെ അപമാനിക്കാൻ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ശ്രമിച്ചതായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.
കഴിഞ്ഞ രണ്ടു ദിവസമായി കോണ്‍ഗ്രസ് പാർട്ടി ഹൈദരാബാദില്‍ 'ഭാരത് ഉച്ചകോടി 2026' സംഘടിപ്പിച്ചു. രാജ്യത്തുനിന്നും വിദേശത്തുനിന്നുമുള്ള ഇടതുപക്ഷ പ്രത്യയശാസ്ത്ര പ്രചാരകരെ അവർ ഇന്ത്യയിലേക്ക് ക്ഷണിച്ചു, കോണ്‍ഗ്രസിന്റെ യുവരാജാവും അവിടെയെത്തിയിരുന്നുവെന്ന് കേന്ദ്ര മന്ത്രി പറഞ്ഞു.ഭാരത് ഉച്ചകോടി എന്ന് പേരിട്ടിട്ടും, അന്താരാഷ്ട്ര സമ്മേളനത്തില്‍ ഇന്ത്യാ വിരുദ്ധ അഭിപ്രായങ്ങള്‍ പ്രകടിപ്പിച്ച് ലോകമെമ്പാടും ഇന്ത്യയെ അപകീർത്തിപ്പെടുത്തുന്ന ജോലിയാണ് രാഹുല്‍ ഗാന്ധി ചെയ്തതെന്നും ബി.ജെ.പി നേതാവ് കൂട്ടിച്ചേർത്തു.
തുടർച്ചയായ മൂന്ന് തിരഞ്ഞെടുപ്പ് തോല്‍വികളില്‍ നിന്നുണ്ടായ നിരാശയാണ് കോണ്‍ഗ്രസിന്റെ ഇത്തരം പ്രവൃത്തികള്‍ക്ക് കാര്യമെന്നും അദ്ദേഹം ആരോപിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പുകളിലെ തോല്‍വികളുടെ നിരാശയാണ് കോണ്‍ഗ്രസ് പാർട്ടി വിവിധ രീതികളില്‍ പുറത്തെടുക്കുന്നതെന്നും ബി.ജെ.പി നേതാവ് വ്യക്തമാക്കി.
മുൻ യു.പി.എ സർക്കാരിന്റെ കാലത്ത് 12 ലക്ഷം കോടി രൂപയുടെ അഴിമതികളാണ് പാർട്ടി നടത്തിയതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മഹാരാഷ്ട്രയിലെ ജനങ്ങളോടും രാജ്യത്തുടനീളമുള്ള ജനങ്ങളോടുമായി താൻ ഇക്കാര്യം പറയുകയാണ്. കോണ്‍ഗ്രസുകാരെ എവിടെ കണ്ടാലും ചോദിക്കുക, തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതും തോല്‍ക്കുന്നതും ജയിക്കുന്നതുമെല്ലാം ഒരു പാർട്ടിയുടെ നേതാക്കളുടെ പ്രകടനത്തെ ആശ്രയിച്ചാണ്.
നിങ്ങള്‍ക്ക് 10 വർഷം അവസരം നല്‍കി, നിങ്ങള്‍ 12 ലക്ഷം കോടി രൂപയുടെ അഴിമതിയും കുംഭകോണങ്ങളുമാണ് നടത്തിയത്. രാജ്യത്തെ ജനം കൈപിടിച്ചുയർത്തി ഡെല്‍ഹിയിലെ ഭരണത്തില്‍ നിന്ന് പുറത്താക്കുകയും നരേന്ദ്ര മോദിയെ പ്രധാനമന്ത്രിയാക്കുകയും ചെയ്തു. എന്നാല്‍ കഴിഞ്ഞ 12 വർഷത്തിനിടയില്‍ നരേന്ദ്ര മോദിക്കെതിരെ നാലണയുടെ അഴിമതി ആരോപണം പോലും ഉയർന്നിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഹൈദരാബാദില്‍ നടന്ന പരിപാടിയില്‍ ഇറ്റാലിയൻ രാഷ്ട്രീയ നേതാവ് ജിയാക്കോമോ ഫിലിബെക്ക് 'വോട്ട് ചോർ, ഗഡ്ഡി ചോദ്' എന്ന മുദ്രാവാക്യം വിളിച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടയിലാണ് അമിത് ഷായുടെ ഈ പരാമർശങ്ങള്‍. വോട്ടർ പട്ടികയിലെ പ്രത്യേക തീവ്ര പുനഃപരിശോധനാ വിവാദവുമായി ബന്ധപ്പെട്ട് വിദേശ രാഷ്ട്രീയക്കാരൻ ഈ പരാമർശങ്ങള്‍ നടത്തിയപ്പോള്‍ രാഹുല്‍ ഗാന്ധി ചിരിക്കുകയും കയ്യടിക്കുകയുമാണ് ചെയ്തത്.
യൂറോപ്യൻ സോഷ്യലിസ്റ്റ് പാർട്ടിയുടെ സെക്രട്ടറി ജനറലായ ഫിലിബെക്ക്, സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കവെ, വോട്ടർ പട്ടികയിലെ ആശങ്കകള്‍ ഉയർത്തുന്നതിലും 'ഒരാള്‍ക്ക് ഒരു വോട്ട്' എന്ന തത്വം സംരക്ഷിക്കുന്നതിലും രാഹുല്‍ ഗാന്ധിയെ പ്രശംസിച്ചിരുന്നു. ഡല്‍ഹി രാംലീലാ മൈതാനത്ത് രണ്ടാഴ്ച മുമ്പ് പ്രതിപക്ഷ നേതാക്കളും പിന്തുണയ്ക്കാരും ചേർന്ന് നടത്തിയ മാർച്ചുകളെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.