ബുള്ളറ്റ് പ്രൂഫ് ഗ്ലാസിനകത്തായാലും കൊല്ലും: അമിതാഭ് ബച്ചനും അഭിഷേക് ബച്ചനും വധഭീഷണി, സുരക്ഷ ശക്തമാക്കി മുംബൈ പൊലീസ്

ബുള്ളറ്റ് പ്രൂഫ് ഗ്ലാസിനകത്തായാലും കൊല്ലും: അമിതാഭ് ബച്ചനും അഭിഷേക് ബച്ചനും വധഭീഷണി, സുരക്ഷ ശക്തമാക്കി മുംബൈ പൊലീസ്

ന്യൂഡൽഹി: ബച്ചൻ കുടുംബത്തിന് വീണ്ടും വധഭീഷണി. അമിതാഭ് ബച്ചനും അഭിഷേക് ബച്ചനുമാണ് വധഭീഷണി. എത്ര വലിയ ബുളളറ്റ് പ്രൂഫ് ഗ്ലാസിനകത്തായാലും കൊല്ലുമെന്നാണ് ഭീഷണി സന്ദേശത്തില്‍ പറയുന്നത്.

ഗുണ്ടാ നേതാവ് ഗോള്‍ഡി ദില്ലന്റെ പേരിലാണ് ഭീഷണി പോസ്റ്റ്. തന്റെ കൂട്ടാളികളാണ് പിടിയിലായതെന്നും ദില്ലൻ പറയുന്നു. മുംബൈയില്‍ 200 ലധികം ഷൂട്ടർമാരുണ്ടെന്നും സന്ദേശത്തിലുണ്ട്. ലോറൻസ് ബിഷ്‌ണോയ് സംഘവുമായി ബന്ധമുളള പിടികിട്ടാപ്പുളളിയാണ് 

ഗോള്‍ഡി ദില്ലൻ. ദില്ലിയില്‍ പിടിയിലായ ലോറൻസ് ബിഷ്ണോയി സംഘത്തിലെ രണ്ട് ഷൂട്ടർമാർ ഉന്നമിട്ടത് അമിതാഭ് ബച്ചനെ എന്ന് സ്പെഷ്യല്‍ സെല്‍ വൃത്തങ്ങള്‍ വ്യക്തമാക്കിയിരുന്നു. സല്‍മാൻ ഖാൻ, ആമിർ ഖാൻ, രണ്‍വീർ സിങ്, കപില്‍ ശർമ, ഗുരു രണ്‍ധാവ തുടങ്ങിയ താരങ്ങളെയും സംഘം ലക്ഷ്യമിട്ടിരുന്നുവെന്നാണ് കണ്ടെത്തല്‍.

അമിതാഭ് ബച്ചന്റെ മുംബൈയിലെ വസതിക്ക് മുന്നില്‍ വെടിവെപ്പ് നടത്താൻ പദ്ധതിയിട്ടെന്ന് അറസ്റ്റിലായ ഷൂട്ടർമാർ ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തിയെന്നാണ് സ്പെഷ്യല്‍ സെല്‍ വൃത്തങ്ങള്‍ പറയുന്നത്. ഇതുസംബന്ധിച്ച്‌ ഗൂഢോലോചനയ്ക്കായി സംഘം മുംബൈയില്‍ എത്തിയിരുന്നു. 

കഴിഞ്ഞ ദിവസമാണ് വികാസ് താക്കൂർ, ദീപക് സിങ് എന്നിവരെ സെപ്ഷ്യല്‍ സെല്‍ പിടികൂടിയത്.മുംബൈ പൊലീസിന്റെ സഹായത്തോടെയാണ് ഇരുവരെയും ദില്ലി പൊലീസ് പിടികൂടിയത്. മുംബൈയില്‍ തുടരാനും ബച്ചന്റെ വസതിക്ക് മുന്നില്‍ ആക്രമണം നടത്താനും ദീപക് സിങ്ങിന് നിർദ്ദേശം ലഭിച്ചിരുന്നുവെന്നാണ് വിവരം.

ഇതിനിടെ തന്റെ കൂട്ടാളികളാണ് പിടിയിലായതെന്ന് അവകാശവാദവുമായി ഗുണ്ടനേതാവ് ഗോള്‍ഡി ദില്ലൻ രംഗത്ത് എത്തി. എത്ര വലിയ ബുളളറ്റ് പ്രൂഫ് ഗ്ലാസിനകത്തായാലും കൊല്ലുമെന്നാണ് ഭീഷണി. മുംബൈയില്‍ 200 ലധികം ഷൂട്ടർമാരുണ്ടെന്നാണ് അവകാശവാദം

. ഭീഷണി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ അമിതാഭ് ബച്ചൻ അതിജീവിച്ചു എന്ന് ഏക്സില്‍ കുറിച്ചു. എന്നാല്‍ ആക്രമണവുമായി ബന്ധപ്പെട്ടാണോ പോസ്റ്റെന്ന് വ്യക്തമല്ല.

സല്‍മാൻ ഖാൻ, ആമിർ ഖാൻ, രണ്‍വീർ സിങ്, കപില്‍ ശർമ, ഗുരു രണ്‍ധാവ എന്നിവരും ഇവരുടെ ഹിറ്റ് ലിസ്റ്റില്‍ ഉണ്ടായിരുന്നു. ഭീഷണി സാഹചര്യം കണക്കിലെടുത്ത് താരങ്ങളുടെ സുരക്ഷ നേരത്തെ മുംബൈ പൊലീസ് കൂട്ടിയിരുന്നു. അതിനിടെ, ഗുജറാത്തിലെ സബർമതി ജയിലില്‍ ലോറൻസ് ബിഷ്ണോയിയെ സന്ദർശിച്ചവരുടെ പട്ടിക ദില്ലി പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. 

ബിഷ്ണോയി ജയിലില്‍ കഴിയുമ്പോഴും പുറത്തുള്ള സംഘത്തെ നിയന്ത്രിക്കുന്നുണ്ടോയെന്നാണ് അന്വേഷണസംഘം പരിശോധിക്കുന്നത്. സന്ദർശകരിലൂടെ നിർദ്ദേശങ്ങള്‍ കൈമാറുന്നുണ്ടോയെന്നും പരിശോധിക്കും.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

കേരളത്തിലെ ക്രൈസ്തവ ദേവാലയങ്ങളിൽ എന്താണ് സംഭവിക്കുന്നത്? കരുവാരക്കുണ്ട് സംഭവം ചർച്ചയാകുന്നു!

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network