ദർശനപുണ്യം തേടി പതിനായിരങ്ങൾ: വൃശ്ചികപ്പുലരിയില്‍ മലചവിട്ടാന്‍ ഭക്തരുടെ തിരക്ക്, കാനന പാത തുറന്നു, വെര്‍ച്വല്‍ ക്യു വഴി ബുക്ക് ചെയ്ത് അറുപതിനായിരം പേര്‍,

ദർശനപുണ്യം തേടി പതിനായിരങ്ങൾ: വൃശ്ചികപ്പുലരിയില്‍ മലചവിട്ടാന്‍ ഭക്തരുടെ തിരക്ക്, കാനന പാത തുറന്നു, വെര്‍ച്വല്‍ ക്യു വഴി ബുക്ക് ചെയ്ത് അറുപതിനായിരം പേര്‍,

ശബരിമല: ഭക്തഹൃദയങ്ങളില്‍ വിശ്വാസത്തിന്റെ പ്രകാശംനിറച്ച് മറ്റൊരു വ്രതകാലംകൂടി. ശബരിമല മണ്ഡലകാല പൂജകള്‍ക്ക് തുടക്കമായി.

മണ്ഡല ഉത്സവത്തിനായി നട തുറന്നതോടെ ഇനി ശബരിമലയിലേക്ക് ഭക്തര്‍ ഒഴുകും. രാവിലെ ഭക്തര്‍ക്കായി കാനനപാത തുറന്നു. വൃശ്ചികപ്പുലരിയില്‍ പുതിയ മേല്‍ശാന്തി സുബ്രഹ്മണ്യന്‍ ശങ്കരന്‍ നമ്പൂതിരിയാണ് ശബരിമല നട തുറന്നത്.

മാളികപ്പുറം നട പുതിയ മേല്‍ശാന്തി ദാമോദരന്‍ നമ്പൂതിരി തുറന്നു. അറുപതിനായിരത്തില്‍ അധികം ഭക്തരാണ് ഇന്ന് ദര്‍ശനത്തിനായി ബുക്ക് ചെയ്തിരിക്കുന്നത്. പുല്ലുമേട്, കരിമല പാതകളിലൂടെയും ഇന്ന് മുതല്‍ തീര്‍ഥാടകരെ കടത്തിവിടും. പന്തളം വലിയകോയിക്കല്‍ ക്ഷേത്രത്തില്‍ ഇന്നുമുതല്‍ തിരുവാഭരണ ദര്‍ശനത്തിനും തുടക്കമായി

മാളികപ്പുറം നട പുതിയ മേല്‍ശാന്തി ദാമോദരന്‍ നമ്പൂതിരി തുറന്നു. അറുപതിനായിരത്തില്‍ അധികം ഭക്തരാണ് ഇന്ന് ദര്‍ശനത്തിനായി ബുക്ക് ചെയ്തിരിക്കുന്നത്. പുല്ലുമേട്, കരിമല പാതകളിലൂടെയും ഇന്ന് മുതല്‍ തീര്‍ഥാടകരെ കടത്തിവിടും. പന്തളം വലിയകോയിക്കല്‍ ക്ഷേത്രത്തില്‍ ഇന്നുമുതല്‍ തിരുവാഭരണ ദര്‍ശനത്തിനും തുടക്കമായി.

മണ്ഡലകാലം ആരംഭിച്ചതോടെ ഇന്ന് കൂടുതല്‍ തീര്‍ഥാടകര്‍ ശബരിമല ദര്‍ശനത്തിന് എത്തും. ഒരു ദിവസം എണ്‍പതിനായിരം പേര്‍ക്കാണ് ദര്‍ശന സൗകര്യം. 66,000 പേര്‍ക്ക് വെര്‍ച്വല്‍ ക്യൂ വഴിയും പതിനാലായിരം പേര്‍ക്ക് തത്സമയ ബുക്കിങിലൂടെയും ദര്‍ശനം നടത്താം.

അതേസമയം നിലയ്ക്കലിലെത്തുന്ന സ്വാമിമാരുടെ തിരക്ക് കണക്കിലെടുത്ത് കൂടുതല്‍ പൊലീസ് സുരക്ഷാ വിന്യാസമൊരുക്കിയിട്ടുണ്ട്. കെഎസ്ആര്‍ടിസി ബസുകളില്‍ കയറാന്‍ സ്വാമിമാര്‍ തിരക്ക് കൂട്ടുന്നത് ഉള്‍പ്പെടെയുള്ള അപകടസാധ്യത വിവിധ വകുപ്പുകളുടെ മേല്‍നോട്ടത്തില്‍ പ്രത്യേകം നിയന്ത്രിക്കും.

 വെര്‍ച്വല്‍ ക്യൂ ബുക്കിങ് വഴിയുള്ള സ്വാമിമാരുടെ എണ്ണം കൂടിയതിനാല്‍ തിരക്ക് ഓരോ മണിക്കൂറിലും ഉയരുമെന്നാണ് വിലയിരുത്തല്‍. കെഎസ്ആര്‍ടിസി ചെയിന്‍ സര്‍വീസുകളുടെ എണ്ണം 90 ആയി ഉയര്‍ത്തിയിട്ടുണ്ട്. ഡിസംബര്‍ 27ന് മണ്ഡലപൂജയും 2027 ജനുവരി 14ന് മകരവിളക്ക് ഉത്സവവും നടക്കും

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

കേരളത്തിലെ ക്രൈസ്തവ ദേവാലയങ്ങളിൽ എന്താണ് സംഭവിക്കുന്നത്? കരുവാരക്കുണ്ട് സംഭവം ചർച്ചയാകുന്നു!

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network