മീന്‍ മുള്ള് ചതിച്ചു: വീട്ടുകാരറിയാതെ വര്‍ഷങ്ങളായി മീൻ കഴിച്ചു; ഒടുവിൽ തൊണ്ടയില്‍ മുള്ള് കുടുങ്ങിയതോടെ വയോധികൻ്റെ കള്ളം പൊളിഞ്ഞു,

മീന്‍ മുള്ള് ചതിച്ചു: വീട്ടുകാരറിയാതെ വര്‍ഷങ്ങളായി മീൻ കഴിച്ചു; ഒടുവിൽ തൊണ്ടയില്‍ മുള്ള് കുടുങ്ങിയതോടെ വയോധികൻ്റെ കള്ളം പൊളിഞ്ഞു,

കാണ്‍പൂർ: കുടുംബത്തിലെ ആരും അറിയാതെ വർഷങ്ങളായി മീൻ കഴിച്ചിരുന്ന 77കാരന്റെ രഹസ്യം ഒടുവില്‍ പുറത്തായി മീൻ കഴിക്കുന്നതിനിടെ തൊണ്ടയില്‍ മുള്ള് കുടുങ്ങിയതോടെയാണ് വീട്ടുകാരറിയാതെ സൂക്ഷിച്ചിരുന്ന ശീലം പുറത്തുവന്നത്.

ഏഴ് ദിവസത്തോളം തൊണ്ടയില്‍ മുള്ളുമായി ബുദ്ധിമുട്ടിയ വയോധികന്റെ മുള്ള് ഒടുവില്‍ ഡോക്ടർമാർ വിജയകരമായി പുറത്തെടുത്തു. കാണ്‍പൂരിലെ ബര്രയില്‍ താമസിക്കുന്ന ഗംഗാ ബക്ഷിനാണ് ഈ ദുരനുഭവമുണ്ടായത്. മീൻ കഴിക്കാൻ ഏറെ ഇഷ്ടമായിരുന്നെങ്കിലും കുടുംബത്തിലെ എല്ലാവരും സസ്യാഹാരികളായതിനാല്‍ വീട്ടുകാരുടെ കണ്ണുവെട്ടിച്ചായിരുന്നു അദ്ദേഹം മീൻ കഴിച്ചിരുന്നത്.

ഒക്ടോബർ 25ന് മീൻ കഴിക്കുന്നതിനിടെയാണ് തൊണ്ടയില്‍ മുള്ള് കുടുങ്ങിയത്. ഇതോടെ ഭക്ഷണം കഴിക്കാനോ വെള്ളം ഇറക്കാനോ കഴിയാത്ത അവസ്ഥയിലായി. ആദ്യം വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയെങ്കിലും മുള്ള് പുറത്തെടുക്കാൻ സാധിച്ചില്ല.

രോഗിയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച്‌ ഡോക്ടർമാർ ചോദിച്ചപ്പോള്‍ കുടുംബം തങ്ങള്‍ പൂർണമായും സസ്യാഹാരം മാത്രം കഴിക്കുന്നവരാണെന്നും വീട്ടില്‍ ആരും മീൻ കഴിക്കാറില്ലെന്നും അറിയിച്ചു. എന്നാല്‍ പരിശോധനയില്‍ തൊണ്ടയില്‍ കുടുങ്ങിയത് മത്സ്യത്തിന്റെ മുള്ളാണെന്ന് വ്യക്തമായതോടെ വയോധികന്റെ രഹസ്യഭക്ഷണശീലം പുറത്തായി.

തുടർന്ന് കാണ്‍പൂരിലെ ലാലാ ലജ്പത് റായ് ആശുപത്രിയില്‍ നടത്തിയ ചികിത്സയിലാണ് തൊണ്ടയില്‍ കുടുങ്ങിയ മുള്ള് വിജയകരമായി പുറത്തെടുത്തത്. ഇതോടെ കുടുംബത്തെ അറിയിക്കാതെ മീൻ കഴിച്ചിരുന്ന 77കാരന്റെ രഹസ്യം വീട്ടുകാരും അറിഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

കേരളത്തിലെ ക്രൈസ്തവ ദേവാലയങ്ങളിൽ എന്താണ് സംഭവിക്കുന്നത്? കരുവാരക്കുണ്ട് സംഭവം ചർച്ചയാകുന്നു!

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network