മട്ടന്നൂർ: മട്ടന്നൂരിൽ അമ്മയും മകനും വെട്ടേറ്റ് മരിച്ചു. നവീൻ കൃഷ്ണ (21), അമ്മ ജ്യോതി (56) എന്നിവരാണ് മരിച്ചത്.
മട്ടന്നൂർ ലയൺസ് ക്ലബ്ബ് റോഡിലെ 'നന്ദനം' എന്ന വീടിന്റെ രണ്ടാം നിലയിലാണ് ഇരുവരെയും വെട്ടേറ്റ് ചോരയിൽ കുളിച്ച നിലയിൽ കണ്ടെത്തിയത്.തുടർന്ന് പൊലീസും നാട്ടുകാരും ചേർന്ന് തലശേരിയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രാവിലെ ഒൻപതരയോടെയാണ് സംഭവം നടക്കുന്നത്.കഴിഞ്ഞ മാർച്ചിൽ സർവീസിൽ നിന്നും വിരമിച്ച അധ്യാപികയാണ് ജ്യോതി. ഇവരുടെ ഭർത്താവ് രാജേന്ദ്രൻ റിട്ട. കെഎസ്ഇബി. ജീവനക്കാരനാണ്.
0
ചൊവ്വാഴ്ച, നവംബർ 10, 2026
അദ്ദേഹം രാവിലെ ടൗണിൽ പോയി മടങ്ങിവന്നപ്പോഴാണ് വീടിനുള്ളിൽ ഇരുവരെയും വെട്ടേറ്റ നിലയിൽ കണ്ടെത്തിയത്. അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കിയതായാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ മട്ടന്നൂർ പൊലീസ് കേസെടുത്ത് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.